Friday, July 29, 2011

മിയാന്‍ താന്‍സന്‍


ഹിന്ദുസ്ഥാനി സംഗീത ചരിത്രത്തിലെ ഏറ്റവും മഹാനായ ഗായകന്‍ - അതാണ്‌ താന്‍സന്റെ വിശേഷണം . അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ഗായകരില്‍ പ്രമുഖന്‍ ആയിരുന്നു താന്‍സന്‍ . 1506  ഇല്‍ ഗ്വാളിയാരിനു സമീപത്തുള്ള ബെഹത് എന്നാ ഗ്രാമത്തില്‍ ജനിച്ചു . സംഗീതത്തില്‍ അപാര പണ്ഡിതനായിരുന്ന വൃന്താവനിലെ  സ്വാമി ഹരി ദാസ്  താന്‍സനെ സംഗീതം പഠിപ്പിച്ചു . പാഠങ്ങള്‍ എല്ലാം വളരെ വേഗം അവന്‍ പഠിച്ചു . മുഹമ്മദ്‌ ഖുസ് എന്നാ മുസ്ലിം സിദ്ധന്റെ അനുന്ഗ്രഹം താന്‍സനെ ഉയരത്തിലേക്ക് നയിച്ച്‌ വെന്നാണ്  വെപ്പ് . 

വൈകാതെ അദ്ദേഹം അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ആസ്ഥാന ഗായകന്‍ ആയി . വലിയ ഗായകരോടൊപ്പം ചേര്‍ന്ന് അദ്ദേഹം പുതിയ രാഗങ്ങള്‍ക്ക് രൂപം കൊടുത്തു. സംഗീതത്തെപറ്റി പ്രതിപാദിക്കുന്ന ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു . ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രസിദ്ധമായ ദ്രുപദ് പദങ്ങളില്‍ മാത്രമാണ് അദ്ദേഹം രചനകള്‍ നിര്‍വഹിച്ചത് . മുഗള്‍ സദസ്സിലെ വിദേശ മുസ്ലിം സംഗീതഞ്ഞരുമായും അറിവ് പങ്കു വയ്ക്കാന്‍ താന്‍സന് കഴിഞ്ഞു . 

ഗ്വാളിയാര്‍ രാജാവായിരുന്ന രാജ മാന്‍സിംഗ് തോമറും പുത്രന്‍ വിക്രംജിത്തും താന്‍സന്റെ ഉയര്‍ച്ചയില്‍ പങ്കു വഹിച്ചവരായിരുന്നു . പിന്നീട് രാമചന്ദ്രബെഗേല  രാജാവിന്റെ കൊട്ടാരത്തിലും എത്തി , അദ്ദേഹത്തിന്റെ രാജധാനിയില്‍ നിന്നാണ് താന്‍സന്‍ മുഗള്‍ കൊട്ടാരത്തിലേക്ക് പോയത് . ഓരോ ഗാനാലാപനത്തിന് ശേഷവും അദേഹത്തിന് ചക്രവര്‍ത്തി വിലപിടിച്ച സമ്മാനങ്ങളും നല്‍കിയിരുന്നു .  

" ദീപക്  "  ഗാനമാലപിച്ചു തീജ്വാലകള്‍ സൃഷ്ടിച്ചു -  " മേഖമാല്‍ഹാര്‍ "  രാഗമാലപിച്ചു തീ കെടുത്തുകയും ചെയ്തു ഈ മഹാ ഗായകന്‍ എന്ന് അദ്ദേഹത്തിന്റെ സിധിയെപറ്റി നിരവധി കഥകള്‍  ഉണ്ട് . അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ വച്ച് 80  - )0   വയസില്‍ താന്‍സന്‍ ഇഹലോകവാസം വെടിഞ്ഞു . കുട്ടി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ അനുന്ഗ്രഹിച്ച "മുഹമ്മദ്‌ ഖുസ് " എന്നാ മുസ്ലിം സിദ്ധന്റെ ഖബരിനടുതാണ് താന്സനെയും സംസ്കരിചിരിക്കുന്നത് .



