Saturday, December 19, 2015

ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി.



മനുഷ്യ ജീവിതത്തിനു നദികള്‍ക്കുള്ള പ്രാധാന്യം ഏറ്റവും അടുത്തതായി
നമ്മള്‍ അനുഭവിച്ചറിഞ്ഞത് ചെന്നൈയില്‍ നിന്നാണ്. ഓരോ നീര്‍ച്ചാലുകളും, ഓരോ കൈത്തോടുകളും,ഓരോ നദിയും നമ്മുടെ ആവാസവ്യവസ്ഥയില്‍ കൈത്താങ്ങുമായി നിലകൊള്ളുന്നതിനെ കാണാതെ പോവുന്നതില്‍ നിന്ന് ജന്മമെടുക്കുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്ന വരുംകാല ചരിത്രമാവരുത് നമ്മുടെതെന്നു കണ്ണില്‍കുത്തി പറഞ്ഞു തന്ന ചെന്നൈ ദുരന്തം.
ആമസോണ്‍ : അളവ് കൊണ്ട് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്ന ഒരു നദി. ഇത് നദിയോ അതോ മിസിസിപ്പി നദിയിലുള്ളതിനേക്കാള്‍ പതിനൊന്നിരട്ടി വെള്ളം നിറഞ്ഞു കിടക്കുന്ന, സൌത്ത് അമേരിക്കയുടെ നാല്പത് ശതമാനം വ്യാപിച്ചുകിടക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു കടലോ?
മെഡിറ്ററെനിയന്‍ പോര്‍ട്ടില്‍ നിന്നും അറ്റ്ലാന്ടിക് സമുദ്രം വഴി ആമസോണിലൂടെ ബ്രസീലിലെ ട്രോംബെട്ടാസിലേക്ക് പോയ ഒരു യാത്രയില്‍ നിന്നാണ് ആമസോണ്‍ നദി നേരിട്ടനുഭവിച്ചറിയുന്നത്. മഴക്കാടിന്‍റെ സൌന്ദര്യത്തിനു അതിരില്ലായെന്നറിഞ്ഞ ഒരേയൊരു യാത്ര.

ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന നദിയിലൂടെ കപ്പല്‍ ഗതാഗതം വളരെ ശ്രമകരമായ ഒരു കാര്യമാണ്. പലയിടങ്ങളിലും നദി ഇടുങ്ങിയതും അല്പം റൂട്ട് തെറ്റിയാല്‍ കരയില്‍ കയറിപ്പോവുന്ന സാഹചര്യവുമാണ്. അതേ സമയം ചിലയിടങ്ങള്‍ കടല്‍ പോലെ വിശാലവും. പെട്ടെന്ന് കാണുന്ന ഒരാള്‍ താന്‍ കടലില്‍ എത്തിയോ എന്ന് സംശയിക്കുകയും ചെയ്യും. ഒരു നദിയുടെ ചരിത്രവും, ആ ചരിത്രത്തിനെ അറിയാന്‍ ഭാഗ്യമായ ഒരു യാത്രയും അതിലൂടെ അവലംബിതമാവുന്ന അറിവുമാണ് ഇതിലെ പ്രതിപാദ്യ വിഷയം. ഇത് യാത്രാവിവരണമല്ല.
ഉയര്‍ന്ന ജലവിതാനമുള്ള വേളകളില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ചേരുന്ന ആമസോണ്‍ അഴിമുഖത്തിനു മുന്നൂര്‍ മൈല്‍ വീതിയുണ്ടാകും. ഓരോ ദിവസവും 500 billion cubic feet ജലം അറ്റ്ലാന്റിക് സമുദ്രത്തില്‍ ആമസോണില്‍ നിന്ന് ഒഴുകിയെത്തുന്നു. അതായത് ന്യുയോര്‍ക്ക്ര് നഗരത്തിന് ഒന്‍പത് വര്‍ഷത്തേക്ക് ആവശ്യമുള്ള ജലം ഒരൊറ്റദിവസം ആമസോണ്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കൊണ്ടിറക്കിവിടുന്നുണ്ട്. 

