Saturday, January 30, 2016

പ്രണയം എന്ന അനശ്വര സത്യം !



രണ്ടാം ലോകമഹായുദ്ധകാലത്ത് ലണ്ടനില്‍ നഷ്ടമായ തന്റെ കാമുകിയെ സ്വന്തമാക്കാന്‍ നോര്‍വുഡ് തോമസെന്ന 93കാരന്‍ ഒരു യാത്രപോകാനിറങ്ങുകയാണ്. ഈ വാലന്റൈന്‍സ് ദിനത്തിൽ വീണ്ടും പഴയ കാമുകിയായ ജോയ്‌സ് മോറിസിനെ കണ്ടുമുട്ടുമ്പോള്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് 72 വര്‍ഷത്തെ കാത്തിരിപ്പിന്റെ സുഖമുണ്ട്. 88കാരിയായ തന്റെ കാമുകിയെ കാണാനായി തന്റെ 93ആം വയസില്‍ ലോകത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരൊറ്റത്തേക്കാണ് തോമസ് പറക്കുന്നത്, അമേരിക്കയില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക്.

രണ്ടാം ലോകമഹായുദ്ധത്തില്‍ വ്യോമസേനയുടെ പാരാട്രൂപ്പറായിരുന്ന തോമസ്, ലണ്ടനിലെ വാരാന്ത്യങ്ങളിലെ സായാഹ്നങ്ങള്‍ മോറിസിനൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞാണ് അവരാ ആഴ്ചയിലും പിരിഞ്ഞത്. ഇതിനിടയിലാണ് അടിയന്തിരമായി തോമസിന് ഫ്രാന്‍സിലേക്ക് പോകേണ്ടിവന്നത്. അവിടെ നിന്നും യുദ്ധത്തിന് ശേഷം അമേരിക്കയില്‍ മടങ്ങിയെത്തിയ തോമസ് ഓര്‍മ്മയിലെ വിലാസം വെച്ച് വിവാഹാഭ്യര്‍ത്ഥനയുമായി മോറിസിന് കത്തയച്ചു.പക്ഷെ,അവര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഒടുവില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി തോമസ് വിവാഹിതനുമായി. മൂന്നുകുട്ടികളുമായി വിര്‍ജീനിയയില്‍ തോമസിനൊപ്പം സന്തുഷ്ടജീവിതം നയിച്ച തോമസിന്റെ ഭാര്യ മരിച്ചത് ഈ അടുത്ത കാലത്താണ്. മോറിസാകട്ടെ,വിവാഹിതയായി ആസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. 2 ആണ്‍മക്കളുണ്ടായശേഷം അവര്‍ പിന്നീട് വിവാഹമോചിതയായി.

പക്ഷെ, അന്ന് തോമസിന്റെ അഭ്യര്‍ത്ഥന നിഷേധിച്ചതില്‍ അവര്‍ക്ക് എല്ലാക്കാലത്തും ദുഖമുണ്ടായിരുന്നു. ഒടുവില്‍ ഈയടുത്ത ദിവസം,മകനോട് ഇന്റര്‍നെറ്റിലൂടെ ഒരാളെ കണ്ടുപിടിക്കാനാവുമോ എന്ന് മോറിസ് ചോദിക്കുകയും മകന്‍ തിരച്ചിലാരംഭിക്കുകയും ചെയ്തു. 101-ആമത് വ്യോമസേനാ വിഭാഗത്തിലെ നോര്‍വുഡ് തോമസെന്ന് സെര്‍ച്ചുചെയ്ത മോറിസിന്റെ മകന്, 88ആം പിറന്നാള്‍ ദിനത്തില്‍ സ്‌കൈഡൈവ് നടത്തി ശ്രദ്ധനേടിയ തോമസിനെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ലഭിച്ചത്. ലേഖകനെ കണ്ടെത്തി,തോമസിന്റെ നമ്പര്‍ സംഘടിപ്പിച്ച് അമ്മയ്ക്ക് മകന്‍ നല്‍കി.ആദ്യം ഫോണിലും പിന്നെ സ്‌കൈപ്പിലും അവർ സംസാരിച്ചു.


തോമസ് വിവാഹം കഴിച്ചതായും, തന്നെ സ്വന്തമാക്കാനായി നിലവിലെ ഭാര്യയെ ഒഴിവാക്കുകയാണെന്നും അന്ന് കത്തുകള്‍ വായിച്ചപ്പോള്‍ തോന്നിയെന്നും അതിനാലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതെന്നും 72 വർഷത്തിന് ശേഷം മോറിസിന്റെ കുറ്റസമ്മതം.താൻ കത്തെഴുതുമ്പോൾ വിവാഹിതനായിരുന്നില്ലെന്ന് തോമസ്‌. നഷ്ടപ്പെട്ട വർഷങ്ങളെയോർത്തുള്ള വിതുമ്പലുകൾ. പിന്നെ കൗമാരപ്രണയിനികളെപ്പോലെ അവര്‍ സല്ലാപങ്ങളിലേര്‍പ്പെട്ടു.

ഒടുവിലവര്‍ തെറ്റിദ്ധാരണമൂലം നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ തന്നെ തീരുമാനിച്ചു. തമ്മില്‍ കാണാനും, ഒന്ന് കെട്ടിപ്പുണര്‍ന്ന് ആശംസനേരാനുമുള്ള ആഗ്രഹമാണ് ഇരുവര്‍ക്കുമുള്ളത്, ആ കാത്തിരിപ്പിലാണ് ഇരുവരും. രണ്ടാംലോകമഹായുദ്ധം വേര്‍പിരിച്ച ഈ പ്രണയിനികളെ വീണ്ടും യോജിപ്പിക്കാനായി ലോകമാകെയുള്ള മനുഷ്യര്‍ തോമസിന്റെ യാത്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എയര്‍ന്യൂസിലണ്ട് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഗോഫണ്ട്മി എന്ന ഗ്രൂപ്പ്ഫണ്ടിംഗ് വെബ്‌സൈറ്റ് വഴി ഇതിനകം യാത്രയ്ക്കായി 7500 ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്.


അങ്ങനെ 93-ആം വയസില്‍ വിര്‍ജീനിയയില്‍ നിന്ന് 10000 മൈലകലെ അഡ്‌ലൈഡിലെത്തി തോമസ് തന്റെ പ്രണയിനിയെ ഈ വാലന്റൈന്‍സ് ഡേയില്‍ വീണ്ടും കാണുകയാണ്, 72വര്‍ഷത്തിന് ശേഷം. കാലത്തിനോ കാതത്തിനോ മായ്ക്കാനോ മറയ്ക്കാനോ കഴിയാത്തതാണ് പ്രണയം  അനശ്വരസത്യമെന്ന പ്രഖ്യാപനവുമായി അവര്‍ വീണ്ടും ഒന്നിക്കുന്നു.


cnp Reporter News :

Sunday, January 24, 2016

റൊണാള്‍ഡോ ഡി അസിസ് മൊറീറ---- കരിയില കിക്കിന്‍െറ തമ്പുരാൻ





ബ്രസീലിന് എന്നും മനോഹരമായ സൂര്യാസ്തമയ കാഴ്ചയൊരുക്കുന്ന ഗ്വയ്ബ തടാകത്തിന്‍െറ തീരനഗരം പാര്‍ടോ അലെഗ്രൊയെ വിസ്മയിപ്പിച്ച് റൊണാള്‍ഡോ ഡി അസിസ് മൊറീറ എന്ന ബാലന്‍ പന്തില്‍ സാംബാ നൃത്തച്ചുവടുകള്‍ തീര്‍ക്കുന്നതായിരുന്നു അന്നത്തെ വിശേഷം. പന്തില്‍ അവന്‍ കാണിക്കുന്ന മായാജാലത്തിന്‍െറ കാഴ്ചക്കാരായിരുന്നു ആ നാട്. കൊള്ളിമീന്‍ പോലെ കുതിച്ചും, ഡ്രിബ്ള്‍ ചെയ്തും അവന്‍ നൃത്തം ചെയ്യുമ്പോള്‍ കൈയടിച്ച് അവര്‍ ഒപ്പം കൂടി.

മഞ്ഞക്കുപ്പായക്കാരുടെ യുവസംഘത്തിലേക്ക് ഇതിഹാസ താരം പെലെയുടെ പിന്‍ഗാമിയായി സാക്ഷാല്‍ റൊണാള്‍ഡോ കടന്നുവരുന്ന കാലമായിരുന്നു അത്. റിയോ ഡെ ജനീറോയില്‍നിന്നുള്ള സൂപ്പര്‍ താരം റൊണാള്‍ഡോ ഇരിക്കേ മറ്റൊരു റൊണാള്‍ഡോകൂടി വേണ്ടെന്ന് കരുതി നാട്ടുകാരും കളിക്കൂട്ടുകാരും പോര്‍ട്ടോ അലെഗ്രൊയിലെ ‘റൊണാള്‍ഡോയുടെ’ പേരുമാറ്റി. ‘കുഞ്ഞു റൊണാള്‍ഡോ’ എന്ന് അര്‍ഥം വരുന്ന പോര്‍ച്ചുഗീസ് ഭാഷയിലെ റൊണാള്‍ഡീന്യോ എന്ന വാക്ക് ഉപയോഗിച്ചു. ലോകം വാഴ്ത്തിയ,റൊണാള്‍ഡീന്യോയുടെ കഥ.


കളിക്കൂട്ടുകാര്‍ നല്‍കിയ  വിളിപ്പേരുമായി അവന്‍ പതുക്കെ വളര്‍ന്നു. ഏഴാം വയസ്സില്‍ നാട്ടിലെ ക്ളബായ ഗ്രീമിയോയിലൂടെ പ്രഫഷനല്‍ ഫുട്ബാളിലേക്ക് അരങ്ങേറ്റം. ബ്രസീലിന് അണ്ടര്‍ 17 ലോക കിരീടം സമ്മാനിച്ചതിനു പിന്നാലെ ദേശീയ സീനിയര്‍ ടീമിലിടം. റിവാള്‍ഡോ-റൊണാള്‍ഡോ കൂട്ടിന് പിന്തുണയുമായി റൊണാള്‍ഡീന്യോ കൂടി അവതരിച്ചതോടെ അറുപതുകളിലെ പെലെ-ഗരിഞ്ച-ദിദി ഇതിഹാസ സംഘത്തിന്‍െറ പുനരവതാരമായി  ഫുട്ബാള്‍ ലോകം വിളിച്ചു. ഇതിന്‍െറ ഫലമായിരുന്നു 2002 ലോകകപ്പില്‍ മഞ്ഞപ്പടയുടെ ലോക കിരീട നേട്ടം.



പന്തുകള്‍ നിറഞ്ഞ വീട്ടിലേക്കായിരുന്നു ‘കുഞ്ഞു റൊണാള്‍ഡോ’യുടെ ജനനം. നാട്ടിലെ ഫുട്ബാള്‍ കളിക്കാരായി പേരെടുത്ത അച്ഛന്‍ ജൊവോ മൊറീറയുടെയും, മുതിര്‍ന്ന സഹോദരന്‍ റോബര്‍ടോയുടെയും അമ്മാവന്മാരുടെയും ഫുട്ബാള്‍ കഥകള്‍ കേട്ടുവളര്‍ന്ന കൊച്ചു താരത്തിന്‍െറ കൂട്ടും കാറ്റുനിറച്ച തുകല്‍പന്തായിരുന്നു. പന്തിനൊപ്പം പിച്ചവെച്ചു തുടങ്ങിയപ്പോള്‍ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി ഷിപ്യാര്‍ഡ് ജീവനക്കാരനായ അച്ഛന്‍ ബ്രസീലുകാര്‍ നെഞ്ചേറ്റിയ ഒരു ഫുട്ബാള്‍ ഇതിഹാസത്തിന് അടിത്തറയിട്ടു.


ശരീരവും മനസ്സും പന്തും ഒന്നായി മാറിയ മകന്‍ കളിക്കളത്തില്‍ അമാനുഷികനായി വളര്‍ന്നുവലുതായപ്പോഴേക്കും അച്ഛന്‍ ഓര്‍മയായി. വീട്ടിലെ നീന്തല്‍കുളത്തില്‍ മൊറീറോ മരിക്കുമ്പോള്‍ റൊണാള്‍ഡീന്യോക്ക് പ്രായം ഏഴു വയസ്സ്. പക്ഷേ, ആ കളിജീവിതത്തിന് വെളിച്ചമാവുന്ന പാഠങ്ങള്‍ പകര്‍ന്നു നല്‍കിയായിരുന്നു പിതാവിന്‍െറ യാത്ര.