ഉസ്താദ് അല്ലാരഖാ


അവന്റെ കൈകള്‍ വെറുതെ ഇരിക്കില്ല , എപ്പോളും താളം പിടിച്ചുകൊണ്ടിരിക്കും . വിരല്ക്കൊണ്ട് തട്ടിയാല്‍ ശബ്ദം ഉണ്ടാക്കുന്നതെന്തും അവനു വാദ്യ ഉപകരണങ്ങള്‍ ആയിരുന്നു . തീരെ കുട്ടി ആയിരുന്നപ്പോള്‍ അടുക്കളയിലെ പാത്രങ്ങളില്‍ അവന്‍ താളം പിടിച്ചു വളര്‍ന്നപ്പോള്‍ ലോകം മുഴുവന്‍ അവന്റെ വിരല്‍ ചലനങ്ങള്‍ക്ക് വേണ്ടി കാതോര്‍ത്തു, പ്രത്യേകിച്ചു പാചാത്യ ലോകം , തബലവായനയില്‍ ലോക പ്രശസ്തനായ അല്ലരഖയുടെ ജീവചരിത്രമാണ് പറയുന്നത്.

1919  ഇല്‍ ജമ്മുവില്‍ ആയിരുന്നു അല്ലാരഖയുടെ ജനനം . കുട്ടിയായിരിക്കുമ്പോള്‍ തന്നെ നാടകം കാണാന്‍ കിട്ടിയിരുന്ന ഒരവസരവും അല്ലാരാഖ പാഴക്കില്ലായിരുന്നു . നാടകങ്ങളില്‍ അവനെ ഏറ്റം കൂടുതല്‍ ആകര്‍ഷിച്ചത് തബല ആയിരുന്നു . അത് മാത്രം ശ്രദ്ധിച്ചിരുന്ന അവന്‍ വീട്ടില്‍ പോയാല്‍ സ്റ്റേജിലെ  തബല വായനക്കാരന്‍ ചെയ്തതുപോലെ പാത്രങ്ങളില്‍ താളം പിടിക്കുമായിരുന്നു . പതിനൊന്നാം വയസില്‍ തബല പഠനം തുടങ്ങി . പ്രശസ്തനായ ലാല്‍ അഹമദ് ആയിരുന്നു ആദ്യ ഗുരു . പിന്നീട് ഉസ്താദ് ആശിക് അലിഖാന്റെ കീഴിലും പഠിച്ചു . അതോടെ സ്വന്തമായി കച്ചേരികള്‍ നടത്താന്‍ അദ്ദേഹം പ്രാപ്തനായി . 

കുറേകാലം ലാഹോറില്‍ പോയി കാധിര്‍ ബാക്ഷിന്റെ ശിഷ്യനായി തബല പഠിത്തം നടത്തി , ലാഹോര്‍ റേഡിയോയില്‍ അല്ലാരഖയുടെ തബല വായന പ്രക്ഷേപണം ചെയ്യുകയും ചെയ്തു . ആദ്യമായി ഓള്‍ ഇന്ത്യ റേഡിയോയുടെ ചരിത്രത്തില്‍ തബല കച്ചേരി പ്രക്ഷേപണം ചെയ്യുന്നത് അന്നാണ് . പിന്നീട് ബോംബയില്‍ എത്തിയ അല്ലാരാഖ താളങ്ങളെ പറ്റി മൂന്നു വര്ഷം പഠനം നടത്തി . പ്രശസ്തിയിലേക്കുയര്‍ന്ന അദ്ദേഹം പണ്ഡിറ്റ്‌ രവിശങ്കര്‍ , ഉസ്താദ് അലി അക്ബര്‍ഖാന്‍ എന്നിവര്‍ക്കൊപ്പം വിദേശ പര്യടനം നടത്തി . എത്ര സമയം നിര്‍ത്താതെ തബല വായിച്ചാലും അദ്ദേഹത്തിന്റെ കൈകള്‍ക്ക് യാതൊരു ക്ഷീണവും ഉണ്ടാകാരില്ലന്നു പറയപ്പെടുന്നു . കല്‍ക്കട്ടയില്‍ ഒരു പരുപാടിയില്‍ നിര്‍ത്താതെ അദ്ദേഹം ഏഴു മണിക്കൂര്‍ തബല വായിച്ചതായി പറയപ്പെടുന്നുണ്ട് . അല്ലാരാഖ ഇരുപത്തി നാല് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചു .  

