പൌലോ കോയെലോ ജനിച്ചതെവിടയാണ് ?? ഒരു പ്രയാസാവുമില്ല അതറിയാന്‍ എന്സിക്ലോപീടിയയും ഇന്റര്‍നെറ്റും നമ്മുടെ സഹായത്തിനുണ്ട് . ഹെമിഗ് വേ യുടെ കൃതികള്‍ ഏതൊക്കെ അതും ഈ വിതത്തില്‍ നമ്മുക്ക് വളരെ എളുപ്പത്തില്‍ കണ്ടു പിടിക്കാം . എന്നാല്‍ മലയാളത്തിന്റെ കാര്യത്തില്‍ ഇതല്ല സ്ഥിതി . സാഹിത്യ ചരിത്ര ഗ്രന്ഥങ്ങള്‍ ഒക്കെ നമ്മുക്കുന്ടെങ്കിലും അതൊക്കെ സാധാരണക്കാരന് അപ്രാപ്യം ആണ് . ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റും അത്രക്ക് വളര്‍ച്ച പ്രാപിച്ചിട്ടില്ല . നമ്മുടെ സാഹിത്യകാരന്മാരെ കുറിച്ച് ഒറ്റ നോട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പോലും അത്ര എളുപ്പത്തില്‍ ശേഖരിക്കുക പ്രയാസം . പ്രത്യേകിച്ചു മണ്മറഞ്ഞു പോയ സാഹിത്യകാരന്മാരുടെ വിവരങ്ങള്‍ . .
ചീരാമകവി :
മലയാളത്തിലെ ആദികവി എന്നറിയപ്പെടുന്നത് ചീരാമകവി ആണ് . ചീരമകവി രചിച്ച രാമച്ചരിതമാണ് മലയാളത്തിലെ ആദ്യ കാവ്യം . തമിഴും മലയാളവും കലര്‍ന്ന പാട്ട് ഭാഷയിലാണ് രാമചരിതം രചിക്കപ്പെട്ടത് . രാമായണത്തില്‍ രാമനും രാവണനും തമ്മിലുള്ള യുദ്ധം വര്‍ണിക്കുന്ന ഭാഗമാണ് രാമചരിതത്തിന്റെ വിഷയം . ചീരമകവിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യം അല്ല . എ ഡീ 14 - ) 0 നൂറ്റാണ്ടില്‍ ആണ് അദ്ദേഹം ജീവിച്ചിരുന്നത് .
നിരണം കവികള്‍ :
മലയാളത്തിലെ ആദ്യകാല കവികളില്‍ മുന്‍ നിരയില്‍ ഉള്ളവരാണ് കണ്ണശ്ശന്മാര്‍ . തിരുവല്ലയിലെ നിരണം ദേശത്തു ജീവിച്ചിരുന്നതിനാല്‍ നിരണം കവികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു . രാമച്ചരിതത്തിനു ശേഷം ഉണ്ടായ പ്രശസ്ത കൃതികള്‍ ഇവരുടെതാണ് . നിരണം കവികള്‍ നാല് പേരായിരുന്നു . കരുനെശന്‍ , മാധവപ്പണിക്കര്‍ , ശങ്കരപ്പണിക്കര്‍ , രാമപ്പണിക്കര്‍ . കരുനെശന്‍ മലയാളത്തിലും സംസ്കുതത്തിലും ഒരേ പോലെ കവിത എഴുതാന്‍ തക്ക മഹാ പണ്ഡിതന്‍ ആയിരുന്നു .
1350 നും 1450 നും ഇടക്കാണ് നിരണം കവികള്‍ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു . നിരനത്തുള്ള തൃക്ക പാലെശ്വര ക്ഷേത്രത്തിനടുത്താണ് ഇവര്‍ ജീവിച്ചിരുന്ന കണ്നശന്‍ പറമ്പ് . ഭഗവദ് ഗീതയ്ക്കു മലയാളത്തില്‍ ആദ്യ വിവര്‍ത്തനം ഉണ്ടാക്കിയത് മാധവപ്പണിക്കര്‍ ആണ് . ശങ്കരപ്പനിക്കാരുടെ പ്രധാന കൃതി ഭാരതമാലയാണ് . കണ്ണശ കൃതികളില്‍ ഏറ്റം പ്രസിദ്ധം രാമപ്പണിക്കാരുടെ " കണ്ണശ രാമായണം " ആണ് . എഴുത്തച്ചന്‍ രാമായണം എഴുതുന്ന കാലത്തിനു മുന്‍പുണ്ടായ കണ്ണശ രാമായണത്തിന് അക്കാലത്ത് ഏറെ പ്രചാരം ഉണ്ടായിരുന്നു .