പോര്‍ടൊ അലെഗ്രോയിലെ തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്സാലും ബീച്ച് ഫുട്ബാളും കളിച്ചു നടന്ന റൊണാള്‍ഡീന്യോയെ സഹോദരനാണ് ഗ്രീമിയോ ക്ളബിലത്തെിച്ചത്. പിന്നീട് ലോകം കണ്ടതെല്ലാം ചരിത്രം. 11 വര്‍ഷം പോര്‍ടോ അലെഗ്രെയിലെ ക്ളബിന്‍െറ യൂത്ത് ടീമംഗമായിരുന്ന റൊണാള്‍ഡീന്യോ ഒരു മത്സരത്തില്‍ 23 ഗോളടിച്ചു കൂട്ടിയതോടെ ദേശീയ ശ്രദ്ധയിലുമത്തെി. ലോക ഫുട്ബാളിലെ ഒരുപാട് ഇതിഹാസങ്ങള്‍ക്ക് ജന്മമേകിയ മണ്ണ് അങ്ങനെ മറ്റൊരു കൗമാര പ്രതിഭയുടെ വിസ്മയങ്ങളിലേക്കും കണ്ണു തുറന്നു തുടങ്ങി.


ഇതിനിടെയാണ് ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് ടീമിലേക്ക് 1996ല്‍ വിളിയത്തെുന്നത്. ഈജിപ്തില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മഞ്ഞപ്പടയെ നയിക്കാനുള്ള നിയോഗം ചുരുണ്ട് നീണ്ട തലമുടിയും മോണയുന്തിയ പല്ലുമായി ആരാധകശ്രദ്ധ കവര്‍ന്ന അഞ്ചടി 11 ഇഞ്ചുകാരനിലത്തെി. മഞ്ഞപ്പടക്ക് ആദ്യ കിരീടം സമ്മാനിച്ച റൊണാള്‍ഡീന്യോ ടൂര്‍ണമെന്‍റിലെ മികച്ച താരമായും മാറി. ഇതേ വര്‍ഷം, ഗ്രീമിയോയുടെ സീനിയര്‍ ടീമിലേക്ക് അരങ്ങേറ്റം കുറിച്ച താരം ബ്രസീലിലെ ആഘോഷതാരമായുംമാറി.


1999 ജൂണ്‍ 26നായിരുന്നു ബ്രസീലിയന്‍ ദേശീയ ടീമില്‍ റൊണാള്‍ഡീന്യോയുടെ അരങ്ങേറ്റം. കോപ അമേരിക്കക്ക് തൊട്ടുമുമ്പ് ലാത്വിയക്കെതിരായ സന്നാഹ മത്സരം. നാലു ദിവസം കഴിഞ്ഞ് കോപയില്‍ വെനിസ്വേലക്കെതിരെ പ്ളെയിങ് ഇലവനിലിറങ്ങിയ റൊണാള്‍ഡീന്യോ നേടിയ ഗോള്‍ ലോക ഫുട്ബാളിനെയും കോരിത്തരിപ്പിച്ചു. ഒരു ഡിഫന്‍ഡറെ ലോപ്പ് ചെയ്തും മറ്റൊരാളെ കാഴ്ചക്കാരനാക്കിയും റൊണാള്‍ഡീന്യോ സ്കോര്‍ ചെയ്തപ്പോള്‍ കോപ അമേരിക്കയിലേക്ക് ബ്രസീല്‍ സ്വപ്നക്കുതിപ്പ് തുടങ്ങി. ബ്രസീല്‍ കിരീടമണിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോളേ നേടിയുള്ളൂവെങ്കിലും അതുമതിയായിരുന്നു റൊണാള്‍ഡീന്യോയുടെ പേരും പെരുമയും വന്‍കരകളുടെ അതിര്‍ത്തികള്‍ ഭേദിക്കാന്‍.

സുന്ദരഗോള്‍ പലവട്ടം ടെലിവിഷനുകള്‍ ‘റീപ്ളേ’ ചെയ്തപ്പോള്‍ കമന്‍േററ്റര്‍മാര്‍ ഇതുകൂടി പറഞ്ഞു: ഇതാ പെലെയുടെ ശരിയായ രണ്ടാംവരവ്!



മിന്നുന്ന പ്രകടനത്തില്‍ കണ്ണുമഞ്ഞളിച്ച യൂറോപ്യന്‍ ക്ളബുകള്‍ അന്വേഷണങ്ങളുമായത്തെിയതോടെ ഗ്രീമിയോ മാനേജ്മെന്‍റിനും പൊറുതിമുട്ടായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡായിരുന്നു മുന്‍പന്തിയില്‍. പക്ഷേ, ബ്രസീല്‍ ക്ളബ് വിട്ടുനല്‍കാന്‍ തയാറായില്ല. ഒടുവില്‍, സഹോദരന്‍ റോബര്‍ട്ടോയുടെ ഇടപെടലില്‍ റൊണാള്‍ഡീന്യോ ഫ്രഞ്ച് ക്ളബ് പാരിസ് സെന്‍റ് ജര്‍മനിലേക്ക് കുടിയേറി. 2001ലായിരുന്നു ഇത്. അഞ്ചുവര്‍ഷത്തെ കരാറായിരുന്നുവെങ്കിലും പി.എസ്.ജിയിലെ കളിജീവിതം അത്ര സുഖകരമായിരുന്നില്ല. കൊറിയയും ജപ്പാനും വേദിയായ 2002 ഫിഫ ലോകകപ്പിന് ബ്രസീല്‍ ഒരുങ്ങുമ്പോള്‍ റൊണാള്‍ഡോ-റിവാള്‍ഡോ എന്നിവര്‍ക്കൊപ്പം റൊണാള്‍ഡീന്യോയുമുണ്ടായിരുന്നു. ഫൈനലില്‍ ജര്‍മനിയെ തോല്‍പിച്ച് ബ്രസീല്‍ കപ്പുയര്‍ത്തുകയും റൊണാള്‍ഡോ എട്ട് ഗോളുമായി ഗോള്‍ഡന്‍ താരമാവുകയും ചെയ്തെങ്കിലും റൊണാള്‍ഡീന്യോ തന്നെയായിരുന്നു ആരാധക മനസ്സിലെ സൂപ്പര്‍ താരം.

ഇംഗ്ളണ്ടിനെതിരായ ക്വാര്‍ട്ടറില്‍ മഞ്ഞപ്പട ഒപ്പത്തിനൊപ്പം നില്‍ക്കുന്ന നിമിഷം. 50ാം മിനിറ്റിലും കളി 1-1ന് ഇഴഞ്ഞു നീങ്ങുമ്പോഴാണ് ആ മുഹൂര്‍ത്തം പിറന്നത്. ഇംഗ്ളീഷ് ഡിഫന്‍ഡര്‍ ഷോള്‍സിന്‍െറ ഫൗളില്‍ ഗോള്‍പോസ്റ്റിന് പത്തിരുപതു വാര അകലെ പിറന്ന ഫ്രീകിക്ക്. അനായാസം പന്ത് നിലത്തിട്ട് തൊടുത്ത വലംകാലന്‍ ഷോട്ടിനു മുന്നില്‍ പന്തിന്‍െറ ഗതിയറിയാതെ ഇംഗ്ളീഷ് ഗോളി ഡേവിഡ് സീമാനും പ്രതിരോധ നിരക്കാരും നിന്നു.

വായുവിലൂടെ വിസ്മയപാത തീര്‍ത്ത പന്ത് പോസ്റ്റിനു മീതെ പറന്നുപോകുമെന്ന് ഗോളിയും മറ്റുള്ളവരും കരുതി. കുമ്മായവരക്കു പുറത്ത് കോച്ച് എറിക്സനും ആശ്വാസം കൊണ്ടു. പക്ഷേ, മറ്റൊരു വഴിത്തിരിവ് പിറക്കുകയായിരുന്നു. പൊഴിഞ്ഞുവീഴുന്നൊരു കരിയിലപോലെ വേഗം കുറഞ്ഞ്, മുന്നേറ്റപാത വിട്ട്, സ്ലോമോഷനില്‍ താഴേക്ക്.... ഗോളിലേക്ക്്. ബ്രസീലുകാര്‍ ഗരിഞ്ചയുടെ ആത്മാവ് റൊണാള്‍ഡീന്യോയിലൂടെ പറന്നിറങ്ങിയെന്ന് വിശ്വസിച്ചു. സ്നേഹത്തോടെ അവര്‍ വിളിച്ച ‘ഫോഞ്ഞ സീക്ക’ (കരിയില കിക്ക്) ലോകവും ഏറ്റെടുത്തു.


കാല്‍പന്തു ചരിത്രത്തില്‍ ഒട്ടനവധി തവണ ഇതേ ഗോളുകള്‍ പിറന്നെങ്കിലും റൊണാള്‍ഡീന്യോയുടെ ഗോള്‍ ആരാധക മനസ്സില്‍ ഇപ്പോഴുമുണ്ട്. 2006 ലോകകപ്പിലും മഞ്ഞപ്പടയണിയില്‍ റൊണാള്‍ഡീന്യോ ഉണ്ടായിരുന്നു. പക്ഷേ, ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് അവര്‍ മടങ്ങി. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഇടം നേടാനാവാതെ പോയതോടെ കരിയിലക്കിക്കിന്‍െറ തമ്പുരാന്‍െറ ബ്രസീല്‍ കരിയറും അസ്തമിച്ചു തുടങ്ങി. 97 കളിയില്‍ 33 ഗോളുകളാണ് ബ്രസീല്‍ ജഴ്സിയിലെ സമ്പാദ്യം. കരിയിലക്കിക്കിന്‍െറ പെരുമയില്‍ 2003ല്‍ ബാഴ്സലോണയിലേക്ക് റെക്കോഡ് പ്രതിഫലത്തിന് മാറിയ റൊണാള്‍ഡീന്യോ അവിടെയും വിസ്മയം വിരിയിച്ചു. രണ്ട് ലാ ലിഗ കിരീടം, ഒരു യുവേഫ ചാമ്പ്യന്‍സ് ലീഗ്, രണ്ട് സൂപ്പര്‍ കപ്പുകള്‍ എന്നിവയുമായി ഉജ്ജ്വല പ്രകടനം. 2004ലും, 2005ലുമായി രണ്ടുതവണ ഫിഫ ലോക ഫുട്ബാളര്‍ പുരസ്കാരവും. 2008ല്‍ ബാഴ്സ വിട്ട ശേഷം 2011വരെ എ.സി മിലാനില്‍. പിന്നീട് ജന്മനാട്ടിലേക്കുള്ള മടക്കം.

cpy . wikipedia



സ്റ്റീഫൻ ഹോക്കിംഗ് !



ലോകാത്ഭുതങ്ങൾ എത്ര എന്ന് ആരെങ്കിലും ചോദിച്ചാൽ "എഴ് " എന്ന് ഉത്തരം പറയാൻ ഒന്ന് മടിക്കണം. കാരണം, സ്റ്റീഫൻ  ഹോക്കിംഗ്(8 January 1942 (age 74)  ജീവിച്ചിരിക്കുവോളം "എട്ട്" എന്ന് പറയാതെ വയ്യല്ലോ. നമ്മുടെ വിധി നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്. ചെറിയ ഒരു ബുദ്ധിമുട്ടില്‍ എല്ലാം അവസാനിച്ചു എന്ന മട്ടിൽ തളര്ന്നിരിക്കുന്നവരുണ്ട്. ശരീരത്തിന്റെ തളർച്ചയെക്കാളേറെ ഭയപ്പെടെണ്ടത് മനസ്സിന്റെ തളർച്ചയെ ആണ്. മനസ്സിൽ ഒരു ജീവിത ലക്ഷ്യവും അതു നേടണമെന്ന നിശ്ചയ ധാർഡ്യവും അണയാതെ ജ്വലിച്ചു നിൽക്കുന്നവരുടെ ഡിക്ഷനറിയിൽ "അസാധ്യം" എന്ന ഒരു വാക്കില്ലെന്നു പറഞ്ഞത് നെപ്പോളിയനാണ്. ഇനി എന്തെങ്കിലും ഒരു പ്രതിസന്ധിക്ക് മുന്നിൽ നിരാശയോടെ തളർന്നിരിക്കുമ്പോൾ വീൽ ചെയറിൽ പ്രതീക്ഷ കൈവിടാത്ത കണ്ണുകളോടെ പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഈ മനുഷ്യന്റെ മുഖം ഓർത്താൽ മതി.