കടലിലേക്കുള്ള അതിശക്തമായ ഒഴുക്കില്‍ 125 മൈല്‍ വരെ ആമസോണ്‍ ജലം ഉപ്പുവെള്ളവുമായി കൂടിക്കലരാതിരിക്കും.
പതിനഞ്ച് മില്ലിയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാഗ് കോങ്ഗോ നദിസിസ്റ്റത്തിന്‍റെ ഭാഗമായി ആമസോണ്‍ പടിഞ്ഞാറോട്ട് ഒഴുകിയെന്നു ഒരു ചരിത്രാനുമാനം ഉണ്ട്. അന്ന് ഭൂഖണ്ഡങ്ങള്‍ യോജിച്ചു നിന്നിരുന്ന Gondawana യുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്നായിരുന്നു ഇതിന്‍റെ ഒഴുക്ക്. സൌത്ത് അമേരിക്കന്‍ ഭൂഫലകവും നാസ്ക ഭൂഫലകവും കൂട്ടിയിടിച്ചു ആന്ദസ് പര്‍വ്വതനിരകള്‍ രൂപപ്പെട്ട വേളയില്‍ ബ്രസീലിയന്‍ ഗയാന അടിത്തട്ടുകളുടെ ബന്ധനരീതിയുലുള്ള കവചം നദിയുടെ ദിശയും ദിക്കും മാറ്റിയെടുത്തതിന്‍റെ ഒടുവിലത്തെ രൂപമാണ് നമ്മള്‍ ഇന്ന് കാണുന്ന ആമസോണ്‍.
ചില നദികള്‍ പ്രാദേശികമായി അറിയപ്പെടുന്നതും, തദ്ദേശീയമായ ജനജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതുമായിരിക്കും. എന്നാല്‍ ഒരു നദി അതിന്‍റെ വലുപ്പം കൊണ്ടും അതിനോടനുബന്ധിചുള്ള വന്യമേഖലയിലെ ജീവജാലങ്ങളെക്കൊണ്ടും ഈ ഭൂഗോളത്തിന്‍റെ ജീവല്‍ പ്രതിഭാസത്തിനു
രക്തയോട്ടമായി നിലകൊള്ളുന്നതാണ് ആമസോണ്‍ വേറിട്ട്‌ നില്‍ക്കാനുള്ള കാരണം.

ഒരു നദിയെ അതിന്‍റെ ഭീമമായ വലുപ്പം കൊണ്ട് ‘കടല്‍’ നദി എന്ന് വിളിക്കാമെങ്കില്‍ ആ സവിശേഷത ആമസോണ്‍ നദിക്ക് മാത്രം അവകാശപ്പെട്ടതാണ്. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയായ ‘ആമസോണ്‍’ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയെന്നറിയപ്പെടുന്നു. നിത്യ ഹരിത മഴക്കടുകളിലൂടെ 6400 കിലോമീറ്റര്‍ ഒഴുകുന്ന ആമസോണ്‍, പെറുവിലെ നെവാഡൊ മിസീമിയിൽ നിന്ന് ഉദ്ഭവിച്ച് ബ്രസീലിൽ വച്ചാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്. കൊളംബിയ അടക്കം മൂന്ന്‍ രാജ്യങ്ങളിലൂടെ ഇത് കടന്നു പോകുന്നുണ്ട്. ബ്രസീൽ, പെറു എന്നീ രാജ്യങ്ങളിലൂടെയാണ്‌ ആമസോണിന്റെ ഭൂരിഭാഗവും ഒഴുകുന്നത്, വെനിൻസ്വല, കൊളംബിയ, ഇക്വഡോർ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ നിന്നായി ഇതിലേക്ക് പോഷകനദികൾ വന്നുചേരുന്നു.

നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈൽ) ആയി മാറുന്നു. ഈ ഒരു കാരണത്താലാണ് ഇതിനെ കടല്‍ നദിയെന്നു വിളിക്കുന്നത്‌.
ആമ്സോണിലൂടെ വലിയ കപ്പലുകള്‍ക്ക് മാനുസ് വരെ സഞ്ചരിക്കുവാൻ കഴിയും, അതായത് അഴിമുഖത്ത് നിന്ന് 1,500 കി.മീ (930 മൈൽ) ഉള്ളിലോട്ട്. 3,000 മുതൽ 9,000 ടൺ ഭാരവും 5.5 മീറ്റർ ആഴവും വരുന്ന ചെറിയ നൗകകൾക്ക് പെറുവിലെ ഇക്വിറ്റോസ് വരെ പോകുവാനും സാധിക്കുന്നു, ഇത് സമുദ്രത്തിൽ നിന്ന് 3,600 കി.മീ (2,240 മൈൽ) ദൂരെയാണ്‌.
ലോകത്തുള്ള ജൈവ സ്പീഷീസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്നു. വളരെ വിശാലമായ ഉഷ്ണമേഖല വനവും കൂടെ നദീതടവ്യവസ്ഥയും 5.4 ദശലക്ഷം ചതുരശ്ര കി.മീ ( 2,100,000 ച.മൈൽ) വിസ്തൃതിയുള്ള ഇത് ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖല വനമാണ്‌.

വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മൽസ്യങ്ങൾ ധാരാളം ഇതിലുണ്ട്. , മറ്റുള്ള ജന്തുക്കളെയു മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികൾ. കുറച്ച് സ്പീഷിസുകൾ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതൽ ഇനവും മറ്റ് മൽസ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ സഞ്ചരിക്കാത്തവയുമാണ്‌. ആമസോൺ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്‌ അനക്കൊണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങൾ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതൽ സമയവും ചിലവഴിക്കുന്നത്.
ലോകത്തിലുള്ള ശുദ്ധജലത്തിന്‍റെ ഇരുപത് ശതമാനവും ആമസോണ്‍ നദിയിലാണ്. അതുകൊണ്ട് തന്നെ ജീവജാലങ്ങള്‍ ഇതില്‍ എത്രത്തോള൦ ഇവിടെയുണ്ടെന്നും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുവെന്നും നമുക്ക് ചിന്തിക്കാം. അതേ പോലെ ലോകത്തിലെ മഴക്കാടുകളുടെ അമ്പതു ശതമാനവും ആമസോണ്‍ കൈയ്യടക്കിയിട്ടുണ്ട്. 6.7 million ചതുരശ്ര കിലോമീറ്ററില്‍ നാനൂര്‍ ബില്ലിയന്‍ മരങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഈ മരങ്ങളിലൂടെയാണ് ലോകത്തിലെ ഇരുപത് ശതമാനത്തോളം ഒക്സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടാന്‍ ഇതേക്കാള്‍ നല്ല ഒരു കാരണം വേറെയുണ്ടാവേണ്ടതില്ല. അതേ സമയം ഈ മഴക്കാടുകള്‍ 90 - 140 trillion tons കാര്‍ബണ്‍ വഹിക്കുന്നുമുണ്ട്. ഒരു വര്‍ഷത്തില്‍ നമ്മള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്തിന്‍റെ മൂന്നോ നാലോ ഇരട്ടി എന്നര്‍ത്ഥം. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനുഗ്രഹമാവുന്ന ആമസോണിനെയാണ് നമ്മള്‍ ഇവിടെ കാണുന്നത്.
ആമസോണ്‍ മഴക്കാടുകളില്‍ മുവ്വയിരത്തോളം കാന്‍സറിനെതിരെയുള്ള മരുന്നുകള്‍ ഇതേവരെ കണ്ടെത്തിയിരിക്കുന്നു. ആമസോണ്‍ നശിച്ചാല്‍ ഭൂമിക്ക് കാന്‍സര്‍ പിടിച്ച അവസ്ഥയിലാവും. താപനില ഉയരുന്നതും മനുഷ്യരുടെ വനവിഭവ ചൂഷണവും പതുക്കെയുള്ള വനനശീകരണത്തിന്‍റെ മുന്നറിയിപ്പുമായി ഉയര്‍ന്നുവന്നു തുടങ്ങി. താപനില വര്‍ഷത്തില്‍ മൂന്ന് ഡിഗ്രീ കൂടിയാല്‍ മതി. ആമസോണിന്‍റെ നാശം അതിവേഗത്തിലാവും.
ലോകത്തുള്ള ജീവജാലങ്ങളില്‍ പത്തു ശതമാനത്തോളം ആമസോണിന്‍റെ വകയാണ്. 1500 വിവിധ തരത്തിലുള്ള പക്ഷി വര്‍ഗങ്ങള്‍, നാല്‍പതിനായിരം തരത്തിലുള്ള മരങ്ങള്‍, 2.5 trillion വൈവിധ്യമാര്‍ന്ന ഷഡ്പദങ്ങള്‍, പത്തു മില്ലിയനില്‍ കൂടുതല്‍ വൈവിധ്യമുള്ള ജന്തു ജീവികള്‍, കൂടാതെ ഭക്ഷ്യയോഗ്യമായ മൂവ്വായിരത്തോളം പഴവര്‍‍ഗങ്ങളും ഇവിടെയുണ്ട്.
മഴക്കാടുകള്‍ക്കിടയിലൂടെ മഴ ഭൂമിയിലേക്ക് വന്നെത്താന്‍ പലയിടങ്ങളിലും പത്തു മിനിറ്റ് എടുക്കും. അതി നിബിഡമായ കാടിനാല്‍ ഭൂമി ചൂടിത്തന്ന ഹരിത കുടകള്‍ എത്രത്തോളം അനുഗ്രഹീതമാണെന്നോര്‍ക്കുക.