ഏഷ്യയിലും യൂറോപ്പിലും തബലയെ പ്രശസ്തമായ ഒരു വാദ്യ ഉപകരണം ആക്കി മാറ്റാന്‍ അല്ലാരഖക്ക് കഴിഞ്ഞു . തബലയില്‍ താളത്തിന്റെ ആനന്ദ ഭാവങ്ങള്‍ ആവിഷ്കരിച്ച മഹാനായ ആ സംഗീതന്ജന്റെ ഹൃദയതാളം 2000  ഫെബ്രുവരി 3  നു എന്നന്നേക്കുമായി നിലച്ചു . 

കടപ്പാട് : ഗൂഗിള്‍ 

Wednesday, July 27, 2011

ഇന്ത്യന്‍ സംഗീത വിസ്മയം - സൈഗാള്‍

രണ്ടു കൈവഴികളില്‍ കൂടിയുള്ള മഹാ പ്രവാഹമാണ് ഇന്ത്യന്‍ സംഗീതം . ഹിന്ദുസ്ഥാനി സംഗീതവും - കര്‍ണാടക സംഗീതവും . യേത് കാലത്താണ് എവിടെ വച്ചാണ് ഇവ രണ്ടായി പിരിഞ്ഞത് എന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല . കര്‍ണാടക സംഗീതം ദക്ഷിണ ഇന്ത്യ യുടെ മനസില്ക്കൂടി പരന്നു ഒഴികിയപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം ഉത്തരെന്ദ്യയുടെ ഹൃദയത്തില്‍ തരംഗങ്ങള്‍ ഉയര്‍ത്തി . ഭാരതീയ സംഗീതത്തിന് വേദങ്ങള്‍ ഓളം പഴക്കമുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു . സംഗീതത്തെക്കുറിച്ച് ഭാരതത്തില്‍ ഉണ്ടായ ആദ്യ കൃതി എ ഡീ നൂറിനും ഇരുനൂരിനും ഇടയില്‍ എഴുതപ്പെട്ട " നാരദീയ ശിക്ഷ " ആണെന്ന് പൊതുവേ കരുതപ്പെടുന്നു . സംഗീതത്തിലെ രാഗം , കാലം ഇവയെപ്പറ്റി ഒക്കെ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട് .  

സംഗീതത്തെ പറ്റി ശാസ്ത്രീയമായി  പരാമര്‍ശിക്കുന്ന ആദ്യത്തെ ആദികാരിക ഗ്രന്ഥം " സംഗീത രട്നാകരമാണ് " . ഈ കൃതി എഴുതിയത് കാശ്മീര്‍ രാജാവിന്റെ കൊട്ടാരത്തില്‍ താമസിച്ചിരുന്ന ശാരന്ഗ് ദേവനാണ് . ഇത് പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്നു . ഏകദേശം ഈ കാലത്ത് തന്നെ ആയിരിക്കാം ഇന്ത്യന്‍ സംഗീതം ഹിന്ദുസ്ഥാനി എന്നും കര്‍ണാടക സംഗീതം എന്നും രണ്ടായി പിരിഞ്ഞതും .  ഹിന്ദുസ്ഥാനി സംഗീതം പിറവി എടുത്തത് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിലവില്‍ ഇരുന്ന " പ്രബന്ദ് " എന്നാ സംഗീത രീതിയില്‍ നിന്നാണെന്നു കരുതപ്പെടുന്നു . 

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വളര്‍ച്ചക്ക് വലിയ പ്രചോതനം ആയി തീര്‍ന്ന പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ സ്വാദീനം , തബലയും , സിതാറും , സാരോടുമെല്ലാം അതിരുകല്‍ക്കപ്പുരെത്തുനിന്നു ഇന്ത്യന്‍  സംഗീതത്തിന്റെ ദര്‍ബാറില്‍ സ്ഥാനം പിടിച്ചു .  ഹിന്ദിയുടെ ജീവരക്തത്തില്‍ സംഗീതത്തിന് പ്രിയങ്കരമായ ഉറുദുവും കലര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഹൃദയ ഭാഷ ആയിമാറി . 