ശുദ്ധ മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും ആദ്യമായി തെളിഞ്ഞു കാണുന്നത് കൃഷ്ണ ഗാഥ എന്നാ കൃതിയില്‍ ആണ് . കൃഷ്ണ ഗാഥ രചിച്ചത് ചെറുശ്ശേരി ആണ് . ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല 1375 നും 1475 നും ഇടയില്‍ ആണ് ജീവിച്ചിരുന്നത് . പുനത്തില്‍ സങ്കരന്‍ നമ്ബിടിയാണ് ചെറുശ്ശേരി എന്നാ പേരില്‍ അറിയപ്പെടുന്നത് എന്ന് കരുതപ്പെടുന്നു . കോലത്തു നാട്ടിലെ കേരളവര്‍മ രാജാവിന്റെയും ഉദയ വര്‍മ്മ രാജാവിന്റെയും സദസ്യന്‍ ആയിരുന്നു ചെറുശ്ശേരി . ഉദയ വര്‍മ്മ രാജാവിന്റെ ആവശ്യ പ്രകാരം ആണ് കൃഷ്ണ ഗാഥ രചിച്ചത് എന്ന് പറയപ്പെടുന്നു . കൃഷ്ണപ്പാട്ട് എന്നും ഈ കാവ്യത്തിനു പേരുണ്ട് .
പൂന്താനം :
ജ്ഞാനപ്പാന എന്ന ഒറ്റ കൃതിയിലൂടെ മലയാളിയുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കവിയാണ് പൂന്താനം . ഭക്തി നിറഞ്ഞ ഇദ്ദേഹത്തിന്റെ കവിതകള്‍ സാധാരണക്കാര്‍ക്ക് പോലും വായിച്ചു മനസിലാക്കാവുന്നതാണ് .
പെരിന്തല്‍ മന്നക്ക് അടുത്തുള്ള കീഴാട്ടൂരിലാണ് ഇദ്ദേഹത്തിന്റെ ജനനം . പൂന്താനം എന്നത് കുടുംബ പേരാണ് . സരിയായ പേരറിയില്ല . ജീവിതകാലത്തെക്കുരിച്ചും സംശയം ഉണ്ട് . 1545 ഇല്‍ ജനിച്ച പൂന്താനം 1640 ഇല്‍ മരിച്ചു എന്ന് കണക്കാക്കപ്പെടുന്നു . പൂന്താനത്തിന്റെ ആദ്യ കൃതി സന്താന ഗോപാലം പാനയാണ് . ഭാഷ കര്‍ണാമൃതം , ദശാവതാര സ്ത്രോത്രങ്ങള്‍ ഇവയും പൂന്താനം രചിച്ചതായി കരുതപ്പെടുന്നു ..
എഴുത്തച്ചന്‍ :
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നാണ് തുന്ജത്തു രാമാനുജന്‍ എഴുത്തച്ചന്‍ അറിയപ്പെടുന്നത് . തമിഴും മലയാളവും കൂടിക്കലര്‍ന്ന മലയാളത്തെ ഇന്നത്തെ രൂപത്തില്‍ ആക്കി എടുക്കുന്നതില്‍ എഴുത്തച്ചന്‍ വലിയ സംഭാവനകള്‍ നല്‍കി . മലയാളത്തിന്റെ ഇതിഹാസങ്ങള്‍ ആയ ആദ്യാത്മ രാമായണം കിളിപ്പാട്ട് , മഹാഭാരതം കിളിപ്പാട്ട് ഇവ രചിച്ചത് എഴുത്തച്ചന്‍ ആണ് . മലപ്പുറം ജില്ലയിലെ തിരൂരാണ് അദ്ദേഹം ജനിച്ചത് . പതിനാറാം നൂറ്റാണ്ടില്‍ ആണ് എഴുത്തച്ചന്‍ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു .
ഭാഗവതം കിളിപ്പാട്ട് , ദേവീ മഹാത്മ്യം , ബ്രമാണ്ട പുരാണം , ഹരിനാമ കീര്‍ത്തനം , ശതമുഖപുരാണം തുടങ്ങിയ കൃതികളും ഇദ്ദേഹത്തിന്റെ ആണന്നു പറയപ്പെടുന്നു
കുഞ്ചന്‍ നമ്പ്യാര്‍ :
മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് കുഞ്ചന്‍ നമ്പ്യാര്‍ . തുള്ളല്‍ പ്രസ്ഥാനം ഇദ്ദേഹമാണ് തുടങ്ങി വച്ചത് . പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ കിള്ളിക്കുരിശി മംഗലം ആണ് നമ്പ്യാരുടെ ജനന സ്ഥലം . ഇദ്ദേഹം ജനിച്ച കലക്കത്ത് ഭവനം ഇപ്പോളും ഉണ്ട് . 1675 നും 1785 നും ഇടയിലാരിക്കണം കുഞ്ചന്‍ നമ്പ്യാര്‍ ജീവിച്ചിരുന്നത് . നമ്പ്യാരുടെ മിഴാവ് എന്ന വാദ്യ ഉപകരണം ഇപ്പോളും അമ്പലപ്പുഴ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട് . കളയാന സൌഗന്ദികം , കിരാതം , സ്യമന്തകം , ഖോശയാത്ര , ത്രിപുര ദഹനം തുടങ്ങിയ തുള്ളല്‍ പാട്ടുകള്‍ നമ്പ്യാരുടെ യാണ് . ശ്രീകൃഷണ ചരിതം മണിപ്രവാളം എന്ന കാവ്യവും ഇദ്ദേഹത്തിന്റെ തന്നെ .
ഓ. ചന്ദുമേനോന്‍ :
മലയാളത്തിലെ ആദ്യത്തെ ലക്ഷണം ഒത്ത നോവലിന്റെ രചയിതാവാണ് ഓ ചന്ദു മേനോന്‍ . ഇന്ദുലേഖ എന്ന ആ നോവല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റം വലിയ സംഭാവന .1847 ഇല്‍ തലശ്ശേരിയില്‍ ആണ് ഇദ്ദേഹം ജനിച്ചത് . പൂര്‍ണമായ പേര് പയ്യാരത്തു ചന്ദുമേനോന്‍ . പരമ്പരാഗത രീതിയില്‍ സംസ്കൃത പഠനം നടത്തി പിന്നീട് ഇംഗ്ലീഷും പഠിച്ചു . പഠനത്തിനു ശേഷം വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു , പിന്നീട് ജഡ്ജി വരെ ആയി . ചന്ദു മേനോന്റെ ആദ്യ കൃതി ആണ് ഇന്ദുലേഖ . ശാരദ എന്ന നോവല്‍ ഇദ്ദേഹം എഴുതി തുടങ്ങി എങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല 1899 ഇല്‍ ഇദ്ദേഹം അന്തരിച്ചു.
നാലപ്പാട്ട് നാരായണ മേനോന്‍ :
വിക്ടര്‍ ഹ്യുഗോയുടെ പാവങ്ങള്‍ എന്ന ലോകപ്രസിദ്ധമായ നോവല്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്ത സാഹിത്യകാരന്‍ ആണ് നാരായണ മേനോന്‍ .മലപ്പുറം ജില്ലയിലെ വന്നേരിയിലാണ് ഇദ്ദേഹം ജനിച്ചത്. ഇംഗ്ലീഷും വേദാന്തവും പഠിച്ചു ഒപ്പം സംസ്കൃതവും . കയ്തപ്പൂ ആണ് ആദ്യ കവിത ഇദ്ദേഹം രചിച്ച "കണ്ണുനീര്‍ത്തുള്ളി " ഭാഷയിലെ മികച്ച വിലാപ കാവ്യങ്ങളില്‍ ഒന്നാണ് . ചക്രവാളം , പുളകാങ്കുരം , ലോകം , സുലോചന എന്നിവയാണ് നാലപ്പാടിന്റെ മറ്റു കൃതികള്‍ 1887 ഇല്‍ ജനിച്ച ഇദ്ദേഹം 1954 ഇല്‍ അന്തരിച്ചു
No comments:
Post a Comment