മനസ്സു നിറയെ പൂർത്തിയാക്കാത്ത ഒരുപിടി സ്വപ്നങ്ങൾ. ബിരുദ പഠനം പൂർത്തിയാക്കിയത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമായ ഒക്സ്ഫർഡിൽ. തുടർന്ന്, പ്രശസ്തമായ കേംബ്രിഡ്ജ് യുനിവെർസിറ്റിയിൽ ഡോക്ടറൽ ഗവേഷണം തുടങ്ങിയതെയുള്ളു. അപ്പോഴാണ്‌, ശരീരത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. നടക്കുമ്പോൾ വേച്ചു പോകുന്നു, സംസാരത്തിൽ തടസ്സം അനുഭവപ്പെടുന്നു, കയ്യിലേയും കാലിലെയും മസിലുകൾക്ക് കോച്ചിപ്പിടുത്തം പോലെ തോന്നുന്നു. വെറുതെ ഒരു ഡോക്ടറെ കണ്ടു കളയാം എന്ന് കരുതി പോയതാണ്. അയാൾ കൂടുതൽ പരിശോധനകൾക്കായി മറ്റൊരു നല്ല ഹൊസ്പിറ്റലിലേക്കയച്ചു.



അവിടെ വച്ചാണ് അത് കണ്ടെത്തിയത്. സ്റ്റീഫനെ "ALS" എന്ന ഒരു രോഗം ബാധിച്ചിരിക്കുന്നു. "മോട്ടോർ ന്യൂറോണ്‍ ഡിസീസ്" എന്ന പേരിലും അറിയപ്പെടുന്ന ഈ അത്യപൂർവ്വ രോഗം ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളെയും ക്രമേണ തളർത്തിക്കളയുന്ന ഒരു തരം വൈകല്യമാണ്. ഇത് ബാധിക്കുന്നയാളുടെ സംസാരശേഷി, ചലന ശേഷി തുടങ്ങിയവ ക്രമേണ നഷ്ടപ്പെട്ട് ഒടുക്കം ശ്വാസകോശത്തിന്റെ മസിലുകളുടെ പ്രവർത്തനം പോലും നിലച്ച് മരണത്തിനു കീഴടങ്ങും. ഏറിയാല്‍ രണ്ടു കൊല്ലങ്ങള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി.

രോഗ വിവരമറിഞ്ഞ നാളുകളിൽ താൻ ആകെ തകർന്നു പോയെന്ന് സ്റ്റീഫൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ സമ്മതിക്കുന്നു:എന്നാല്‍ ആശുപത്രിക്കിടക്കിയില്‍ പരിചയപ്പെട്ട ക്യാന്‍സര്‍ ബാധിതനായ ഒരു പത്തുവയസുകാരന്‍ അദ്ദേഹം ത്തിന് പ്രചോദനമായി .
സ്റ്റീഫൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ വീണ്ടും യൂനിവേർസിറ്റിയിൽ തിരിച്ചെത്തി ഗവേഷണം തുടർന്നു. സ്റ്റീഫൻ തന്റെ ഗവേഷണം തുടരുന്നതിനിടയിൽത്തന്നെ മോട്ടോർ ന്യൂറോണ്‍ രോഗം അദ്ധേഹത്തിന്റെ ശരീരത്തിൽ തന്റെ വിക്രിയകളും തുടരുന്നുണ്ടായിരുന്നു. സ്റ്റീഫനു നടക്കാൻ വടിയുടെ സഹായം വേണമെന്നായി. നാക്ക് കുഴഞ്ഞു പോകുന്നതിനാൽ പറയുന്നത് ആർക്കും മനസ്സിലാകുന്നില്ലെന്നായിത്തുടങ്ങി. പലപ്പോഴും നടക്കുന്നതിനിടെ കുഴഞ്ഞു വീണു തുടങ്ങി. എന്നാൽ, പരസഹായം സ്വീകരിക്കുന്നത് എന്ത് കൊണ്ടോ അയാൾക്കിഷ്ടമില്ലായിരുന്നു. വീൽ ചെയർ ഉപയോഗിക്കാൻ ഡോക്ടർമാർ നിര്ദ്ദേശിച്ചുവെങ്കിലും അയാൾ അതിനു തയ്യാറായില്ല.


1965-ൽ എല്ലാവരെയും അത്ഭുതപെടുത്തിക്കൊണ്ട് തന്റെ രോഗാവസ്ഥക്കിടയിൽത്തന്നെ മൂന്ന് വർഷങ്ങൾക്കുള്ളിൽ പ്രശസ്തമായ രീതിയിൽ ഡോക്ടറൽ തീസിസ് പൂർത്തിയാക്കി അദ്ദേഹം ഡോ. സ്റ്റീഫൻ ഹോക്കിംഗ് ആയി മാറി. "വികസിക്കുന്ന പ്രപഞ്ചം" ആയിരുന്നു ഗവേഷണ വിഷയം. ശാസ്ത്ര ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രബന്ധമായിരുന്നു അദ്ധേഹത്തിന്റെത്.

1985- ൽ ഫ്രാൻസിലെക്കുള്ള യാത്രാ മദ്ധ്യേ അദ്ദേഹത്തിന് മാരകമായ രീതിയിൽ ന്യൂമോണിയ പിടിപെട്ടു. ദിവസങ്ങൾ കൃത്രിമ ശ്വാസം സ്വീകരിച്ചു ജീവൻ നിലനിർത്തി വെന്റിലെറ്ററിൽ കിടക്കേണ്ടി വന്നു. ഇനിയൊരു തിരിച്ചു വരവില്ലെന്നു ഡോക്ടർമാർ പോലും കരുതിയെങ്കിലും സ്റ്റീഫൻ മരണത്തെ തോൽപ്പിച്ച് ജീവൻ നിലനിർത്തി.

എന്നാൽ, ന്യൂമോണിയ സ്റ്റീഫന്റെ ശരീരത്തെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. ആകെ ചലന ശേഷി ഉണ്ടായിരുന്ന രണ്ടു വിരലുകൾ പോലും ചലിക്കില്ലെന്നായി. കൃത്രിമ ശ്വാസം നല്കാൻ തൊണ്ട തുളയ്ക്കേണ്ടി വന്നതിനാൽ സ്വന പേടകങ്ങൾ മുറിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ ഒരു സ്വരം പോലും കേൾപ്പിക്കാൻ സാധിക്കാതെയായി. ചുരുക്കി പറഞ്ഞാൽ ഒരു ജീവഛവം.

കണ്ണുകൾ ചലിപ്പിക്കാം, പുരികവും , ചുണ്ടും കവിളും പതിയെ ഒന്നനക്കാം. അത്ര മാത്രം. മറ്റാരായിരുന്നാലും ഇനി ചിന്ത എങ്ങനെയെങ്ങിലും ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നെനെ അല്ലേ? എന്നാൽ, അങ്ങനെ തന്റെ സ്വപ്നങ്ങൾ മുഴുവൻ വിധിക്ക് അടിയറവു വച്ച് കീഴടങ്ങാൻ സ്റ്റീഫൻ ഹോക്കിംഗ് തയ്യാറായിരുന്നില്ല. സഹായിയായ ഒരാൾ അക്ഷരങ്ങൾ തൊട്ടു കാണിക്കുമ്പോൾ പുരികം ചലിപ്പിച്ച് കാണിച്ച് അദ്ദേഹം ആശയ വിനിമയം നടത്താൻ ശീലിച്ചു.

അങ്ങനെയിരിക്കെ, അമേരിക്കയിലെ കാലിഫോർണിയയിലെ സിലിക്കോണ്‍ വാലിയിൽ ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ശരീരം തളർന്നവർക്കായി വികസിപ്പിചെടുത്ത പ്രത്യേകതരം ഉപകരണത്തെക്കുറിച്ച് സ്റ്റീഫൻ അറിയാനിടയായി. തന്റെ വീൽ ചെയറിൽ അത് പിടിപ്പിച്ച് ആശയവിനിമയം അത് വഴിയാക്കി. കവിളിലെ മസിലുകളുടെ ചെറിയ ചലനങ്ങൾ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഒരു സെൻസർ ഘടിപ്പിച്ച അതിസങ്കീർണ്ണമായ ഒരു ഉപകരണമായിരുന്നു അത്. വളരെ പെട്ടന്ന് സ്റ്റീഫൻ അത് ഉപയോഗിക്കാൻ ശീലിച്ചു. ഒരു യന്ത്ര മനുക്ഷ്യൻ സംസാരിക്കും പോലെ അതിന്റെ സ്പീക്കറിലൂടെ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ വിനിമയം ചെയ്യാമെന്നായി. 1988-ൽ "A Brief History of Time " എന്ന പേരിൽ തന്റെ ആദ്യ ഗ്രന്ഥം സ്റ്റീഫൻ പുറത്തിറക്കി. അഭൂത പൂർവ്വമായ പ്രതികരണമാണ് ഈ പുസ്തകത്തിന്‌ വായനക്കാരിൽ നിന്ന് ലഭിച്ചത്. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ശാസ്ത്ര ഗ്രന്ഥം ഏറ്റമധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റിക്കോർഡ് നേടി!


സ്റീഫൻ ഹോക്കിങ്ങിനെ ലോകം മുഴുവൻ അറിഞ്ഞു. തന്റെ കണ്ടു പിടുത്തങ്ങൾ ശാസ്ത്ര ലോകത്ത് അദ്ധേഹത്തെ ന്യൂട്ടൻ, ഐൻസ്റ്റയിൻ എന്നിവർക്ക് തുല്യരാക്കിയതായി ലോകം വിലയിരുത്തി. അങ്ങനെ, ചെറുപ്പത്തിൽ കളിയാക്കിയാണെങ്കിലും കൂട്ടുകാർ വിളിച്ചത് യാധാർധ്യമായി.


ഇന്ന്, സ്റ്റീഫൻ ഹോക്കിങ്ങിന് എഴുപത്തി മൂന്നു വയസ്സുണ്ട്. രോഗം കണ്ടു പിടിച്ചപ്പോൾ ഡോകര്മാർ പ്രവചിച്ചതിനേക്കാൾ 50 വർഷങ്ങൾ അദ്ദേഹം ജീവിച്ചു തീർത്തിരിക്കുന്നു. അതും, വെറുതെയങ്ങു ജീവിക്കുകയായിരുന്നില്ല, ശരീരം മുഴുവൻ നിശ്ചലമായപ്പോഴും തളരാത്ത മനസ്സ് കൈമുതലാക്കി തന്റെ സ്വപങ്ങളും അതിനപ്പുറവും ഹോക്കിംഗ് സാക്ഷാത്കരിച്ചു കഴിഞ്ഞു.

cnp , wikipedia



Tuesday, January 19, 2016

വി: ഫ്രാൻസിസ് സേവ്യർ





വെനീസ് നഗരത്തിൻറെ പ്രാന്തപ്രദേശത്തുള്ള ഒരു കുഷ്ഠരോഗാശുപത്രിയിലേയ്ക്ക് കടന്നു ചെന്ന അതിസമ്പന്നമായ സേവ്യർ രാജകുടുംബത്തിലെ സുമുഖനും ആരോഗ്യദൃഢഗാത്രനുമായ ഫ്രാൻസിസ്എന്ന യുവാവിനെനോക്കി ഒരു കുഷ്ഠരോഗി ; ഹെയ് , എൻറെ പുറമൊന്ന്ചൊറിഞ്ഞു തരൂ !" തിരിഞ്ഞു നോക്കിയ ഫ്രാൻസിസ് സേവ്യറിൻറെ മുഖത്ത് ,കുഷ്ഠരോഗം മൂലംവ്രണങ്ങളിൽ പഴുപ്പ് കയറി ബീഭത്സമായ ആ രൂപം കണ്ട് അറപ്പിൻറെയും ഭീതിയുടെയും ഭാവങ്ങൾ മിന്നിമറഞ്ഞു .ഈ കുഷ്ഠരോഗിയെ സ്പർശിച്ചാൽ ! മാരകമായ ഈ കുഷ്ഠരോഗം തനിക്കും ബാധിക്കും .പിന്നെ താനും ഈ അവസ്ഥയിൽ !! ഒരു നിമിഷം ഈചിന്ത ഫ്രാൻസിസിൻറെ മനസ്സിൽ നില നിന്നു .


