Friday, July 29, 2011

മിയാന്‍ താന്‍സന്‍


ഹിന്ദുസ്ഥാനി സംഗീത ചരിത്രത്തിലെ ഏറ്റവും മഹാനായ ഗായകന്‍ - അതാണ്‌ താന്‍സന്റെ വിശേഷണം . അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ഗായകരില്‍ പ്രമുഖന്‍ ആയിരുന്നു താന്‍സന്‍ . 1506  ഇല്‍ ഗ്വാളിയാരിനു സമീപത്തുള്ള ബെഹത് എന്നാ ഗ്രാമത്തില്‍ ജനിച്ചു . സംഗീതത്തില്‍ അപാര പണ്ഡിതനായിരുന്ന വൃന്താവനിലെ  സ്വാമി ഹരി ദാസ്  താന്‍സനെ സംഗീതം പഠിപ്പിച്ചു . പാഠങ്ങള്‍ എല്ലാം വളരെ വേഗം അവന്‍ പഠിച്ചു . മുഹമ്മദ്‌ ഖുസ് എന്നാ മുസ്ലിം സിദ്ധന്റെ അനുന്ഗ്രഹം താന്‍സനെ ഉയരത്തിലേക്ക് നയിച്ച്‌ വെന്നാണ്  വെപ്പ് . 

വൈകാതെ അദ്ദേഹം അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ആസ്ഥാന ഗായകന്‍ ആയി . വലിയ ഗായകരോടൊപ്പം ചേര്‍ന്ന് അദ്ദേഹം പുതിയ രാഗങ്ങള്‍ക്ക് രൂപം കൊടുത്തു. സംഗീതത്തെപറ്റി പ്രതിപാദിക്കുന്ന ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു . ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രസിദ്ധമായ ദ്രുപദ് പദങ്ങളില്‍ മാത്രമാണ് അദ്ദേഹം രചനകള്‍ നിര്‍വഹിച്ചത് . മുഗള്‍ സദസ്സിലെ വിദേശ മുസ്ലിം സംഗീതഞ്ഞരുമായും അറിവ് പങ്കു വയ്ക്കാന്‍ താന്‍സന് കഴിഞ്ഞു . 

ഗ്വാളിയാര്‍ രാജാവായിരുന്ന രാജ മാന്‍സിംഗ് തോമറും പുത്രന്‍ വിക്രംജിത്തും താന്‍സന്റെ ഉയര്‍ച്ചയില്‍ പങ്കു വഹിച്ചവരായിരുന്നു . പിന്നീട് രാമചന്ദ്രബെഗേല  രാജാവിന്റെ കൊട്ടാരത്തിലും എത്തി , അദ്ദേഹത്തിന്റെ രാജധാനിയില്‍ നിന്നാണ് താന്‍സന്‍ മുഗള്‍ കൊട്ടാരത്തിലേക്ക് പോയത് . ഓരോ ഗാനാലാപനത്തിന് ശേഷവും അദേഹത്തിന് ചക്രവര്‍ത്തി വിലപിടിച്ച സമ്മാനങ്ങളും നല്‍കിയിരുന്നു .  

" ദീപക്  "  ഗാനമാലപിച്ചു തീജ്വാലകള്‍ സൃഷ്ടിച്ചു -  " മേഖമാല്‍ഹാര്‍ "  രാഗമാലപിച്ചു തീ കെടുത്തുകയും ചെയ്തു ഈ മഹാ ഗായകന്‍ എന്ന് അദ്ദേഹത്തിന്റെ സിധിയെപറ്റി നിരവധി കഥകള്‍  ഉണ്ട് . അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ വച്ച് 80  - )0   വയസില്‍ താന്‍സന്‍ ഇഹലോകവാസം വെടിഞ്ഞു . കുട്ടി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ അനുന്ഗ്രഹിച്ച "മുഹമ്മദ്‌ ഖുസ് " എന്നാ മുസ്ലിം സിദ്ധന്റെ ഖബരിനടുതാണ് താന്സനെയും സംസ്കരിചിരിക്കുന്നത് .



No comments:

Post a Comment