രണ്ടു കൈവഴികളില്‍ കൂടിയുള്ള മഹാ പ്രവാഹമാണ് ഇന്ത്യന്‍ സംഗീതം . ഹിന്ദുസ്ഥാനി സംഗീതവും - കര്‍ണാടക സംഗീതവും . യേത് കാലത്താണ് എവിടെ വച്ചാണ് ഇവ രണ്ടായി പിരിഞ്ഞത് എന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല . കര്‍ണാടക സംഗീതം ദക്ഷിണ ഇന്ത്യ യുടെ മനസില്ക്കൂടി പരന്നു ഒഴികിയപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം ഉത്തരെന്ദ്യയുടെ ഹൃദയത്തില്‍ തരംഗങ്ങള്‍ ഉയര്‍ത്തി . ഭാരതീയ സംഗീതത്തിന് വേദങ്ങള്‍ ഓളം പഴക്കമുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു . സംഗീതത്തെക്കുറിച്ച് ഭാരതത്തില്‍ ഉണ്ടായ ആദ്യ കൃതി എ ഡീ നൂറിനും ഇരുനൂരിനും ഇടയില്‍ എഴുതപ്പെട്ട " നാരദീയ ശിക്ഷ " ആണെന്ന് പൊതുവേ കരുതപ്പെടുന്നു . സംഗീതത്തിലെ രാഗം , കാലം ഇവയെപ്പറ്റി ഒക്കെ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട് .
സംഗീതത്തെ പറ്റി ശാസ്ത്രീയമായി പരാമര്‍ശിക്കുന്ന ആദ്യത്തെ ആദികാരിക ഗ്രന്ഥം " സംഗീത രട്നാകരമാണ് " . ഈ കൃതി എഴുതിയത് കാശ്മീര്‍ രാജാവിന്റെ കൊട്ടാരത്തില്‍ താമസിച്ചിരുന്ന ശാരന്ഗ് ദേവനാണ് . ഇത് പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്നു . ഏകദേശം ഈ കാലത്ത് തന്നെ ആയിരിക്കാം ഇന്ത്യന്‍ സംഗീതം ഹിന്ദുസ്ഥാനി എന്നും കര്‍ണാടക സംഗീതം എന്നും രണ്ടായി പിരിഞ്ഞതും . ഹിന്ദുസ്ഥാനി സംഗീതം പിറവി എടുത്തത് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിലവില്‍ ഇരുന്ന " പ്രബന്ദ് " എന്നാ സംഗീത രീതിയില്‍ നിന്നാണെന്നു കരുതപ്പെടുന്നു .
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വളര്‍ച്ചക്ക് വലിയ പ്രചോതനം ആയി തീര്‍ന്ന പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ സ്വാദീനം , തബലയും , സിതാറും , സാരോടുമെല്ലാം അതിരുകല്‍ക്കപ്പുരെത്തുനിന്നു ഇന്ത്യന്‍ സംഗീതത്തിന്റെ ദര്‍ബാറില്‍ സ്ഥാനം പിടിച്ചു . ഹിന്ദിയുടെ ജീവരക്തത്തില്‍ സംഗീതത്തിന് പ്രിയങ്കരമായ ഉറുദുവും കലര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഹൃദയ ഭാഷ ആയിമാറി .
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലോകത്തില്‍ സൂര്യനെ പോലെ പ്രകാശം ചൊരിഞ്ഞ മഹാ സംഗീതന്ജന്‍ ആണ് അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന ഗായകന്‍ ആയിരുന്ന " താന്‍സന്‍ " . അദ്ദേഹം ദീപക് രാഗം പാടിയപ്പോള്‍ ദീപങ്ങള്‍ ജ്വലിച്ചു , മേഖ മല്‍ഹാര്‍ പാടിയപ്പോള്‍ മേഖങ്ങള്‍ മഴ പൊഴിച്ച് . ആ വഴിയിലൂടെ നൂറ്റാണ്ടുകള്‍ ആയി എത്ര എത്ര സംഗീതന്ജന്‍മാര്‍ മഴപെയ്യിക്കുകയും ദീപങ്ങള്‍ ജ്വലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു . അതില്‍ പ്രധാനിയാണ് സൈഗാള്‍ .....