 പെട്ടെന്ന് നിശ്ചയ ദാർഢ്യവും ധൈര്യവും ആമുഖത്ത് പ്രതിഫലിച്ചു . തൻറെ നഗ്നമായ കരങ്ങൾ കൊണ്ട് അയാൾ കുഷ്ഠരോഗിയുടെ പുറം തടവി .പഴുപ്പും ചലവും നീക്കി കളഞ്ഞു .വ്രണങ്ങളിൽ പൗഡർ തൂകി .നിവർന്നുനിന്ന ഫ്രാൻസിസ് സേവ്യർ പിന്നീട് കാഴ്ച്ചക്കാരെ അത്ഭുതസ്തപ്ധരാക്കിക്കൊണ്ട് ഒരു സാഹസം ചെയ്തു .കുഷ്ഠരോഗിയുടെ പുറത്തു നിന്നു തുടച്ചു നീക്കിയ "പഴുപ്പ്"ലൊരംശം കൈയ്യിലെടുത്ത് വായിലിട്ടു വിഴുങ്ങി .ആ കുഷ്ഠരോഗിയുടെ വികൃതരൂപം കണ്ട് താൻ ആദ്യമൊന്നു ഭയന്നുപോയില്ലേ ! അതിനു പ്രായശ്ചിത്തം ! രോഗാണുക്കളെ വിഴുങ്ങിയ തനിക്ക് ഇനി കുഷ്ഠരോഗികളെ സ്പർശിക്കാൻ ഭയപ്പെടേണ്ടതില്ലല്ലോ . എന്നാൽ ഇൻഡ്യയുടെയും കിഴക്കൊക്കെയുടെയും രണ്ടാമപ്പോസ്താലനായി ദൈവം തിരെഞ്ഞെടുത്ത ഈ പരിചാരകൻ " (വിശുദ്ധ ഫ്രാൻസിസ് സേവ്യർ ) സർപ്പങ്ങളെ കൈയ്യിലെടുക്കും .മാരകമായ എന്തു കഴിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല" (മാർക്കോസ് ;16:18) എന്ന വാക്കുകൾക്കനുസൃതമായി ,ജീവിച്ചിരിക്കുമ്പോൾ തന്നെ ശരീരഭാഗങ്ങൾ ദ്രവിച്ചു പോകുന്ന കുഷ്ഠരോഗത്തിനടിപ്പെട്ടില്ലെന്നു മാത്രമല്ല , മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അഴിയാത്ത ശരീരത്തിനുടമയാകുകയും ചെയ്തു . 


സുവിശേഷവേലയ്ക്ക് ഇത്രയധികം കാൽനടയായി യാത്രചെയ്തിട്ടുള്ള ഒരു മിഷനറിയുമുണ്ടായിട്ടില്ല .സ്വന്തം കൈയ്യാൽ 12 ലക്ഷം ആളുകളെ അദ്ദേഹം മാമ്മോദീസാ മുക്കിയതായി അദ്ദേഹത്തിൻറെ ജീവചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെ ഉയിർപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിച്ചുപോലും പാവങ്ങളെയും ഏഴകളെയും സഹായിക്കയും ചെയ്തിട്ടുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ മാദ്ധ്യസ്ഥം സുനിശ്ചിതമാണ്.

Wednesday, January 13, 2016

റാസൽ ഖൈമയിലെ ആ വലിയ വീട്‌!!





പ്രേമം സിനിമയിൽ തമാശക്ക്‌ വേണ്ടി എഴുതിയതാവാം റാസൽ ഖൈമയിലെ ആ വലിയ വീടിനെ കുറിച്ച്‌ , എന്നാൽ സത്യത്തിൽ റാസൽഖൈമയിൽ അങ്ങനെ "വലിയൊരു വീടുണ്ട്‌"മണിചിത്രത്താഴിലെ നകുലനും,ഗംഗയും ,അല്ലിയും, നാഗവല്ലിയും താമസിച്ച മാടംമ്പള്ളിക്ക്‌ സമാനമായ വലിയ വീട്‌!!
ഒരു ചെറിയ കുന്നിനു മുകളിൽ ഉയർന്ന് നിൽക്കുകയാണു നാലു നിലകളിലായുള്ള "റാസൽ ഖൈമയിലെ ഗോസ്റ്റ്‌ ഹൗസ്‌" അതെ മണിചിത്രത്താഴ്‌ സിനിമയിൽ കണ്ട മാടംമ്പള്ളിക്ക്‌ സമാനമായ വീട്‌!!

22 വർഷം മുമ്പ്‌ നിർമ്മിച്ച്‌ ഒരു ദിവസം പോലും ആരും താമസിക്കാത്ത വലിയൊരു മാളിക!!താഴത്തെ നിലയിൽ ആദ്യം കയറി, വലിയൊരു ഹാൾ നിറയെ ചുവർ ചിത്രം,സെറാമിക്‌ ടെയിൽസ്‌ കൊണ്ട്‌ അലങ്കരിച്ച്‌ ഓരോ മുറിയും. പിന്നെ നിരവധി നശിച്ച്‌ കൊണ്ടിരിക്കുന്ന കൂറ്റൻ മേശകളും കസേരകളും സോഫാ സെറ്റും. എല്ലാം അതിവിശാലമായ മുറികൾ എല്ലാ മുറികളിലും കൂറ്റൻ ചുവർ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്‌. സെന്റ്രൾ ഹാളിൽ കൂറ്റൻ ലൈറ്റും.വിശാലമായ വാതിലുകൾ, മുറികൾ, സൽകാര മുറികൾ അങ്ങനെ എല്ലാ ചേരുവകളും.ചില മുറികളിൽ കൂറ്റൻ ഫർണ്ണിച്ചർ സെറ്റുകൾ കൂട്ടിയിട്ടിരിക്കുന്നു. ഇടുങ്ങിയ കോണിപ്പടി ചവിട്ടുമ്പോഴുള്ള ശബ്ദവും ,വാതിലുകൾ തുറക്കുമ്പോഴുള്ള ശബ്ദവും പ്രേത സിനിമയെ ഓർമ്മിപ്പിക്കും.

അമൂല്യമായ സാധനം സൂക്ഷിച്ച മുറിയുടെ വാതിൽ തുറന്നപ്പോൾ മണിചിത്രത്താഴിൽ ഗംഗ നാഗവല്ലിയുടെ മുറിയിൽ കയറിയ സീൻ ഓർമ്മ വന്നു.അതേ സീൻ മതിലിൽ വലിയൊരു ചുവർ ചിത്രം പൊടിപിച്ച്‌ കിടക്കുന്നു.ഏതാണ്ട്‌‌ ആറോ ഏഴോ അടി വലിപ്പത്തിലുള്ള രണ്ട്‌ വലിയ കൂജ, അതാണു അമൂല്യമായ സാധനം .കൂട്ടത്തിൽ നിരവധി വലിയ മേശകളും മറ്റും പൊടിയെടുത്ത്‌ കിടക്കുന്നു.
ഇസ്ലാമിക വിശ്വാസ പ്രകാരം മനുഷ്യരെ പോലെ ഭൂമിയിൽ ജീവിക്കുന്ന സൃഷ്ടികളിൽ ഒന്നാണ് ജിന്ന് .ജിന്നുകളെ കുറിച്ച് ഖുർ‌ആനിൽ പലയിടത്തും പരാമർശങ്ങൾ ഉണ്ടെങ്കിലും അവരെ കുറിച്ചു പഠിക്കാനോ മറ്റോ നിർദ്ദേശമില്ല.മനുഷ്യനു കാണാൻ സാധിക്കാത്ത ഒരു വിഭാഗമാണു ജിന്ന്, ജിന്നുകളിൽ പൈശാചിക സ്വഭാവമുള്ള ജിന്നുകളുമുണ്ട്‌ എന്നാണു വിശ്വാസം. അത്തരം ജിന്നുകൾ ഈ മാളികയിൽ ഉണ്ട്‌ എന്ന കാരണത്താൽ മാത്രമാണു ലക്ഷക്കണക്കിനു ദിർഹംസ്‌ ചിലവഴിച്ച്‌ നിർമ്മിച്ച്‌ ഒരു ദിവസം പോലും താമസിക്കാത്ത ഈ കൊട്ടാര സമാനമായ വീട്‌ . വലിയ ചുറ്റുമതിലും ഗേറ്റുമുള്ള മാളികയുടെ അകത്ത്‌ കയറൽ അത്ര എളുപ്പമുള്ള കാര്യമല്ല,നിധികാക്കുന്ന ഭൂതത്തെ പോലെ കാവൽക്കാരെ നിർത്തി അർബാബ്‌ ഒരു വരുമാനവും ഇല്ലാത്ത ഈ മാളിക സംരക്ഷിക്കുന്നു. വളരെ വിചിത്രവും നിഗൂഡവുമാണു ഈ മാളികയെ കുറിച്ച്‌ പരക്കുന്ന കഥകളൊക്കെയും. മരണം സംഭവിച്ചിട്ടുണ്ട്‌ എന്നും, രാത്രിയിൽ കുട്ടികളുടെ കരച്ചിൽ കേൾക്കാമെന്നും. ഇതിനു തൊട്ടടുത്തുള്ള സ്ഥലത്തും ആരും വീടു എടുത്തില്ല..മാളികയിലെ ചുവർ ചിത്രങ്ങൾ സൂക്ഷിച്ച്‌ നോക്കിയാൽ അട്ടഹസിക്കുന്നതായ വിരൂപമായ ആളുടെ രൂപം കാണാം ചിലപ്പോൾ പ്രേതം/ജിന്ന് എന്നൊക്കെ ചിന്തിച്ച്‌ കയറിയത്‌ കൊണ്ട്‌ മനസ്സിൽ തോന്നിയതാകാം..

എല്ലാ നിലകളും കയറി കണ്ടു, വെള്ളിയുടെ വലിയ പാത്രങ്ങളും, വിലകൂടിയ ഫർണ്ണിച്ചറുകളും, വലിയ നിരവധി ചുവർ ചിത്രങ്ങളും, അങ്ങനെ ആഡംഭരത്തിൽ പണിത ഈ കൂറ്റൻ മാളിക എന്തിനാവും ഇങ്ങനെ നശിപ്പിക്കുന്നത്‌ എന്ന ചോദ്യം മനസ്സിൽ ചോദിച്ച്‌ മാളികയുടെ പടവുകൾ താണ്ടി പുറത്തേക്കിറങ്ങിയപ്പോൾ പിന്നിൽ നിന്നും വല്ല അറബി പ്രേതങ്ങളും "നിക്കവിടെ ഇന്ത അഹവാനുൽ ജിബർലക്ക" എന്ന് പറയുന്നുണ്ടാവാം...

കാവൽക്കാരനു കൈമടക്ക്‌ കൊടുത്താൽ ഒന്നോ രണ്ടോ ആൾക്കാരെ ചിലപ്പോൾ അകത്ത്‌ കയറ്റും പക്ഷെ സ്ത്രീകളെയും കുട്ടികളേയും ഒരു കാരണവശാലും കയറ്റില്ല..പ്രേതം, ഭൂതം എന്നിവ സ്വപ്നം കാണുന്ന ലോല ഹൃദയമുള്ളവർ പോയി പണി കിട്ടണ്ട!!

c n p 

Tuesday, January 12, 2016

'ഹിറ്റ് ലര്‍' എന്ന അത്ഭുതം...



”മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്ന അക്രമികളെ അതിശക്തമായി ജനം പ്രതിരോധിച്ചിരുന്നുവെങ്കില്‍ജര്‍മ്മനി ഇങ്ങനെ നശിക്കുമായിരുന്നില്ല. ദ്രോഹിക്കാന്‍ മാത്രമേ നിങ്ങള്‍ക്ക്അധികാരം വേണ്ടതുള്ളൂ, സ്‌നേഹിക്കാന്‍ നല്ല ഒരു മനസ്സ് മതി അധികാരം വേണ്ട”
ഹിറ്റ്‌ലരെ കളിയാക്കി കൊണ്ടുള്ള തന്റെ സിനിമ ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍(.1940 ) റിലീസ് സമയത്ത് ചാര്‌ളി ചാപ്ലിന്‍ പറഞ്ഞ വാക്കാണിത്.

ചരിത്രത്തിലെ ഏറ്റവും ക്രൂരാന്‍ ആയ ഭരണാധികാരി കളില്‍ ഒരാളായിരുന്നു ഹിറ്റ്‌ലര്‍എന്ന അലോയ്‌സ്..

