Saturday, August 31, 2013

ബ്ലാക്ക്മാസ്' അഥവാ കറുത്തകുര്‍ബാന !!




ഗുരുതരമായതും ആധുനികവുമായ സാത്താന്യ ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!

പിശാചിനെ ആരാധിക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്; ദൈവപുത്രനായ യേശുവിനെ അവഹേളിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ പാപം ഇരട്ടിയാകുന്നു. ഇത്തരം സംഘങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ബൈബിള്‍ വച്ചിരിക്കും. അതില്‍ ചവിട്ടിയിട്ടാണ് അകത്തുപ്രവേശിക്കേണ്ടത്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ ഒരു 'സിംപല്‍' ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രം ഇവരുടെ ഔദ്യോഗിക 'എംപ്ലം' ആണ്!

കര്‍ത്താവ് ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ് ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തുകൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു! കത്തോലിക്കാ പള്ളികളില്‍ കുര്‍ബാനമദ്ധ്യേ വാഴ്ത്തിയ തിരുവോസ്തി തട്ടിയെടുത്ത് ഇവരുടെ 'കറുത്ത' കുര്‍ബാനയ്ക്ക് ഉപയോഗിക്കും.

തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്. യേശു പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ..'എന്ന പ്രാര്‍ത്ഥനയ്ക്കുപകരം നരകത്തിലെ പിതാവേയെന്ന് സാത്താനെ വിളിച്ചുകൊണ്ട് തങ്ങളുടെ പിതാവായി അവനെ ഏറ്റുപറയുന്നതാണ് മറ്റൊരു ചടങ്ങ്. അവിടെവച്ച് തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന നിഷ്കളങ്കരക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കിക്കൊണ്ട് യേശുവിനെ നിന്ദിക്കുന്നത് 'കറുത്ത' കുര്‍ബാനയുടെ ഒരു ഭാഗമാണ്! ദൈവം വെറുക്കുന്ന വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്‍റെ മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും 'ബ്ലാക്ക്' മാസിലുണ്ട്!
ഒരു വേശ്യയുടെ നഗ്നശരീരത്തെ ബലിപീഠമാക്കി അതിനു മുകളിലാണ് തിരുവോസ്തി പ്രദര്‍ശിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ലൈംഗീക പാപങ്ങളും ഇതിന്‍റെ ഭാഗമായതിനാല്‍ ജഢികാസക്തരായ യുവാക്കളെയാണ് ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ സംഘത്തില്‍ എത്തിപ്പെട്ടാല്‍ പിന്നീട് വിടുതല്‍ ലഭിക്കില്ല എന്നത് ഈ പൈശാചികതയെ കൂടുതല്‍ ദുരന്തകരമാക്കുന്നു.!

No comments:

Post a Comment