Sunday, October 10, 2010

ബാല്യകാല സ്മരണകള്‍ - 1

ഈ ദേശത്തുനിന്നു വളരെ അകലെ താമസിക്കുന്ന ഞാന്‍ എന്റെ ബാല്യകാല സുഹൃത്ത്‌ ഷെനൂവിനെ വിളിച്ചു കുട്ടിക്കാലത്തെക്കുറിച്ച് സംസാരിച്ചു പഴയ കാര്യങ്ങള്‍ ഒര്തെടിക്കുന്നതിന്റെ ഇടയില്‍ വളരെ വേദനയോടെ ഞാന്‍ ഒരു സത്യം അറിഞ്ഞു . കുട്ടിക്കാലത്ത് കുഞ്ഞു കുഞ്ഞു മാജിക്കുകള്‍ കാട്ടി കുട്ടികളായ ഞങ്ങളെ അത്ഭുടപ്പെടുത്തിയ ഞങ്ങളുടെ സ്വന്തം ബേബിച്ചന്‍ ചേട്ടന്‍ ഇന്ന് ഈ ലോകം വിട്ടു പോയി എന്ന് . . വര്‍ഷങ്ങള്‍ക്കു മുന്‍പ് രോഗബാധിതനായി അദ്ദേഹം ഈ ലോകത്തിലെ ദുഖങ്ങളും ദുരിതങ്ങളും ഒക്കെ ഉപേഷിച്ച്  ദുഖങ്ങള്‍ ഇല്ലാത്ത ആ പരുദീസയിലക്ക് പോയി എന്ന് .ബേബിച്ചന്‍ ചേട്ടന് ആത്മശാന്തിക്കായി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു എന്റെ ഈ ലക്ഷ്യതിലക്ക് ഞാന്‍ തിരിച്ചെത്തി .

                                 ആ പള്ളിക്കൂടത്തിനെ മുന്‍പിലെ മൈതാനത്തു നില്‍ക്കുന്ന എന്റെ മുന്‍പിലേക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ മൈതാനത്ത് നടന്ന അസ്സെബ്ലിയുടെ ചിത്രം തെളിഞ്ഞു വന്നു .... ഇന്ത്യ എന്റെ രാജ്യം ....... എന്ന് തുടങ്ങുന്ന പ്രതിന്ജ ഒരാള്‍ ചെല്ലി തരുന്നതും ബാക്കി കുട്ടികള്‍ ഏറ്റുചൊല്ലുന്നതും  , വര്‍ത്തമാന പത്രം ഓരോ ക്ലാസ്സുകാര്‍ നിന്ന് വായിക്കുന്നതും പ്രധാന വാര്‍ത്ത മാത്രം പിന്നെ മൂന്ന് ക്വിസ് ചോദ്യങ്ങള്‍ മാത്രം എല്ലാദിവസവും ഓരോ ക്ലാസിലെ ഒരു കുട്ടി വായിച്ചു ഉത്തരം പറഞ്ഞു കൊടുക്കുന്നതും ഇതിന്റെ ഇടയ്ക്കു ഞങ്ങളുടെ ഹെഡ് മിസ്ട്രെസ്സ് കൈയില്‍ ഒരുവടിയുമായി നില്‍ക്കുന്നതും ഒരു ചെറിയ മാര്‍ച്ച് പാസ്റ്റും പിന്നെ ജയ്‌ ജയ്‌ ഭാരതം എന്ന് തുടങ്ങുന്ന പാട്ടിനും അതിന്റെ താളതിനുള്ള ദ്രമ്മിന്റെ ഈണതിനെ അനുസ്വരിച്ചു ഓരോ ക്ലാസ്സുകാരും സ്വന്തം ക്ലാസ്സിലക്ക് പോകുന്നതും എന്റെ ഓര്‍മയില്‍ തെളിഞ്ഞു വന്നു .....
                                  