ഹിറ്റ്‌ലറുടെ പിതാവ് അലോയ്‌സ് ഹിറ്റ്‌ലര്‍ (1837–1903) മരിയ അന്ന ഷിക്കില്‍ഗ്രബര്‍ എന്നവരുടെ നിയമാനുസൃതമല്ലാത്ത പുത്രനായിരുന്നു. മാമോദീസ രേഖകളില്‍ അലോയ്‌സിന്റെ പിതാവിന്റെ പേരുണ്ടായിരുന്നില്ല. അതിനാല്‍ അമ്മയുടെ കുടുംബപേരായിരുന്നു അലോയ്‌സിന്റെ നാമത്തോടൊപ്പം ചേര്‍ത്തത്. പിതാവിനോട് പല കാര്യത്തിലും അകല്ച്ച ഉണ്ടായിരുന്ന ഹിറ്റ്‌ലര്‍ അദ്ദേഹം മരിച്ചപ്പോള്‍ ദു:ഖ സൂചകമായി കറുത്ത ടൈധരിക്കില്ലെന്നു വാശി പിടിച്ചു. അമ്മ മരിച്ചപ്പോള്‍ പോലും വാശി കാണിച്ച ഹിറ്റ്‌ലര്‍ അമ്മയ്യുടെ മൃത ശരീരം കാണാന്‍ വന്നില്ല. എന്നാല്‍ പിന്നീട് മത പിതാക്കളെ കുറിച്ച് അദ്ദേഹം ഏറെ വാചാലന്‍ ആകുമായിരുന്നു. പിതാവിന്റെ ശവക്കല്ലറയില്‍ മാര്‍ബിള്‍ ഫലകം സ്ഥാപിച്ചു താന്‍ ദു:ഖം തീര്‌ത്തെന്നും ഹിറ്റ്‌ലര്‍ എഴുതി.

ജര്‍മ്മന്‍ തീവ്ര ദേശീയതയില്‍ ആയിരുന്നു ഹിറ്റ്‌ലര്‍ക്ക് ചെറുപ്പം മുതലേ കമ്പം. യുദ്ധ കഥകള്‍ വായിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനായി ഹിറ്റ്‌ലര്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എന്‍.എസ്.ഡി.എ.പിയുടെ മുന്‍രൂപമായിരുന്ന ജെര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ 1919ല്‍ ഹിറ്റ്‌ലര്‍ അംഗമായി. 1921ല്‍ എന്‍.എസ്.ഡി.എ.പിയുടെ തലവനുമായി. 1923ല്‍ ഹിറ്റ്‌ലര്‍ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ബീര്‍ ഹാള്‍ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്‌ലര്‍ ജയിലിലടക്കപ്പെട്ടു. ജയിലില്‍ വെച്ചാണ് ഹിറ്റ്‌ലര്‍ തന്റെ ആത്മകഥയായ മെയ്ന്‍ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്. 1924ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വര്‍ദ്ധിച്ചു
അലോയ്‌സ് എന്ന വ്യക്തിക്ക് 39ആം വയസ്സിലാണ് ” ഹിറ്റ്‌ലര്‍” എന്ന പേര് ലഭിക്കുന്നത്. ജര്‍മ്മനിക്ക് ദൈവം നല്‍കിയ രക്ഷകന്‍ ! അതാണ് ഹിറ്റ് ലര്‍ എന്നായിരുന്നു ജര്‍മ്മനിയിലെ നാസികള്‍ പ്രചരിപ്പിച്ചത്. 

അവസരത്തിന് അനുസരിച് സംസാരിക്കാന്‍ ഹിട്‌ലര്‍ മിടുക്കനായിരുന്നു . ജൂതര്‍ രാജ്യ ദ്രോഹികള്‍ ആണെന്നും അവരെ രാജ്യത്തിന് പുറം തല്ലേണ്ടത് അത്യാവശ്യം ആണെന്നും നാസികള്‍ പ്രചരിപ്പിച്ചു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ ഹിറ്റ്‌ലര്‍ നു ലഭിച്ച രണ്ടു സഹചാരികള്‍ ആയിരുന്നു ഗീബല്‍സും, ഡോക്ടര്‍ ജോസഫും. ”നട്ടാല്‍ മുളക്കാത്ത കള്ളം നൂറു വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന് പറയുന്ന നമുക്ക് തന്നെ തോന്നും” എന്ന ഗീബത്സിന്റെ തന്ത്രം ഹിറ്റ്‌ലര്‍ നടപ്പില്‍ വരുത്തി..

അതിനായി കൂലി എഴുത്തുകാരെ നിയമിച്ചു. ഇവര്‍ പത്രങ്ങളില്‍ പല പേരുകളിലും വന്നു ജൂത വിരുദ്ധത വിളമ്പി. ചിലപ്പോള്‍ ജൂതരുടെ പേരില്‍ വന്നു ജര്‍മ്മനിക്കെതിരായി തന്നെ അഭിപ്രായം വിളമ്പുകയും ചെയ്തു. നാസികളുടെ ഈ പ്രചാരണ കോലാഹലത്തെ ആരും എതിര്‍ത്തില്ല. ആദ്യം ജൂതരെ മുഖ്യ ശത്രുവായി കണ്ടു അവരെ ആക്രമിച്ച ഹിറ്റ്‌ലറും കൂട്ടരും, പിന്നെ മെല്ലെ കമ്യൂനിസ്ടുകല്‍ക്കെതിരെ തിരിഞ്ഞു , നാസികളുടെ രക്തം ഉന്നത ആര്യ രക്തം ആണെന്നും, നാസികള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണെന്നും പ്രചരിപ്പിക്കപ്പെട്ടു. അത് കൊണ്ട് തന്നെ നാസികളെ എതിര്‍ക്കുന്നവര്‍ ദൈവ ശത്രുക്കളും, രാജ്യ ദ്രോഹികളും ആയി പ്രചരിപ്പിച്ചു.നാസികളുടെ കൂടെ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച യഹോവ സാക്ഷികളെയും ഹിറ്റ്‌ലറും കൂടാളികളും രാജ്യ ദ്രോഹികള്‍ ആക്കി കൂട്ടക്കൊല നടത്തി.


ജൂതകമ്യൂണിസ്റ്റ്‌യഹോവ സാക്ഷികളുടെ പിഞ്ചു കുട്ടികളെ പരീക്ഷിച്ചു കൊല്ലല്‍ ആയിരുന്നു ഡോക്ടര്‍ ജോസഫ് മംഗലയുടെ ഹോബി. ഇരട്ട കുട്ടികളെ പച്ചയ്ക്ക് സൂചി കൊണ്ട് ശരീരം തുന്നിചെര്ത് സയാമീസ് ഇരട്ടകള്‍ ആക്കാന്‍ പറ്റുമോ എന്നായിരുന്നുവത്രേ ഒരു പരീക്ഷണം. വേറൊന്ന് , കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ രസ വസ്തുക്കള കുത്തി വെച്ച അത് കളര വ്യത്യാസം ഉള്ളത് ആക്കാന്‍ പറ്റുമോ എന്നും.

പ്രധാന പീഡന ക്യാമ്പായ ഓഷ്വിറ്റ്‌സ് ക്യാംപില്‍ മാത്രം 30 ലക്ഷം പേരെയാണ് രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീകൊടുത്തും വെടിവെച്ചും കൊന്നത്.ശവക്കൂനകള്‍ നീക്കം ചെയ്യുന്നതിനനുസരിച്ചു പുതിയ സംഘങ്ങളെ കൊണ്ടുവന്നു.1944 മേയ് 14നും ജൂലൈ എട്ടിനുമിടയില്‍ 48 ട്രെയ്‌നുകളിലായി4,37,402 ഹംഗേറിയന്‍ യഹൂദരെയാണ് ഈ ക്യാംപില്‍ കൊണ്ടു വന്നത്.നരകവാതില്‍ എന്നായിരുന്നു ഓഷ്വിറ്റ്‌സ് ക്യാംപിന്റെ ഓമനപ്പേര്. ഒറ്റ ദിവസം കൊണ്ട് 56,545 പേരെ ഇവിടെ കൊന്നൊടുക്കിയിട്ടുണ്ട്.

യഹോവയുടെ സാക്ഷികള്‍ 1935 മുതള്‍ 1945 വരെ നാസി ജര്‍മനിയില്‍ സൈനിക സേവനം നടത്താതതു നിമിത്തം ക്രുരമായി പീഡിപ്പിക്കപെട്ടു. 12,000 അധികം പേരെ തടങ്കല്‍ പാളയങ്ങളിലേക്ക് അയയ്ക്കുകയും ഏകദേശം 2,500 പേരെ നേരിട്ട് വധിക്കുകയും 5,000തോളം പേര്‍ തടങ്കല്‍ പാളയങ്ങളില്‍ കൊല്ലപെട്ടതായും കണക്കാക്കുന്നു

വര്‍ഗ്ഗത്തിന്റെ പേരില്‍ തടവിലാക്കപെട്ട യഹൂദ,റോമാനിയ തടവുകാരില്‍ നിന്ന് വ്യത്യസ്തമായി,തങ്ങളുടെ വിശ്വാസം തള്ളി പറഞ്ഞുകൊണ്ട് സൈനികസേവനം നടത്താമെന്ന് ഒരു സമ്മതപത്രത്തില്‍ ഒപ്പിട്ടാല്‍ വെറുതെവിടാമെന്ന് പറഞ്ഞുകൊണ്ട് യഹോവയുടെ സാക്ഷികള്‍ക്ക് രക്ഷപെടാന്‍ നാസികള്‍ ഒരു സുവര്‍ണ്ണ അവസരം നല്‍കി. എന്നിരുന്നാലും മിക്കവാറും എല്ലാവരും തന്നെ ഈ അവസരം തിരസ്‌കരിച്ചു

ലോക മഹായുദ്ധത്തില്‍ ആദ്യമൊക്കെ നാസി സൈന്യം മുന്നേറിയെങ്കിലും പിന്നെ ശക്തമായ തിരിച്ചടി നേരിട്ട്. കൊടും പീഡനം നടത്തിയ പല നേതാക്കളും അജ്ഞ്ഞതരല്‍ കൊല ചെയ്യപ്പെട്ടു . ജര്മ്മനികെതിരെ സഖ്യസേന യുദ്ധത്തില്‍ മുന്നേറിക്കൊണ്ടിരുന്നു. സോവിയറ്റ് സൈന്യം ഓസ്ട്രീയയിലേക്കും പാശ്ചാത്യസേന റൈനിലേക്കും കടന്നു. 1945 ഏപ്രില്‍ അവസാനത്തോടെ പാശ്ചാത്യസേന ഏല്‍ബ് നദീതീരത്തേക്കു മുന്നേറി റഷ്യന്‍സേനയുമായി സന്ധിച്ചു. ഹിറ്റ്‌ലറുടെ ഒളിയിടത്തിനു സമീപം സഖ്യസേന ഷെല്ലാക്രമണം തുടങ്ങി.

വലിയ ധൈര്യം കാണിച്ചിരുന്ന ഹിറ്റ്‌ലര്‍ പിന്നെ ഭയന്ന് തുടങ്ങി. പല ഉദ്യോഗസ്ഥരും ഓടി രക്ഷപ്പെട്ടു. ഓഷ്വിറ്റ്‌സ് ക്യാംപില്‍ നാസി നേതാക്കളെ തന്നെ സോവ്യറ്റ് സൈന്യം പീഡിപ്പിച്ചു കൊന്നു. ഇതിനിടെ ഇറ്റലിയില്‍ മുസ്സോളിനി പിടിക്കപ്പെട്ട വാര്‍ത്തയുമെത്തി.പരാജയം പൂര്‍ണമായെന്നു ഹിറ്റ്‌ലര്‍ മനസ്സിലാക്കി. മരണത്തിനു കീഴടങ്ങും മുന്‍പ് 16 വര്‍ഷക്കാലം വിശ്വസ്തയായികൂടെ നിന്ന ഇവാ ബ്രൗണിനെ വിവാഹം കഴിക്കാന്‍ ഹിറ്റ്‌ലര്‍ തീരുമാനിച്ചു.1945 ഏപ്രില്‍ 29.അന്ന് ഹിറ്റ്‌ലറുടെ വിവാഹമായിരുന്നു.ഒളിവുസങ്കേതത്തിലെ സ്റ്റോര്‍മുറിയായിരുന്നു വിവാഹവേദി.അപ്പോള്‍ സോവിയറ്റ് സൈന്യം ബെര്‍ലിന്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ഹിറ്റ്‌ലറെ തിരയുകയായിരുന്നു.

പുലര്‍ച്ചെ രണ്ടു മണിക്ക് ഗീബല്‌സിനോപ്പം തിരക്കിട്ട് ഹിറ്റ്‌ലര്‍ മരണപ്പത്രം തയ്യാറാക്കി. ആ മരണപ്പത്രത്തില്‍ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്‌ലര്‍ ആവര്‍ത്തിച്ചു. തനിക്കൊപ്പം ജര്‍മ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്‌ലറുടെ ആഗ്രഹം. നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കള്‍ക്ക് ജര്‍മ്മനിയില്‍ നിന്നും ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാല്‍ അതുവരെ ഒപ്പം നിന്നിരുന്ന സൈനികമേധാവികളും മന്ത്രിമാരും ആ ഉത്തരവിനു യാതൊരു വിലയും കല്പ്പിച്ചില്ല.