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലോകത്തില്‍ സൂര്യനെ പോലെ പ്രകാശം ചൊരിഞ്ഞ മഹാ സംഗീതന്ജന്‍ ആണ് അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന ഗായകന്‍ ആയിരുന്ന " താന്‍സന്‍ " . അദ്ദേഹം ദീപക് രാഗം പാടിയപ്പോള്‍ ദീപങ്ങള്‍ ജ്വലിച്ചു , മേഖ മല്‍ഹാര്‍ പാടിയപ്പോള്‍ മേഖങ്ങള്‍ മഴ പൊഴിച്ച് . ആ വഴിയിലൂടെ നൂറ്റാണ്ടുകള്‍ ആയി എത്ര എത്ര സംഗീതന്ജന്‍മാര്‍ മഴപെയ്യിക്കുകയും ദീപങ്ങള്‍ ജ്വലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു . അതില്‍ പ്രധാനിയാണ്‌ സൈഗാള്‍ ..... 




"ജമ്മുവിലെ ഒരു സൂഫി സിദ്ധന്റെ കുടിലില്‍ പന്ത്രണ്ടാം വയസിലാണ് ഞാന്‍ ജനിച്ചത്‌  " സംഗീത ലോകം കണ്ട അനശ്വരനായ കുന്ദന്ലാല്‍ സൈഗാളിന്റെ വാക്കുകള്‍ ആണിവ . ജമ്മു സംസ്ഥാനത്ത് 1904  ഇല്‍ ജനിച്ച സൈഗാള്‍ നാടോടി ഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത്‌ . തന്‍  കേട്ട ഗാനങ്ങള്‍ എങ്ങനെ മനസ്സില്‍ തട്ടും വിധം പാടാമെന്ന് ആ കുട്ടി മനസിലാക്കി . അമ്മ പാടിയിരുന്ന ഭജന ഗാനങ്ങളും അവനെ സംഗീതത്തോട്‌ കൂടുതല്‍ അടുപ്പിച്ചു . ഗാനങ്ങള്‍ മടുരമായി ആലപിക്കുവാനുള്ള കഴിവ് അവനു ജന്മസിദ്ധമായിരുന്നു . രോഗിയായി കിടപ്പിലായ സഹോദരന് ആശ്വാസത്തിനായി ഒരു ഗുരുവിനെ വരുത്തി സംഗീതം പഠിപ്പിക്കാന്‍ തുടങ്ങി . പക്ഷെ , മുറിക്കു പുറത്തിരുന്നു ഗുരുവിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പാട്ട് പഠിച്ചത് സൈഗാള്‍ ആയിരുന്നു . പാട്ടില്‍ മാത്രമല്ല അഭിനയത്തിലും  അവനു താല്പര്യം ഉണ്ടായിരുന്നു . ജമ്മുവിലെ രാമലീല ആക്ഹോഷങ്ങള്‍ക്ക് നാടകങ്ങളില്‍ സീതയുടെ വേഷം കെട്ടി അവന്‍ നന്നായി അഭിനയിച്ചു . 

പഠനത്തില്‍ പിന്നോട്ടായിരുന്ന അവനെയും കൂട്ടി ഒരുനാള്‍ അമ്മ ഒരു സിദ്ധന്റെ അടുത്തെത്തി . " ഇതൊന്നും കാര്യമാക്കേണ്ട അവന്‍ ഭാവിയില്‍ കീര്‍ത്തിമാനാവും   "  സിദ്ധന്‍  അമ്മയെ അറിയിച്ചു . അവനു പാടി പ്പടിക്കം ഒരു സ്തോത്രവും സിദ്ധന്‍ ചൊല്ലിക്കൊടുത്തു . എന്തെങ്കിലും ആവശ്യം വന്നാല്‍ ഭാവിയില്‍ തന്നെ വന്നു കാണാനും നിര്‍ദേശിച്ചു . കാലങ്ങള്‍ കടന്നുപോയി ഒരു ദിവസം പെട്ടന്ന് അവനു ശബ്ദം വരാതെയായി , പത്താം വയസില്‍ ആയിരുന്നു ഈ സംഭവം ..  എന്തൊക്കെ ചികില്‍ത്സ ചെയ്തിട്ടും ശബ്ദം തിരിച്ചു കിട്ടിയില്ല അപ്പോളാണ് സിദ്ധനെ പറ്റി ഓര്‍ത്തത്‌ . ഉടന്‍തന്നെ അമ്മയെയും കൂട്ടി സിദ്ധന്റെ അടുത്തേക്ക് പോയി . നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാന്‍ എന്നാണു സിദ്ധന്‍ അവരോടു പറഞ്ഞത് . രണ്ടു വര്‍ഷക്കാലം ഇനി പാടേണ്ട അതിനു ശേഷം ഞാന്‍ തന്ന ശ്ലോകം സാദകം ചെയ്തു പരിശീലിക്കുക . സിദ്ധന്‍ പറഞ്ഞത് സൈഗാള്‍ അനുസരിച്ച് . രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ അവനു തന്റെ ശബ്ദം തിരിച്ചു കിട്ടി , പന്ത്രണ്ടാം വയസില്‍ ആയിരുന്നു ഇത് . സൈഗാള്‍ എന്നാ സംഗീതന്ജന്റെ ജീവിതം ഇവിടെ തുടങ്ങുകയായിരുന്നു . 