"ജമ്മുവിലെ ഒരു സൂഫി സിദ്ധന്റെ കുടിലില്‍ പന്ത്രണ്ടാം വയസിലാണ് ഞാന്‍ ജനിച്ചത് " സംഗീത ലോകം കണ്ട അനശ്വരനായ കുന്ദന്ലാല്‍ സൈഗാളിന്റെ വാക്കുകള്‍ ആണിവ . ജമ്മു സംസ്ഥാനത്ത് 1904 ഇല്‍ ജനിച്ച സൈഗാള്‍ നാടോടി ഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത് . തന്‍ കേട്ട ഗാനങ്ങള്‍ എങ്ങനെ മനസ്സില്‍ തട്ടും വിധം പാടാമെന്ന് ആ കുട്ടി മനസിലാക്കി . അമ്മ പാടിയിരുന്ന ഭജന ഗാനങ്ങളും അവനെ സംഗീതത്തോട് കൂടുതല്‍ അടുപ്പിച്ചു . ഗാനങ്ങള്‍ മടുരമായി ആലപിക്കുവാനുള്ള കഴിവ് അവനു ജന്മസിദ്ധമായിരുന്നു . രോഗിയായി കിടപ്പിലായ സഹോദരന് ആശ്വാസത്തിനായി ഒരു ഗുരുവിനെ വരുത്തി സംഗീതം പഠിപ്പിക്കാന്‍ തുടങ്ങി . പക്ഷെ , മുറിക്കു പുറത്തിരുന്നു ഗുരുവിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പാട്ട് പഠിച്ചത് സൈഗാള്‍ ആയിരുന്നു . പാട്ടില്‍ മാത്രമല്ല അഭിനയത്തിലും അവനു താല്പര്യം ഉണ്ടായിരുന്നു . ജമ്മുവിലെ രാമലീല ആക്ഹോഷങ്ങള്‍ക്ക് നാടകങ്ങളില്‍ സീതയുടെ വേഷം കെട്ടി അവന്‍ നന്നായി അഭിനയിച്ചു .
പഠനത്തില്‍ പിന്നോട്ടായിരുന്ന അവനെയും കൂട്ടി ഒരുനാള്‍ അമ്മ ഒരു സിദ്ധന്റെ അടുത്തെത്തി . " ഇതൊന്നും കാര്യമാക്കേണ്ട അവന്‍ ഭാവിയില്‍ കീര്‍ത്തിമാനാവും " സിദ്ധന്‍ അമ്മയെ അറിയിച്ചു . അവനു പാടി പ്പടിക്കം ഒരു സ്തോത്രവും സിദ്ധന്‍ ചൊല്ലിക്കൊടുത്തു . എന്തെങ്കിലും ആവശ്യം വന്നാല്‍ ഭാവിയില്‍ തന്നെ വന്നു കാണാനും നിര്‍ദേശിച്ചു . കാലങ്ങള്‍ കടന്നുപോയി ഒരു ദിവസം പെട്ടന്ന് അവനു ശബ്ദം വരാതെയായി , പത്താം വയസില്‍ ആയിരുന്നു ഈ സംഭവം .. എന്തൊക്കെ ചികില്‍ത്സ ചെയ്തിട്ടും ശബ്ദം തിരിച്ചു കിട്ടിയില്ല അപ്പോളാണ് സിദ്ധനെ പറ്റി ഓര്‍ത്തത് . ഉടന്‍തന്നെ അമ്മയെയും കൂട്ടി സിദ്ധന്റെ അടുത്തേക്ക് പോയി . നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാന്‍ എന്നാണു സിദ്ധന്‍ അവരോടു പറഞ്ഞത് . രണ്ടു വര്‍ഷക്കാലം ഇനി പാടേണ്ട അതിനു ശേഷം ഞാന്‍ തന്ന ശ്ലോകം സാദകം ചെയ്തു പരിശീലിക്കുക . സിദ്ധന്‍ പറഞ്ഞത് സൈഗാള്‍ അനുസരിച്ച് . രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ അവനു തന്റെ ശബ്ദം തിരിച്ചു കിട്ടി , പന്ത്രണ്ടാം വയസില്‍ ആയിരുന്നു ഇത് . സൈഗാള്‍ എന്നാ സംഗീതന്ജന്റെ ജീവിതം ഇവിടെ തുടങ്ങുകയായിരുന്നു .