                                 പിന്നീടു എന്റെ മനസ്സില്‍ വന്നത് നാലില്‍ പഠിക്കുന്ന സമയത്ത് ഞാനും ജെസ്റിനും പിന്നെ മനീഷ് പൊന്നപ്പനും കൂടി രാവിലെ സ്കോളര്‍ഷിപ്പിന്റെ ടുഷന്‍ പഠിക്കാന്‍ പോകുന്നതാണ് . വളരെ താമസിച്ചു ഞങ്ങള്‍ അക്കാലത്തു ക്ലാസ്സില്‍ വരുന്നതോര്‍ത്ത്‌ അറിയാതെ എന്റെ ഉള്ളില്‍ ചിരി വന്നു .കാരണം ഞങ്ങള്‍ വരുമ്പോള്‍  ടീച്ചര്‍ ചോയം ചോദിച്ചു കഴിഞ്ഞിരിക്കും . ഉത്തരം പറയാതെ അടികിട്ടി നില്‍ക്കുന്ന  കൂട്ട്കാരുടെ ഇടയിലൂടെ ഞങ്ങള്‍ ഞങ്ങളുടെ സ്ഥാനത്ത്‌ പോയി രക്ഷപെട്ടിരിക്കുകയും ചെയ്യും . എന്റെ ഈ കൂട്ടുകാരന്‍ ജെസ്ടിന്‍ നാലാം ക്ലാസിനു ശേഷം പിന്നെ ക്രിസ്തു ജ്യോതിയിലക്ക് പോയി . ഞങ്ങള്‍ തമ്മിലുള്ള സൌഹൃതം പിന്നെ ആരംഭിക്കുന്നത് പ്രീ ഡിഗ്രി എസ് ബി  കോളേജില്‍ പഠിക്കുമ്പോള്‍ ആണ് . പിന്നെ വര്‍ക്ക്‌ എക്സ് പീരി യന്സിനു  തയാരെടുക്കാന്‍  ചെയ്തതും ക്ലാസ്സു കട്ട്‌ ചെയ്തു  നടന്നതും ഇടക്ക് പള്ളിക്കൂടത്തില്‍ നടക്കുന്ന ഫിലിം ഷോ യും ഒരിക്കല്‍ നടത്തിയ മാജിക് ഷോ യും എല്ലാം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു ..

                                ഈ രാത്രിയില്‍ ഈ വീട്ടില്‍ ഒറ്റക്കിരുന്നു പഴയ കാലം തപ്പിയെടിക്കുന്ന എന്റെ മനസ്സില്‍ വീണ്ടും ബേബിച്ചന്‍ ചേട്ടന്റെ ആ നിഷ്കളങ്ക രൂപം കടന്നെത്തി ഹിപ്പി മുടിയും വട്ട മുഖവും ഒരു നിഷ്കളങ്ക ചിരിയുമായി കുട്ടികളുടെ അടുത്തേക്ക് വരുന്ന ആ ബേബിച്ചന്‍ ചേട്ടന്‍ ......  ആ ചിന്ത മനസിനെ ഉലച്ചപ്പോള്‍ ഈ ദിവസത്തെ എന്റെ ഈ ഒരു ശ്രമം നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു . കിടക്ക വിരിച്ചു കിടക്കാന്‍ ഒരുങ്ങിയ ഞാന്‍ ഒരിക്കല്‍ കൂടി ബേബിച്ചന്‍ ചേട്ടന്റെ ആത്മശാന്തിക്കായി ഒരു നിമിഷം പ്രാര്‍ഥിച്ചു ..
            
                             

4 comments:

  1. oi, meu anjo...
    em malayalan...
    qual a tradução???
    UMMA UMMA

    ReplyDelete
  2. Jerin, nice to read this. keep writing...

    -Justin.

    ReplyDelete
  3. നന്ദി കൂട്ടുകാരാ ... ഇനിയും അഭി പ്രായങ്ങള്‍ എഴുതുക

    ReplyDelete
  4. ജെറിൻ , ജെറിൻ ബ്ലോഗ് വായിച്ചപ്പോൾ നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മ വന്നു. വീണ്ടും എഴുതുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    ReplyDelete