ജമ്മു മഹാരാജാവായിരുന്ന പ്രതാപ് സിംഗ് ന്റെ കൊട്ടാരത്തില്‍ പന്ത്രണ്ടാം വയസില്‍ അവന്‍ അരങ്ങേറ്റവും നടത്തി . അവിടെ ഉണ്ടായിരുന്ന സംഗീത വിദ്വാന്മാര്‍ എല്ലാം സൈഗാലെ അഭിനന്ദിച്ചു . രാജാവ് സമ്മാനങ്ങളും നല്‍കി .  പിന്നീട് റയില്‍ വെയില്‍  ടൈം  കീപ്പറുടെ ജോലിയില്‍ പ്രവേശിച്ചു . ഇവിടെ വച്ച് ഇംതിയാസ് എന്നാ സാരംഗി വിദ്വാന്‍ സൈഗാളിന്റെ കഴിവ് തിരിച്ചറിഞ്ഞു , പിന്നീട് കല്‍ക്കട്ടയില്‍ വച്ച് ബോരല്‍ എന്നാ സംഗീത സംവിടായകനുമായി പരിചയപ്പെട്ടു അത് സൈഗാളിന്റെ ജീവിതത്തിലെ വഴിത്തിരിവായി .  

വൈകാതെ സൈഗാള്‍ കല്കട്ട ന്യൂ തിയേറ്ററിലെ ആര്ടിസ്ടായി . പിന്നീട് സിനിമക്ക് പാടാനും അഭിനയിക്കാനും അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി . അദ്ദേഹം നായകനായി പാടി അഭിനയിച്ച " ദേവദാസ് " വലിയ വിജയം നേടി . പിന്നീട് സംഗീത സാമ്രാട്ടുകള്‍ ആയിരുന്ന ടാന്സന്റെയും സുന്ദര്‍ ദാസിന്റെയും ജീവിതത്തെ ആദാരമാക്കി എടുത്ത സിനിമകളിലും സൈഗാള്‍ പാടി  അഭിനയിച്ചു അവയും വലിയ വിജയമായിരുന്നു . സൈഗാളിന്റെ കണ്ടനാളത്തിന് അസുഖം ആയിരുന്ന സമയത്ത് സംഗീത സംവിധായകം ബോസ്സിന്റെ ആവശ്യം അനുസരിച്ച് പ്രത്യേക ശബ്ദത്തില്‍ അദ്ദേഹം ഒരു ഗാനം ആലപിച്ചു . ക്രൂനിംഗ് എന്നാ സമ്പ്രദായം തുടങ്ങിയത് ഇങ്ങനെ ആണ് . 

സൈഗാലിനു ആയുസ് കുറവാണെന്ന് കുട്ടിക്കാലത്ത് തന്നെ ജോല്സ്യന്മാര്‍ പ്രവചിച്ചിരുന്നു . അതിനാല്‍ പ്രശസ്തിയിലേക്ക് കുതിക്കുംബിലും മരണഭയം അദ്ദേഹത്തിനുണ്ടായിരുന്നു . അക്കാലത്ത് മദ്യപാന ശീലവും തുടങ്ങി . എന്നിട്ടും മുപ്പത്തി ആര് ചിത്രങ്ങളില്‍ അദ്ദേഹം പാടി അഭിനയിച്ചു . മരിക്കുന്നതിനു ഒരു വര്ഷം മുന്‍പ് വരെ അദ്ദേഹം സംഗീത ലോകത്ത് സജീവമായിരുന്നു . 1947  ഇല്‍ നാല്പത്തിമൂന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു . 