ഗീബല്‍സ്ദമ്പതികളോടും ജനറല്‍ ക്രെബ്‌സ്,ജനറല്‍ ബര്‍ഗ്‌ഡോര്‍ഫ് എന്നിവരോടും യാത്രപറഞ്ഞു ഹിറ്റ്‌ലറും ഭാര്യയും സ്വന്തം മുറിയിലേക്കു പിന്‍വാങ്ങി.അതിനു മുന്‍പ് തന്നെ ഹിറ്റ്‌ലറുടെ നിര്‍ദ്ദേശം അനുസരിച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തു നായ ‘ബ്ലോണ്ടിയെ’ വിഷം കുത്തിവെച്ചു കൊന്നിരുന്നു അന്ന് വൈകിട്ട് മൂന്നു മണിക്ക് ഹിറ്റ്‌ലര്‍ സ്വന്തം തലക്കു നേരെ വെടിവെച്ചു ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്‌ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗണ്‍ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.

അധികം വൈകാതെ ഗീബല്‍സ് ദമ്പതികള്‍ തങ്ങളുടെ ആറു കുട്ടികള്‍ക്കു വിഷം നല്‍കി.പിന്നീട് അവരും സ്വയം മരണം വരിച്ചു.
രക്ഷപ്പെട്ടു ഓടിയ ഡോക്ടര്‍ ജോസഫ് ഒരു നീന്തല്‍ കുളത്തില്‍ കുളിക്കവേ ഹൃദയാഘാതംവന്നു രക്ഷിക്കാന്‍ ആരും ഇല്ലാതെ മരണപ്പെട്ടു.
ഒന്നും നേടാതെ, കുറെ മനുഷ്യരുടെ പ്രാക്കും, കണ്ണീരും മാത്രം നേടിയെടുത്ത ഈ ജന്മങ്ങള്‍ എന്തിനിത് ചെയ്തു എന്നതിന് ഇന്നും ഉത്തരമില്ല. ഒരു ചരിത്ര കാരന്‍ പറഞ്ഞത് എത്ര വാസ്തവം.
” ഹിറ്റ്‌ലറെ അല്ല, അയാളുടെ ചെയ്തികള്ക്ക് എന്നും ന്യായീകരിച്ച അനുയായികളെ ഓര്‍ത്താണ് എനിക്ക്
വെറുപ്പ് തോന്നുന്നത്. അക്രമം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ന്യായീകരിക്കുന്ന മനുഷ്യര്‍, മനുഷ്യരല്ല , അവര്‍ പിശാചുക്കള്‍ ആണ്..അവരില്‍ മനുഷ്വത്വം പ്രതീക്ഷിക്കരുത് ”

Friday, January 8, 2016

സ്റ്റാലിൻ്റെ അന്ത്യം



ഇന്ത്യന്‍ അംബാസഡറായിരുന്ന കെ.പി.എസ്.മേനോനാണ് സ്റ്റാലിന്‍ അവസാനമായി സ്വീകരിച്ച വിദേശപ്രതിനിധി. സംഭാഷണമധ്യേ സ്റ്റാലിന്‍ കടലാസില്‍ പെന്‍സില്‍കൊണ്ട് ഒറ്റയ്ക്കും ഇരട്ടയ്ക്കും കൂട്ടായുമെല്ലാം ചെന്നായ്ക്കളെ വരച്ചുകൊണ്ടിരുന്നു. ഇതേക്കുറിച്ച് താത്പര്യമെടുത്ത അംബാസഡറോടദ്ദേഹം പറഞ്ഞു: 'റഷ്യന്‍കര്‍ഷകന്‍ വളരെ ലാളിത്യമുള്ളവനാണെങ്കിലും അറിവുള്ളവനുമാണ്. ചെന്നായ്ക്കള്‍ അവരെ ആക്രമിക്കുമ്പോള്‍ അവരവയെ സദാചാരം പഠിപ്പിക്കാനല്ല, പകരം കൊല്ലാനാണ് ശ്രമിക്കുക. ചെന്നായ്ക്കള്‍ക്കിതറിയുകയും ചെയ്യാമെന്നതുകൊണ്ട് അവ അതിനനുസൃതമായി പെരുമാറുകയും ചെയ്യുന്നു.' അമേരിക്കയെക്കുറിച്ചുള്ള സംഭാഷണമധ്യേയായതുകൊണ്ടിത് സാമ്രാജ്യത്വച്ചെന്നായ്ക്കളെക്കുറിച്ചാകുമെന്നാണ് മേനോന്‍ കരുതിയത്. ഒരുപക്ഷേ, ഇത് വീടിനടുത്തുള്ള ചെന്നായ്ക്കളെക്കുറിച്ചുകൂടിയാകുമോ എന്നു പിന്നീടദ്ദേഹം ചിന്തിക്കുന്നുണ്ട്.

1953 ഫിബ്രവരി 28. തന്റെ പതിവുസന്ദര്‍ശകരായിരുന്ന ബെറിയ, മലങ്കോവ്, ക്രൂഷ്‌ചേവ്, ബുള്‍ഗാനിന്‍ എന്നിവരോടൊപ്പമദ്ദേഹം കാലത്ത് 4 മണിവരെ ചെലവഴിച്ചു. പരിചാരകര്‍ യജമാനന്റെ ആജ്ഞപ്രകാരം മജാരി എന്ന വീഞ്ഞ് വീണ്ടും നല്കി. സ്റ്റാലിനതിനെ ജ്യൂസ് എന്നാണു വിളിക്കുക. ഒടുവില്‍ സന്ദര്‍ശകര്‍ പിരിഞ്ഞ് പതിവു ജോലിക്കാരന്‍ വാതിലടച്ചു.

എനിക്കിനിയൊന്നും ആവശ്യമില്ലെന്നുപറഞ്ഞ് അദ്ദേഹം അവരെയെല്ലാം ഉറങ്ങാന്‍ പറഞ്ഞയച്ചു. വീര്യം കൂടിയ മദ്യമൊന്നുമില്ലാതെ വെറും വീഞ്ഞുമാത്രമായിരുന്നു അന്നെന്ന് ജോലിക്കാരനോര്‍ക്കുന്നു. സ്റ്റാലിന്‍ അസ്വസ്ഥനായാണ് ഉറങ്ങാന്‍ പോയത്. പക്ഷേ, അടുത്ത ദിവസം ഞായറാഴ്ച അദ്ദേഹം പതിവുപോലെ ഉണര്‍ന്നില്ല. ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണരാതിരുന്നപ്പോള്‍ ജോലിക്കാരന്‍ ഭയന്നുതുടങ്ങി. പക്ഷേ, ഒച്ചയനക്കമൊന്നുമില്ലെങ്കില്‍ അകത്തുചെല്ലരുതെന്നും എങ്കില്‍ കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പതിവായി പറയാറുണ്ട്. രാത്രി പത്തുമണിയായിട്ടും തമ്മില്‍ ചര്‍ച്ചചെയ്തും ആരും അകത്തുകടക്കാന്‍ ഭയന്നുമവര്‍ കഴിച്ചുകൂട്ടി.

ഒടുവില്‍ യാദൃച്ഛികമായി വന്ന കേന്ദ്ര കമ്മിറ്റിയുടെ ഒരു മെയില്‍ സൗകര്യമായെടുത്ത് ഒരാള്‍ അകത്തു കടന്നു. ചെറിയ ഭക്ഷണമുറിയുടെ തറയില്‍ വീണുകിടക്കുന്ന യജമാനനെയാണയാള്‍ കണ്ടത്. അപ്പോഴും അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. അയാളോടിച്ചെന്ന് സഖാവ് സ്റ്റാലിന്‍ എന്താണ് കുഴപ്പം എന്നു ചോദിച്ചതിനു കിട്ടിയ മറുപടി പക്ഷേ, അവ്യക്തമായ ഞരക്കങ്ങള്‍ മാത്രമായിരുന്നു. മേശപ്പുറത്തെ മിനറല്‍ വാട്ടര്‍ എടുക്കാന്‍ കൈനീട്ടിയപ്പോഴാകണമദ്ദേഹം വീണത്. വീണ്ടുമദ്ദേഹം കൂര്‍ക്കംവലിച്ചുറക്കത്തിലായി. ഓടിവന്ന മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ സോഫയില്‍ കിടത്തി.
ഉടനെ ഉത്തരവാദപ്പെട്ടവര്‍ക്ക് ഫോണ്‍കോളുകള്‍ പോയി. കെ.ജി.ബി.തലവന്‍ അങ്ങേത്തലയ്ക്കല്‍ ഞെട്ടി, ബെറിയയെയും മലങ്കോവിനെയും ബന്ധപ്പെടാനവരോടു പറഞ്ഞു. ഒടുവിലവര്‍ക്ക് മലങ്കോവിനെ കിട്ടി. അയാള്‍ക്ക് ബെറിയയെ ഫോണിലൂടെ കിട്ടിയില്ല. ഒടുവില്‍ ബെറിയയുടെ ഫോണ്‍ വന്നു. സ്റ്റാലിന്റെ രോഗത്തെപ്പറ്റി ആരോടും ഒന്നും പറയരുത് എന്നു പറയുകയല്ലാതെ മണിക്കൂറുകള്‍ കഴിഞ്ഞും ആരും രോഗിയുടെ അടുത്തെത്തിയില്ല; പരിചാരകരൊഴിച്ച്.

ഒടുവില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് മലങ്കോവും ബെറിയയും ഒരുമിച്ച് കാറിലെത്തി. സ്റ്റാലിനെ നോക്കി ബെറിയ പറഞ്ഞു, 'നിങ്ങളെന്തിനാണിങ്ങനെ പേടിക്കുന്നത്. അദ്ദേഹം നല്ല ഉറക്കത്തിലാണ്.' അവരദ്ദേഹത്തോട് ഉണ്ടായത് പറഞ്ഞു. വെറുതേ ഞങ്ങളെക്കൂടി പേടിപ്പിക്കരുത്, സഖാവ് സ്റ്റാലിനെ ശല്യം ചെയ്യരുതെന്നുകൂടി പറഞ്ഞവര്‍ പോയി. എട്ടുമണിക്ക് ക്രൂഷ്‌ചേവ് എത്തി. എന്നിട്ടും ഒമ്പതരയോടെയാണ് ഡോക്ടര്‍മാരെത്തിയത്. പേടിച്ച് കൈവിറച്ചുകൊണ്ടാണദ്ദേഹത്തെ അവര്‍ പരിശോധിച്ചത്. തലച്ചോറില്‍ ഞരമ്പു പൊട്ടിയതാണെന്ന നിഗമനത്തിലാണവരെത്തിയത്. അപ്പോഴേക്കും ആളുകളെത്തിത്തുടങ്ങിയിരുന്നു.

ഇടയ്ക്ക് മകൾ സ്വെത്‌ലാന സ്റ്റാലിനെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റാലിനെ ടെലിഫോണിലവിടെ കിട്ടുക എളുപ്പമായിരുന്നില്ല. ആദ്യം ഗാര്‍ഡ്‌പോസ്റ്റില്‍ വിളിക്കണം. തുടര്‍ന്നൊരാള്‍ ചെന്ന് സ്റ്റാലിന്റെ മുറിയില്‍ അനക്കമുണ്ടോയെന്ന് നോക്കണം, ഇല്ലെങ്കില്‍ അദ്ദേഹം ഉറങ്ങുകയോ വായിക്കുകയോ നിശ്ശബ്ദമായി എന്തെങ്കിലും എഴുതുകയോ ആകും. എങ്കില്‍ ശല്യം ചെയ്യരുത്. സ്വെത്‌ലാനയ്ക്കു കിട്ടിയ മറുപടി അനക്കമില്ല എന്നാണ്.

പിന്നീട് സ്വെത്‌ലാനയെ അക്കാദമിയിലെ ക്ലാസ്മുറിയില്‍നിന്ന് മലങ്കോവ് വിളിച്ചുവരുത്തി. ക്രൂഷ്‌ചേവും ബുള്‍ഗാനിനും അവരെ പിതാവിനടുത്തേക്കു നയിച്ചു. ഡോക്ടര്‍മാരും ഉപകരണങ്ങളും നേതാക്കളുമെല്ലാമായവിടം തിരക്കായിരുന്നു. സ്വെത്‌ലാന അച്ഛനെ ചുംബിച്ച് കൈപിടിച്ചുകൊണ്ടിരുന്നു. സഹോദരന്‍ വാസ്സിലിയെയും വിളിച്ചുവരുത്തിയിരുന്നു. അയാള്‍ ഡോക്ടര്‍മാരെ ഉച്ചത്തില്‍ ശപിച്ചു. അവരച്ഛനെ കൊല്ലുകയാണെന്നവന്‍ അലറി വിളിച്ചു.

