അവന്റെ കൈകള്‍ വെറുതെ ഇരിക്കില്ല , എപ്പോളും താളം പിടിച്ചുകൊണ്ടിരിക്കും . വിരല്ക്കൊണ്ട് തട്ടിയാല്‍ ശബ്ദം ഉണ്ടാക്കുന്നതെന്തും അവനു വാദ്യ ഉപകരണങ്ങള്‍ ആയിരുന്നു . തീരെ കുട്ടി ആയിരുന്നപ്പോള്‍ അടുക്കളയിലെ പാത്രങ്ങളില്‍ അവന്‍ താളം പിടിച്ചു വളര്‍ന്നപ്പോള്‍ ലോകം മുഴുവന്‍ അവന്റെ വിരല്‍ ചലനങ്ങള്‍ക്ക് വേണ്ടി കാതോര്‍ത്തു, പ്രത്യേകിച്ചു പാചാത്യ ലോകം , തബലവായനയില്‍ ലോക പ്രശസ്തനായ അല്ലരഖയുടെ ജീവചരിത്രമാണ് പറയുന്നത്.
1919 ഇല്‍ ജമ്മുവില്‍ ആയിരുന്നു അല്ലാരഖയുടെ ജനനം . കുട്ടിയായിരിക്കുമ്പോള്‍ തന്നെ നാടകം കാണാന്‍ കിട്ടിയിരുന്ന ഒരവസരവും അല്ലാരാഖ പാഴക്കില്ലായിരുന്നു . നാടകങ്ങളില്‍ അവനെ ഏറ്റം കൂടുതല്‍ ആകര്‍ഷിച്ചത് തബല ആയിരുന്നു . അത് മാത്രം ശ്രദ്ധിച്ചിരുന്ന അവന്‍ വീട്ടില്‍ പോയാല്‍ സ്റ്റേജിലെ തബല വായനക്കാരന്‍ ചെയ്തതുപോലെ പാത്രങ്ങളില്‍ താളം പിടിക്കുമായിരുന്നു . പതിനൊന്നാം വയസില്‍ തബല പഠനം തുടങ്ങി . പ്രശസ്തനായ ലാല്‍ അഹമദ് ആയിരുന്നു ആദ്യ ഗുരു . പിന്നീട് ഉസ്താദ് ആശിക് അലിഖാന്റെ കീഴിലും പഠിച്ചു . അതോടെ സ്വന്തമായി കച്ചേരികള്‍ നടത്താന്‍ അദ്ദേഹം പ്രാപ്തനായി .
കുറേകാലം ലാഹോറില്‍ പോയി കാധിര്‍ ബാക്ഷിന്റെ ശിഷ്യനായി തബല പഠിത്തം നടത്തി , ലാഹോര്‍ റേഡിയോയില്‍ അല്ലാരഖയുടെ തബല വായന പ്രക്ഷേപണം ചെയ്യുകയും ചെയ്തു . ആദ്യമായി ഓള്‍ ഇന്ത്യ റേഡിയോയുടെ ചരിത്രത്തില്‍ തബല കച്ചേരി പ്രക്ഷേപണം ചെയ്യുന്നത് അന്നാണ് . പിന്നീട് ബോംബയില്‍ എത്തിയ അല്ലാരാഖ താളങ്ങളെ പറ്റി മൂന്നു വര്ഷം പഠനം നടത്തി . പ്രശസ്തിയിലേക്കുയര്‍ന്ന അദ്ദേഹം പണ്ഡിറ്റ് രവിശങ്കര്‍ , ഉസ്താദ് അലി അക്ബര്‍ഖാന്‍ എന്നിവര്‍ക്കൊപ്പം വിദേശ പര്യടനം നടത്തി . എത്ര സമയം നിര്‍ത്താതെ തബല വായിച്ചാലും അദ്ദേഹത്തിന്റെ കൈകള്‍ക്ക് യാതൊരു ക്ഷീണവും ഉണ്ടാകാരില്ലന്നു പറയപ്പെടുന്നു . കല്‍ക്കട്ടയില്‍ ഒരു പരുപാടിയില്‍ നിര്‍ത്താതെ അദ്ദേഹം ഏഴു മണിക്കൂര്‍ തബല വായിച്ചതായി പറയപ്പെടുന്നുണ്ട് . അല്ലാരാഖ ഇരുപത്തി നാല് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചു .
ഏഷ്യയിലും യൂറോപ്പിലും തബലയെ പ്രശസ്തമായ ഒരു വാദ്യ ഉപകരണം ആക്കി മാറ്റാന്‍ അല്ലാരഖക്ക് കഴിഞ്ഞു . തബലയില്‍ താളത്തിന്റെ ആനന്ദ ഭാവങ്ങള്‍ ആവിഷ്കരിച്ച മഹാനായ ആ സംഗീതന്ജന്റെ ഹൃദയതാളം 2000 ഫെബ്രുവരി 3 നു എന്നന്നേക്കുമായി നിലച്ചു .
കടപ്പാട് : ഗൂഗിള്‍
good informations
ReplyDelete