Sunday, July 24, 2011

നിത്യതയില്‍ അലിഞ്ഞ മലയാള സാഹിത്യകാരന്മാര്‍

പൌലോ കോയെലോ ജനിച്ചതെവിടയാണ് ?? ഒരു പ്രയാസാവുമില്ല അതറിയാന്‍ എന്സിക്ലോപീടിയയും ഇന്റര്‍നെറ്റും നമ്മുടെ സഹായത്തിനുണ്ട് . ഹെമിഗ് വേ യുടെ കൃതികള്‍ ഏതൊക്കെ അതും ഈ വിതത്തില്‍  നമ്മുക്ക് വളരെ എളുപ്പത്തില്‍ കണ്ടു പിടിക്കാം . എന്നാല്‍ മലയാളത്തിന്റെ കാര്യത്തില്‍ ഇതല്ല സ്ഥിതി . സാഹിത്യ ചരിത്ര ഗ്രന്ഥങ്ങള്‍ ഒക്കെ നമ്മുക്കുന്ടെങ്കിലും അതൊക്കെ സാധാരണക്കാരന് അപ്രാപ്യം ആണ് . ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റും അത്രക്ക് വളര്‍ച്ച പ്രാപിച്ചിട്ടില്ല . നമ്മുടെ സാഹിത്യകാരന്മാരെ കുറിച്ച് ഒറ്റ നോട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പോലും അത്ര എളുപ്പത്തില്‍ ശേഖരിക്കുക പ്രയാസം . പ്രത്യേകിച്ചു മണ്മറഞ്ഞു പോയ സാഹിത്യകാരന്മാരുടെ  വിവരങ്ങള്‍ . . 

ചീരാമകവി  :

മലയാളത്തിലെ ആദികവി എന്നറിയപ്പെടുന്നത് ചീരാമകവി ആണ്  . ചീരമകവി രചിച്ച രാമച്ചരിതമാണ് മലയാളത്തിലെ ആദ്യ കാവ്യം . തമിഴും മലയാളവും കലര്‍ന്ന പാട്ട് ഭാഷയിലാണ് രാമചരിതം രചിക്കപ്പെട്ടത്‌ . രാമായണത്തില്‍ രാമനും രാവണനും തമ്മിലുള്ള യുദ്ധം വര്‍ണിക്കുന്ന ഭാഗമാണ് രാമചരിതത്തിന്റെ വിഷയം .  ചീരമകവിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യം അല്ല . എ ഡീ 14  - ) 0  നൂറ്റാണ്ടില്‍ ആണ് അദ്ദേഹം ജീവിച്ചിരുന്നത് . 

നിരണം കവികള്‍  :  

മലയാളത്തിലെ ആദ്യകാല കവികളില്‍  മുന്‍ നിരയില്‍ ഉള്ളവരാണ് കണ്ണശ്ശന്മാര്‍ . തിരുവല്ലയിലെ നിരണം ദേശത്തു ജീവിച്ചിരുന്നതിനാല്‍ നിരണം കവികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു . രാമച്ചരിതത്തിനു ശേഷം ഉണ്ടായ പ്രശസ്ത കൃതികള്‍ ഇവരുടെതാണ് . നിരണം കവികള്‍ നാല് പേരായിരുന്നു . കരുനെശന്‍ , മാധവപ്പണിക്കര്‍ , ശങ്കരപ്പണിക്കര്‍ , രാമപ്പണിക്കര്‍ . കരുനെശന്‍ മലയാളത്തിലും സംസ്കുതത്തിലും ഒരേ പോലെ കവിത എഴുതാന്‍ തക്ക മഹാ പണ്ഡിതന്‍ ആയിരുന്നു . 

1350  നും 1450  നും ഇടക്കാണ് നിരണം കവികള്‍ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു . നിരനത്തുള്ള  തൃക്ക പാലെശ്വര ക്ഷേത്രത്തിനടുത്താണ്  ഇവര്‍ ജീവിച്ചിരുന്ന കണ്നശന്‍ പറമ്പ് . ഭഗവദ്  ഗീതയ്ക്കു മലയാളത്തില്‍ ആദ്യ വിവര്‍ത്തനം ഉണ്ടാക്കിയത് മാധവപ്പണിക്കര്‍ ആണ് . ശങ്കരപ്പനിക്കാരുടെ പ്രധാന കൃതി ഭാരതമാലയാണ് . കണ്ണശ കൃതികളില്‍ ഏറ്റം പ്രസിദ്ധം രാമപ്പണിക്കാരുടെ  " കണ്ണശ രാമായണം " ആണ് . എഴുത്തച്ചന്‍ രാമായണം എഴുതുന്ന കാലത്തിനു മുന്‍പുണ്ടായ കണ്ണശ രാമായണത്തിന് അക്കാലത്ത് ഏറെ പ്രചാരം ഉണ്ടായിരുന്നു . 