സ്റ്റാലിന്റെ രോഗവാര്‍ത്ത റേഡിയോയിലൂടെയും ഉച്ചഭാഷിണിയിലൂടെയും രാജ്യം മുഴുവനെത്തി. ഒടുവില്‍ 1953 മാര്‍ച്ച് 3ന് മക്കളുടെയും ബന്ധുക്കളുടെയും പ്രസീഡിയം അംഗങ്ങളുടെയുമെല്ലാം സാന്നിധ്യത്തില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. തന്റെതന്നെ നേതൃത്വത്തില്‍ രൂപമെടുത്ത ഔപചാരികക്രമങ്ങളെയും, പരസ്പരസംശയങ്ങളെയും ഭയാശങ്കകളെയും നിസ്സഹായരായ വേലക്കാരെയും മാത്രം മണിക്കൂറുകളോളം സാക്ഷിയാക്കി ഒരു ഡോക്ടര്‍പോലും പരിശോധിക്കാനില്ലാതെ കിടന്ന് ഒടുവില്‍ മരണം ആഘോഷമാക്കി അദ്ദേഹം ചരിത്രത്തോടു വിടപറഞ്ഞു. ഒരുപക്ഷേ, കൃത്യസമയത്ത് വൈദ്യപരിചരണം കിട്ടിയാലും രേഖപ്പെടുത്തപ്പെട്ടപോലെ തലച്ചച്ചോറില്‍ രക്തസ്രാവമായിരുന്നുവെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാനന്ന് കഴിയുമായിരുന്നുമില്ല. സ്റ്റാലിനപ്പോള്‍ 75-ാമത്തെ വയസ്സായിരുന്നു.

സ്റ്റാലിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതരം പ്രചരണങ്ങളുണ്ട്. അവസാനകാലംവരെ സ്റ്റാലിനെ പ്രതിരോധിച്ച പാര്‍ട്ടിയും നേതാവുമാണ് അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്‍വര്‍ ഹോജയും. മാവോയ്ക്കുണ്ടായിരുന്ന വിമര്‍ശനങ്ങള്‍പോലും ക്രൂവ്‌ഷേവിനെതിരേ ചീനയോടൊപ്പം നില്ക്കുമ്പോഴും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. സ്റ്റാലിന്റെ മരണം കൊലപാതകമായിരുന്നുവെന്നാണ് അന്‍വര്‍ ഹോജയുടെ പക്ഷം. ഇതിനദ്ദേഹം ക്രൂഷ്‌ചേവിന്റെ അടുത്ത സഹകാരിയായിരുന്ന മിഖോയന്‍, അന്‍വര്‍ ഹോജയോട് നേരിട്ട് പറഞ്ഞതിങ്ങനെ സാക്ഷിയാക്കുന്നു. അല്‍ബേനിയന്‍ നേതാക്കളായിരുന്ന അന്‍വര്‍ ഹോജയോടും മെഹ്മ്മദ് ഷെഹുവിനോടും മിഖോയന്‍ പറഞ്ഞത്, ക്രൂഷ്‌ചേവിനോടൊപ്പം അവര്‍ സ്റ്റാലിനെ കൊല്ലാനാലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീടിത് ഉപേക്ഷിച്ചുവെന്നുമാണ്. ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ഹംഗേറിയന്‍ നേതാവ് ഇമ്രിനാഗിയെ അന്താരാഷ്ട്രമര്യാദകളൊന്നും പാലിക്കാതെ റുമാനിയയില്‍ കൊണ്ടുപോയി സ്വകാര്യമായി വധിക്കുകയും ചെയ്തവരും മാഫിയാസംഘത്തെപ്പോലെ പ്രവര്‍ത്തിക്കുന്നവരുമാണ് ക്രൂഷ്‌ചേവ് സംഘമെന്നും ഹോജ പറയുന്നു. പരസ്യവിചാരണകളിലൂടെ മാത്രം വധശിക്ഷ നടപ്പാക്കിയ സ്റ്റാലിന്‍ ഒരിക്കലും അവരെപ്പോലെയായിരുന്നില്ലെന്നും യൂഗോസ്ലാവിയയെപ്പോലെ അഭിപ്രായഭേദങ്ങള്‍ മൂര്‍ച്ഛിച്ചപ്പോഴും വിദേശരാജ്യങ്ങളെ ആക്രമിക്കുന്ന കാര്യം സ്റ്റാലിന്‍ ചിന്തിക്കുകപോലും ചെയ്തിരുന്നില്ലെന്നും ഹോജ പറയും. താനൊന്ന് വിരലനക്കിയാല്‍ ടിറ്റോ അധികാരത്തിലുണ്ടാവില്ല എന്നു സ്റ്റാലിന്‍ പറഞ്ഞതായി പരാമര്‍ശിച്ചു കണ്ടിട്ടുണ്ടെങ്കിലും സ്റ്റാലിനൊരിക്കലും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് ഒരട്ടിമറിക്ക് ശ്രമിച്ചതായി സൂചനകളൊന്നുമില്ലെന്നും ഇതോടൊപ്പം ചേര്‍ക്കണം. ന്യായാന്യായത്തെക്കാളേറെ സാര്‍വദേശീയ കമ്യൂണിസ്റ്റ് നേതാക്കളായിരുന്നവര്‍ക്കിടയിലെ ബന്ധങ്ങളുടെ സ്വഭാവവും ജീര്‍ണതയുമാണ് ഹോജയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുക.

സ്റ്റാലിന്റെ മരണത്തെക്കുറിച്ചുള്ള പരിചാരകന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രത്യക്ഷത്തില്‍ത്തന്നെ അത്രമാത്രം അശ്രദ്ധയും അവഗണനയും അടിയന്തിര വൈദ്യസഹായമെത്തിക്കുന്നതിലടക്കം അദ്ദഹവുമായടുത്ത നേതൃത്വം അശ്രദ്ധ കാട്ടിയിരുന്നു എന്നാണു തോന്നിക്കുക.(മലങ്കോവ് പിന്നീട് റഷ്യൻ പ്രധാനമന്ത്രിയായി: chairman of council of ministers) ഒരുപക്ഷേ, സ്റ്റാലിന്റെ ആസന്നമരണാവസ്ഥയുണ്ടാക്കുന്ന ദുഃഖത്തെക്കാളും അദ്ദേഹത്തോടുള്ള സ്‌നേഹത്തെക്കാളും ഏറെ, തങ്ങളുടെ കടമകളും തലതെറിച്ചേക്കുമോ എന്നുവരെയുള്ള ഭയാശങ്കകളുമാണ് ഈ കുറിപ്പിലും കൂടുതലായി കാണുക. സ്റ്റാലിന്റെ പിന്തുടര്‍ച്ചക്കാരന്‍വരെയാകാവുന്ന ഷഡാനോവിന്റെ മരണത്തില്‍വരെ ഡോക്ടര്‍മാരുടെ ഗൂഢാലോചന കണ്ടെത്തിയ സാഹചര്യവും മനോനിലയുമാണിതില്‍ പ്രധാനമെന്നു തോന്നുന്നു. സ്റ്റാലിന്റെ മരണത്തിന് ഒറ്റയ്ക്കു സാക്ഷിയാകാനോ, ഉത്തരവാദിത്വമെടുത്ത് ചികിത്സിക്കാനോ ഒന്നും ഒരാള്‍ക്കും ധൈര്യപ്പെടാനാകാത്ത സാഹചര്യം അന്നവിടെ നിലനില്ക്കുന്നുണ്ടാകണം. തുടര്‍ന്നും ക്രൂഷ്‌ചേവ് അധികാരത്തിലേറുന്നത് ബെറിയയെ കുറ്റമാരോപിച്ച് വെടിവെച്ചു കൊന്നുമാണല്ലോ.

സ്റ്റാലിന്റെ മരണത്തില്‍ ഐക്യരാഷ്ട്രസഭയുടെ കൊടി പകുതി താഴ്ത്തിക്കെട്ടി. യു.എന്‍. സെക്രട്ടറി, സ്റ്റാലിന്റെ സ്ഥാപകാംഗങ്ങളിലൊരാളെന്ന സ്ഥാനവും, നാസി ആക്രമണത്തിനെതിരായ വിജയത്തില്‍ സ്റ്റാലിന്‍ വഹിച്ച അതിമഹത്തായ പങ്കും എടുത്തുപറയുകയും ചെയ്തു. ഒപ്പം എല്ലാ രാഷ്ട്രങ്ങളിലെയും ദശലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തില്‍ സമാധാനത്തിനുള്ള പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന കാര്യമെടുത്തുപറഞ്ഞു. പോപ്പ് പയസ്സ് പന്ത്രണ്ടാമന്‍ അദ്ദേഹത്തിന്റെ പ്രഭാതമാസ്സില്‍ സ്റ്റാലിന്റെ ആത്മാവിനുവേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചു. ചീനയടക്കം കമ്യൂണിസ്റ്റ് രാഷ്ട്രത്തലവന്മാരും പാര്‍ട്ടികളുമെല്ലാം സ്വാഭാവികമായ അനുശോചനസന്ദേശങ്ങളയച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്: 'മാര്‍ഷല്‍ സ്റ്റാലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാതരം ചിന്തകളും നമ്മുടെ മനസ്സിലേക്ക് വരുന്നു, കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലത്തെ ചരിത്രദൃശ്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നു..... ഈ വര്‍ഷങ്ങളിലെ ചരിത്രത്തെ മാര്‍ഷല്‍ സ്റ്റാലിനെക്കാള്‍ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ബാധിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയുമില്ല' എന്നാണ്. മലങ്കോവിനോടും ബെറിയയോടുമൊപ്പം സ്റ്റാലിന്റെ ചരമയാത്രയെ നയിച്ചവരില്‍ ചൗഎന്‍ലായിയുമുണ്ടായിരുന്നു. സ്വെത്‌ലാനയും വാസ്സിലിയും ചെറുമക്കളുമവരെ അനുഗമിച്ചു. കാന്റര്‍ബറി കത്തീഡ്രലിലെ ഡീന്‍ അദ്ദേഹത്തിന്റെ പള്ളിപ്രസംഗത്തില്‍ പറഞ്ഞത് സ്റ്റാലിന്റെ ഏറ്റവും വലിയ സംഭാവന ശിശുക്കളുടെ വിദ്യാഭ്യാസവും ആരോഗ്യവും സംസ്‌കാരവും വളര്‍ത്താനും പ്രത്യേകിച്ചും കുട്ടികളുടെ സന്തോഷത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളാണെന്നാണ്. പറയാനുള്ള മറ്റെല്ലാ കാര്യങ്ങള്‍ക്കുമുപരി ക്രിസ്തു ഇന്നിവിടെ വന്ന് ഈ ചിത്രം കണ്ടാല്‍ പ്രധാനമായും ഈ വലിയ മാറ്റങ്ങളെപ്രതി ജോസഫ് സ്റ്റാലിനെപ്പറ്റി അദ്ദേഹത്തിനും എന്തെങ്കിലും പറയാനില്ലാതെവരില്ല എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 'എല്ലാവര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് ' എന്ന മുദ്രാവാക്യത്തെ അന്നത്തെ പ്രാര്‍ഥനയില്‍ അയാളുള്‍പ്പെടുത്തുകയും ചെയ്തു.
സോവിയറ്റ് ജനങ്ങളുടെ നന്മയ്ക്കും ഭാവിക്കും ഒഴിവാക്കാനാകാത്തത് എന്നുള്ള വിശ്വാസത്തിലാണ് സ്റ്റാലിന്‍ വരുത്തിയ ഭീമമായ തെറ്റുകളടക്കം അദ്ദേഹത്തിന്റെ ചെയ്തികളും എന്നാണ് കടുത്ത വിമര്‍ശകരില്‍ത്തന്നെ പലരും പറഞ്ഞത്. എന്നാല്‍, ചരിത്രത്തിന്റെ വിധിതീര്‍പ്പുകള്‍ മിക്കപ്പോഴും നിസ്സംഗവും ദയാരഹിതമാവുകയും ചെയ്‌തേക്കാം.

ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സ്വപ്‌നം അവശേഷിക്കുന്നതുവരെ, സ്റ്റാലിന്റെ പേരും ആ സ്വപ്‌നത്തോടൊപ്പം എല്ലാ നന്മതിന്മകളോടെയും അവശേഷിക്കും എന്നുതന്നെയാകും ചരിത്രം അന്ത്യവിധി പറയുക എന്നു തോന്നുന്നു.

സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത്, പ്രത്യേകിച്ച് സ്റ്റാലിന്‍ കടുത്ത തെറ്റുകള്‍ ചെയ്തു എന്ന് താന്‍തന്നെ പറയുന്ന അവസാന പതിനഞ്ചു വര്‍ഷങ്ങള്‍ സ്റ്റാലിന്റെ ഉള്‍വൃത്തത്തിലുണ്ടായിരുന്ന ക്രൂഷ്‌ചേവാണ് മരണാനന്തരം തന്നെക്കാള്‍ എന്തുകൊണ്ടും പാര്‍ട്ടിയില്‍ ഏറെ മുതിര്‍ന്ന നേതൃത്വമായിരുന്ന ബെറിയയുടെ അടക്കം ചോരയുടെ മുകളില്‍ക്കൂടി അധികാരാരൂഢനായശേഷം സ്റ്റാലിനെതിരേ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രഹസ്യരേഖയുമായി വന്നത്. ഒരുപക്ഷേ, സ്റ്റാലിന്റെ വീഴ്ചകളുടെ ആഴം വര്‍ധിക്കുക, ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ടിലെ ആര്‍ക്കും മനസ്സിലാക്കാവുന്ന കുറെ കാര്യങ്ങള്‍ വായിക്കുമ്പോഴല്ല, ഇത്രമാത്രം ജീര്‍ണിച്ചതും നിലവാരമില്ലാത്തതുമായ ഒരു നേതൃത്വനിരയിലേക്കാണതിന്റെ പിന്തുടര്‍ച്ചയവശേഷിച്ചത് എന്ന ചരിത്രവസ്തുത തിരിച്ചറിയുമ്പോഴാണ്.

ഈ ക്രൂഷ്‌ചേവ്തന്നെയും തന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ ഇങ്ങനെയെഴുതുന്നു: 'അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യത്തിന്റെ, അധ്വാനിക്കുന്ന ജനങ്ങളുടെ താത്പര്യത്തിന്റെ, സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും വിജയത്തിന്റെ, താത്പര്യത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടാണ് സ്റ്റാലിന്‍ ഇതിനെ നോക്കിക്കണ്ടത്. അവയെല്ലാം അധികാരം തലയ്ക്കുപിടിച്ച ഒരു സ്വേച്ഛാധിപതിയുടെ ചെയ്തികളാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. പാര്‍ട്ടിയുടെ അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താത്പര്യത്തിന് വിപ്ലവനേട്ടങ്ങളുടെ സംരക്ഷണത്തിന്റെ പേരില്‍ അതു ചെയ്യേണ്ടതുണ്ടെന്ന് സ്റ്റാലിന്‍ കരുതി. അതില്‍ത്തന്നെയായിരുന്നു അതിന്റെ മുഴുവന്‍ ദുരന്തവും.'

ശാസ്ത്രത്തിലും ചരിത്രത്തിലുംതത്ത്വചിന്തയിലുമെല്ലാം വിജ്ഞാനവിസ്‌ഫോടനങ്ങള്‍ നടക്കുകയും നരവംശശാസ്ത്രം, മനോവിശ്ലേഷണം തുടങ്ങി പല വിജ്ഞാനശാഖകളും രൂപമെടുക്കുകയോ വളര്‍ച്ച നേടുകയോ ചെയ്ത കാലമാണ് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതി. ഉത്പാദനപ്രക്രിയയിലെ ശാസ്ത്രസാങ്കേതികരംഗത്തടക്കം വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് അണിയറ ഒരുക്കങ്ങളായി ഭവിച്ചിട്ടുമുണ്ട്. സ്റ്റാലിന്റെ കൃതികളില്‍ ഇവയൊന്നും ഇടംപിടിക്കുന്നില്ല. മാത്രവുമല്ല, പില്ക്കാലത്ത് പ്രമുഖമായിത്തീര്‍ന്ന സ്ത്രീ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളൊന്നും അദ്ദേഹം തന്റെ കൃതികളിലഭിമുഖീകരിച്ചില്ല.

സ്റ്റാലിന്റെ ശരികള്‍ തെറ്റുകളെ അതിവര്‍ത്തിക്കുന്നുണ്ട് എന്നാണ് മാവോയും സി.പി.സിയും വിലയിരുത്തിയത്. ഏതാണ്ട് 70-30 എന്നിങ്ങനെ ഒരു ശതമാനക്കണക്കാണ് സാധാരണയിതില്‍ സി.പി.സി.പറയുക. സ്റ്റാലിന്‍ മനുഷ്യജീവനു വേണ്ടത്ര വിലകല്പിച്ചിട്ടില്ല എന്നും സി.പി.സി. പലതവണ സൂചിപ്പിച്ചിട്ടുണ്ട്.

സ്റ്റാലിന്റെ ഉറച്ച അനുയായിയായി അവസാനംവരെ ഏകനായി തുടര്‍ന്ന ചെറിയ അല്‍ബേനിയയും സോവിയറ്റ് കിഴക്കന്‍ യൂറോപ്യന്‍ തകര്‍ച്ചകളുടെ സാഹചര്യത്തില്‍ സോഷ്യലിസമുപേക്ഷിച്ചു. രക്തപ്പകകളടക്കം വ്യാപകമായിരുന്ന പഴയ ആചാരങ്ങള്‍ തുടര്‍ന്നവിടെ പുനര്‍ജനിച്ചതായും പറയുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളുടെയും സാമൂഹികജീവിതത്തിലുണ്ടായ മതമൗലികവാദപരം പോലുമായ തിരിച്ചുള്ള പരിവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ കളികളെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതുമാണ്.

അവലംബ പുസ്തകം: സ്റ്റാലിനും ,സ്റ്റാലിനിസവും


Note: ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം ചരിത്രത്തിൽ രേഖപ്പെട്ട സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നത് മാത്രമാണ് . ചരിത്രത്തിലേക്ക് ഉള്ള ഒരു ചൂണ്ടു പലക മാത്രമാണിത് .

ജാക്ക് കാലിസ് !


അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000നടുത്ത് റണ്ണുകൾ സ്കോർ ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാള­ാണെന്ന് ഉറപ്പിക്കാം.എന്നാൽ അതേ വ്യക്തി അഞ്ഞൂറിനു മുകളിൽ വിക്കറ്റുകൾ കൂടി വീഴ്ത്തിയിട്ടുണ്ട് എന്നറിയുമ്പോൾ അയാളുടെ മൂല്യം നിശ്ചയിക്കുന്നത് അസാദ്ധ്യമായി മാറും.ജാക്ക് കാലിസ് ഇവിടെയാണ് വ്യത്യസ്തനാകുന്നത്.ല­ോകത്തിലെ ഏതു ടീമിലേക്കും നടന്നു കയറാവുന്ന,പൂർണ്ണതയോട­് വളരെയടുത്ത് നിൽക്കുന്ന പ്രതിഭാസം.
നല്ല ഉയരവും ബലിഷ്ഠമായ ശരീരവും ഉണ്ട് കാലിസിന്.ശുദ്ധക്രിക്­കറ്റിൻെറ ആരാധകരെ സംതൃപ്തരാക്കുന്ന ടെക്നിക്.ആ കവർഡ്രൈവുകൾക്ക് വല്ലാത്ത അനായാസതയായിരുന്നു.ആ ബാറ്റിൽ നിന്ന് പായുന്ന സ്ട്രെയിറ്റ് ഡ്രൈവുകൾ കണ്ടപ്പോൾ സച്ചിൻ തെൻഡുൽക്കർക്ക് അഭിമാനമേ തോന്നിക്കാണൂ.ഒരു ക്ളാസിക് ബാറ്റ്സ്മാനായി നിലകൊണ്ടപ്പോഴും വലിയ ഷോട്ടുകളോട് പഥ്യക്കുറവൊന്നും ഉണ്ടായിരുന്നില്ല.24 പന്തിൽ 50 റണ്ണുകൾ സ്കോർ ചെയ്യാനും കാലിസിന് കഴിയുമായിരുന്നു.
ഒാസ്ട്രേലിയയുടെ ഉരുക്കുകോട്ടയായ മെൽബൺ ഗ്രൗണ്ടിൽ ഒരു മാച്ച് സേവിങ് സെഞ്ച്വറിയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ച കാലിസ് എന്ന 22കാരൻ പിന്നീട് ഇതിഹാസങ്ങൾ ഒരുപാട് രചിച്ചു.ഡർബൻ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒരു മാച്ച് വിന്നിംഗ് സെഞ്ച്വറിയിലൂടെയാണ് തൻെറ ടെസ്റ്റ് കരിയർ കാലിസ് അവസാനിപ്പിച്ചത്.ഒരു ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനെ അളക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഏഷ്യയിലെ പ്രകടനങ്ങളാണ്.ഏഷ്യയി­ൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഏഷ്യക്കാരല്ലാത്ത താരങ്ങളിൽ മുൻനിരയിൽത്തന്നെ കാലിസിൻെറ പേരുണ്ട്.(8 സെഞ്ച്വറികൾ) 2000ത്തിൽ ഇന്ത്യയിൽ,ടെസ്റ്റ് പരമ്പര ജയിച്ചതിനെപ്പറ്റി സംസാരിക്കുമ്പോൾ ഷോൺ പോളക് അഭിമാനംകൊള്ളുന്നത് കാണാം.ആ വിജയത്തിൽ മുഖ്യപങ്ക് കാലിസിനായിരുന്നു.
1998ൽ ദക്ഷിണാഫ്രിക്ക ചാംപ്യൻസ് ട്രോഫി ജയിച്ചപ്പോഴും കാലിസിൻെറ സംഭാവനകൾ ജ്വലിച്ചുനിന്നു.പിന്­നീട് പല എെ.സി.സി ഇവൻറുകളിലും പ്രോട്ടിയാസിന് കാലിടറിയതിനാൽ ആ ജയത്തിൻെറ പ്രസക്തി വർദ്ധിക്കുന്നു. ലോകകപ്പ് ജയിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ടൊന്നും കാലിസിൻെറ മഹത്വം കുറയുന്നില്ല.മികച്ച ഒരു സ്ളിപ്പ് ഫീൽഡറുമായിരുന്നു കാലിസ്.
പേസ് കൊണ്ട് ബാറ്റ്സ്മാനെ ഭയപ്പെടുത്തുന്ന ബൗളറായിരുന്നില്ല കാലിസ്.പക്ഷേ ആ അച്ചടക്കവും കൃത്യതയും പലപ്പോഴും മികച്ച ബാറ്റ്സ്മാൻമാരുടെ രക്തം തന്നെ വീഴ്ത്തി.കരിയറിൻെറ അവസാനഘട്ടത്തിൽ ബൗളിംഗ് കാലിസിന് പ്രയാസകരമായി മാറിയെന്ന് തോന്നിയിരുന്നു.എങ്കി­ലും ഒാരോ തവണ ഒാടിയടുക്കുമ്പോഴും നൂറു ശതമാനം നൽകാൻ കാലിസ് പരമാവധി ശ്രമിച്ചു.വല്ലപ്പോഴു­ം എന്തെങ്കിലും പറയുമെങ്കിലും ബാറ്റ്സ്മാനെ എന്നെങ്കിലും കാലിസ് അതിരുവിട്ട് പുലഭ്യം പറഞ്ഞതായി ഒാർക്കുന്നില്ല.എെ.പി­.എല്ലിൽ യുവതാരങ്ങൾ പതറിയപ്പോഴും സീനിയറായ കാലിസ് താരമായി.
കാലിസിൻെറ സ്വന്തം ടീമായ കൊൽക്കത്തയ്ക്കെതിരെ നന്നായി കളിച്ച് ക്രിസ് ഗെയ്ൽ ബാംഗ്ളൂരിന് വിജയം നേടിക്കൊടുത്തപ്പോൾ ഗെയ്ലിനെ തോളിൽ കൈവച്ച് അഭിനന്ദിച്ച കാലിസിനെ ഇന്നും ഒാർക്കുന്നു.ഏത് മാനദണ്ഡം വെച്ച് നോക്കിയാലും കാലിസിനോട് ഇഷ്ടമേ തോന്നൂ.
ഇങ്ങനെ എല്ലാം മേഖലകളും അനായാസം കൈകാര്യം ചെയ്യാൻ എങ്ങനെ ആ മനുഷ്യന് സാധിച്ചു എന്നറിയില്ല.
ക്രിക്കറ്റിൽ ഒരു ഗാരി സോബേഴ്സ് യുഗം ഉണ്ടെങ്കിൽ തീർച്ചയായും ഒരു ജാക്ക് കാലിസ് യുഗവുമുണ്ട്.ഒാൾറൗണ്ട­ർമാർ ഇനിയും വരും.പക്ഷേ ഒരു കാലിസ് ഇനി ഉണ്ടാകുമോ?...സംശയമാണ­്....

c n p