ജമ്മു മഹാരാജാവായിരുന്ന പ്രതാപ് സിംഗ് ന്റെ കൊട്ടാരത്തില്‍ പന്ത്രണ്ടാം വയസില്‍ അവന്‍ അരങ്ങേറ്റവും നടത്തി . അവിടെ ഉണ്ടായിരുന്ന സംഗീത വിദ്വാന്മാര്‍ എല്ലാം സൈഗാലെ അഭിനന്ദിച്ചു . രാജാവ് സമ്മാനങ്ങളും നല്‍കി . പിന്നീട് റയില്‍ വെയില്‍ ടൈം കീപ്പറുടെ ജോലിയില്‍ പ്രവേശിച്ചു . ഇവിടെ വച്ച് ഇംതിയാസ് എന്നാ സാരംഗി വിദ്വാന്‍ സൈഗാളിന്റെ കഴിവ് തിരിച്ചറിഞ്ഞു , പിന്നീട് കല്‍ക്കട്ടയില്‍ വച്ച് ബോരല്‍ എന്നാ സംഗീത സംവിടായകനുമായി പരിചയപ്പെട്ടു അത് സൈഗാളിന്റെ ജീവിതത്തിലെ വഴിത്തിരിവായി .
വൈകാതെ സൈഗാള്‍ കല്കട്ട ന്യൂ തിയേറ്ററിലെ ആര്ടിസ്ടായി . പിന്നീട് സിനിമക്ക് പാടാനും അഭിനയിക്കാനും അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി . അദ്ദേഹം നായകനായി പാടി അഭിനയിച്ച " ദേവദാസ് " വലിയ വിജയം നേടി . പിന്നീട് സംഗീത സാമ്രാട്ടുകള്‍ ആയിരുന്ന ടാന്സന്റെയും സുന്ദര്‍ ദാസിന്റെയും ജീവിതത്തെ ആദാരമാക്കി എടുത്ത സിനിമകളിലും സൈഗാള്‍ പാടി അഭിനയിച്ചു അവയും വലിയ വിജയമായിരുന്നു . സൈഗാളിന്റെ കണ്ടനാളത്തിന് അസുഖം ആയിരുന്ന സമയത്ത് സംഗീത സംവിധായകം ബോസ്സിന്റെ ആവശ്യം അനുസരിച്ച് പ്രത്യേക ശബ്ദത്തില്‍ അദ്ദേഹം ഒരു ഗാനം ആലപിച്ചു . ക്രൂനിംഗ് എന്നാ സമ്പ്രദായം തുടങ്ങിയത് ഇങ്ങനെ ആണ് .
സൈഗാലിനു ആയുസ് കുറവാണെന്ന് കുട്ടിക്കാലത്ത് തന്നെ ജോല്സ്യന്മാര്‍ പ്രവചിച്ചിരുന്നു . അതിനാല്‍ പ്രശസ്തിയിലേക്ക് കുതിക്കുംബിലും മരണഭയം അദ്ദേഹത്തിനുണ്ടായിരുന്നു . അക്കാലത്ത് മദ്യപാന ശീലവും തുടങ്ങി . എന്നിട്ടും മുപ്പത്തി ആര് ചിത്രങ്ങളില്‍ അദ്ദേഹം പാടി അഭിനയിച്ചു . മരിക്കുന്നതിനു ഒരു വര്ഷം മുന്‍പ് വരെ അദ്ദേഹം സംഗീത ലോകത്ത് സജീവമായിരുന്നു . 1947 ഇല്‍ നാല്പത്തിമൂന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു .
No comments:
Post a Comment