ചെറുശ്ശേരി നമ്പൂതിരി :


ശുദ്ധ മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും ആദ്യമായി തെളിഞ്ഞു കാണുന്നത് കൃഷ്ണ ഗാഥ എന്നാ കൃതിയില്‍ ആണ് . കൃഷ്ണ ഗാഥ രചിച്ചത് ചെറുശ്ശേരി ആണ് . ഇദ്ദേഹത്തെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല 1375 നും 1475  നും ഇടയില്‍ ആണ് ജീവിച്ചിരുന്നത് . പുനത്തില്‍ സങ്കരന്‍ നമ്ബിടിയാണ് ചെറുശ്ശേരി എന്നാ പേരില്‍ അറിയപ്പെടുന്നത് എന്ന് കരുതപ്പെടുന്നു . കോലത്തു നാട്ടിലെ കേരളവര്‍മ രാജാവിന്റെയും ഉദയ വര്‍മ്മ രാജാവിന്റെയും സദസ്യന്‍ ആയിരുന്നു ചെറുശ്ശേരി . ഉദയ വര്‍മ്മ രാജാവിന്റെ ആവശ്യ പ്രകാരം ആണ് കൃഷ്ണ ഗാഥ  രചിച്ചത് എന്ന് പറയപ്പെടുന്നു . കൃഷ്ണപ്പാട്ട് എന്നും ഈ കാവ്യത്തിനു പേരുണ്ട് .

പൂന്താനം :

ജ്ഞാനപ്പാന  എന്ന ഒറ്റ കൃതിയിലൂടെ മലയാളിയുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കവിയാണ്‌ പൂന്താനം . ഭക്തി നിറഞ്ഞ ഇദ്ദേഹത്തിന്റെ കവിതകള്‍ സാധാരണക്കാര്‍ക്ക് പോലും വായിച്ചു മനസിലാക്കാവുന്നതാണ് .

പെരിന്തല്‍ മന്നക്ക്  അടുത്തുള്ള കീഴാട്ടൂരിലാണ് ഇദ്ദേഹത്തിന്റെ ജനനം . പൂന്താനം എന്നത് കുടുംബ പേരാണ് . സരിയായ പേരറിയില്ല . ജീവിതകാലത്തെക്കുരിച്ചും സംശയം ഉണ്ട് . 1545 ഇല്‍ ജനിച്ച പൂന്താനം 1640 ഇല്‍ മരിച്ചു എന്ന് കണക്കാക്കപ്പെടുന്നു . പൂന്താനത്തിന്റെ ആദ്യ കൃതി സന്താന ഗോപാലം പാനയാണ് . ഭാഷ കര്‍ണാമൃതം , ദശാവതാര സ്ത്രോത്രങ്ങള്‍ ഇവയും പൂന്താനം രചിച്ചതായി കരുതപ്പെടുന്നു ..

എഴുത്തച്ചന്‍ :


ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നാണ് തുന്ജത്തു രാമാനുജന്‍ എഴുത്തച്ചന്‍ അറിയപ്പെടുന്നത് . തമിഴും മലയാളവും കൂടിക്കലര്‍ന്ന മലയാളത്തെ ഇന്നത്തെ രൂപത്തില്‍ ആക്കി എടുക്കുന്നതില്‍ എഴുത്തച്ചന്‍ വലിയ സംഭാവനകള്‍ നല്‍കി . മലയാളത്തിന്റെ ഇതിഹാസങ്ങള്‍ ആയ ആദ്യാത്മ രാമായണം കിളിപ്പാട്ട് , മഹാഭാരതം കിളിപ്പാട്ട് ഇവ രചിച്ചത് എഴുത്തച്ചന്‍ ആണ് . മലപ്പുറം ജില്ലയിലെ തിരൂരാണ് അദ്ദേഹം ജനിച്ചത്‌ . പതിനാറാം നൂറ്റാണ്ടില്‍ ആണ് എഴുത്തച്ചന്‍ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു .


ഭാഗവതം കിളിപ്പാട്ട് , ദേവീ മഹാത്മ്യം , ബ്രമാണ്ട പുരാണം , ഹരിനാമ കീര്‍ത്തനം , ശതമുഖപുരാണം തുടങ്ങിയ കൃതികളും ഇദ്ദേഹത്തിന്റെ ആണന്നു പറയപ്പെടുന്നു 

കുഞ്ചന്‍ നമ്പ്യാര്‍ :


മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ . തുള്ളല്‍ പ്രസ്ഥാനം ഇദ്ദേഹമാണ് തുടങ്ങി വച്ചത് . പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ കിള്ളിക്കുരിശി മംഗലം ആണ് നമ്പ്യാരുടെ ജനന സ്ഥലം . ഇദ്ദേഹം ജനിച്ച കലക്കത്ത് ഭവനം ഇപ്പോളും ഉണ്ട് . 1675 നും 1785 നും ഇടയിലാരിക്കണം കുഞ്ചന്‍ നമ്പ്യാര്‍ ജീവിച്ചിരുന്നത് . നമ്പ്യാരുടെ മിഴാവ് എന്ന വാദ്യ ഉപകരണം ഇപ്പോളും അമ്പലപ്പുഴ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട് . കളയാന സൌഗന്ദികം , കിരാതം , സ്യമന്തകം , ഖോശയാത്ര , ത്രിപുര ദഹനം തുടങ്ങിയ തുള്ളല്‍ പാട്ടുകള്‍ നമ്പ്യാരുടെ യാണ് . ശ്രീകൃഷണ ചരിതം മണിപ്രവാളം എന്ന കാവ്യവും ഇദ്ദേഹത്തിന്റെ തന്നെ .

ഓ. ചന്ദുമേനോന്‍ :

മലയാളത്തിലെ ആദ്യത്തെ ലക്ഷണം ഒത്ത നോവലിന്റെ രചയിതാവാണ് ഓ ചന്ദു മേനോന്‍ .  ഇന്ദുലേഖ എന്ന ആ നോവല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റം വലിയ സംഭാവന .1847 ഇല്‍ തലശ്ശേരിയില്‍ ആണ് ഇദ്ദേഹം ജനിച്ചത്‌ . പൂര്‍ണമായ പേര് പയ്യാരത്തു ചന്ദുമേനോന്‍ . പരമ്പരാഗത രീതിയില്‍ സംസ്കൃത പഠനം നടത്തി പിന്നീട് ഇംഗ്ലീഷും പഠിച്ചു . പഠനത്തിനു ശേഷം വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു , പിന്നീട് ജഡ്ജി വരെ ആയി . ചന്ദു മേനോന്റെ ആദ്യ കൃതി ആണ് ഇന്ദുലേഖ . ശാരദ  എന്ന നോവല്‍ ഇദ്ദേഹം എഴുതി തുടങ്ങി എങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല 1899 ഇല്‍ ഇദ്ദേഹം അന്തരിച്ചു.

നാലപ്പാട്ട് നാരായണ മേനോന്‍ :
 
വിക്ടര്‍ ഹ്യുഗോയുടെ പാവങ്ങള്‍ എന്ന ലോകപ്രസിദ്ധമായ നോവല്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്ത സാഹിത്യകാരന്‍ ആണ് നാരായണ മേനോന്‍ .മലപ്പുറം ജില്ലയിലെ വന്നേരിയിലാണ് ഇദ്ദേഹം ജനിച്ചത്‌.  ഇംഗ്ലീഷും വേദാന്തവും പഠിച്ചു ഒപ്പം സംസ്കൃതവും . കയ്തപ്പൂ ആണ് ആദ്യ കവിത ഇദ്ദേഹം രചിച്ച "കണ്ണുനീര്‍ത്തുള്ളി " ഭാഷയിലെ മികച്ച വിലാപ കാവ്യങ്ങളില്‍ ഒന്നാണ് . ചക്രവാളം , പുളകാങ്കുരം , ലോകം , സുലോചന എന്നിവയാണ്  നാലപ്പാടിന്റെ മറ്റു കൃതികള്‍ 1887 ഇല്‍ ജനിച്ച ഇദ്ദേഹം 1954 ഇല്‍ അന്തരിച്ചു