പുറംലോകവുമായി ബന്ധമില്ലാത്ത ഏറ്റവും കൂടുതൽ ആദിവാസി വിഭാഗങ്ങൾ ഉള്ളത് ആമസോൺ വനമേഖലയിലാണെന്ന് കരുതപ്പെടുന്നു. 77ലധികം ഇത്തരം ഗ്രൂപ്പുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആമസോണ്‍ നിവാസികളില്‍ 170ല്‍ പരം ഭാഷയുണ്ട്. ചെറുതും വലുതുമായ ഗ്രൂപ്പുകളായി തിരിഞ്ഞു വേട്ടയാടിയും, കൃഷി ഉപജീവനമാക്കിയുമാണ്‌ ആമസോണ്‍ നിവാസികളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. Caverna da Pedra Pintada യില്‍ നിന്നുള്ള പുരാവസ്തു ശാസ്ത്ര തെളിവ് പ്രകാരം 11,200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആമസോണ്‍ മേഖലയില്‍ മനുഷ്യവാസം ആരംഭിച്ചത്.
യുറോപ്പില്‍ നിന്ന് ആദ്യമായി ഒരാള്‍ ആമസോണില്‍ യാത്ര ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് 1542ല്‍ യാത്ര ചെയ്ത Francisco de Orellana യുടെ പേരിലാണ
ആമസോണ്‍ നദിക്കടിയിലൂടെ മറ്റൊരു ഭൂഗര്‍ഭ നദി ഒഴുകുന്നത് ഈ അടുത്ത കാലത്താണ് കണ്ടു പിടിച്ചത്. Rio Hamza.
ആമസോണ്‍ നദിക്ക് നാല് കീലോമീറ്റര്‍ അടിയിലൂടെയാണ് 'റിയോ ഹംസ' ഒഴുകുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി നീങ്ങുന്ന നദിക്ക് 6,000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് . ബ്രസീലിയന്‍ എണ്ണ ക്കമ്പനിയായ പെട്രോബ്രാസ് 1970-കളിലും '80-കളിലും ആമസോണ്‍ മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച 241 എണ്ണ ക്കിണറുകളില്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്.
എണ്ണക്കിണറുകളിലെ താപനിലയിലുള്ള വ്യത്യാസം കണക്കാക്കിയാണ് നദിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളം ഈ നദിയിലൂടെ ഒഴുകിപ്പോവുന്നു. ആക്രെ മേഖലയില്‍ നിന്ന് തുടങ്ങുന്ന നദി സോളിമോസ്, ആമസോണാസ്, മരാജോ തടങ്ങളിലൂടെ ഒഴുകി നേരിട്ട് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ പതിക്കുന്നു. റിയോ ഡി ജനൈറോയിലെ ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ദ സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കലാണ് പ്രസിദ്ധീകരിച്ച പഠനഫലത്തില്‍
കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ പ്രൊഫ: വലിയമണ്ണത്തല്‍ ഹംസയുടെ കണ്ടെത്തലാണ് ഇതിന്‍റെ പിന്നില്‍. അദ്ധേഹത്തോടുള്ള ബഹുമാനാര്‍ഥം, 'റിയോ ഹംസ നദി' എന്ന് ഇതിനെ നാമകരണം ചെയ്തു. 40 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്തുന്നയാളാണ് റിയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസ.
River Rio Negro വും River Solimos ഉം
മനോസില്‍ ടൂറിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന കാഴ്ചയാണ്. രണ്ടു നദികള്‍ കൂടിച്ചേരുന്ന സ്ഥലത്ത് രണ്ടും രണ്ടായിത്തന്നെ നിലനില്‍ക്കുന്നതാണ് ഇതിനു കാരണം.
ഈ രണ്ടു പോഷക നദികളിലെ താപനിലയിലെ വ്യത്യാസവും,
ജല സാന്ദ്രതയും, ഒഴുക്കിന്‍റെ വേഗതയും കാരണം രണ്ടും രണ്ടായിത്തന്നെ കാണാം. River Rio Negro മണിക്കൂറില്‍ രണ്ടു കിലോമീറ്റര്‍ വേഗത. താപനില 28°C. River Solimos മണിക്കൂറില്‍ നാല് മുതല്‍ ആറു കിലോമീറ്റര്‍ വേഗത, താപനില 22°C. കാറ്റും അടിയൊഴുക്കും വ്യത്യസ്തമായ സാന്ദ്രതയും സങ്കലിതമാവുമ്പോള്‍ ഈ വിഭജന രേഖ ഉപരിതലത്തില്‍ കാണുന്നത് പോലെയല്ല. കൂടിച്ചേരലിന്‍റെ തോത് തിരിച്ചറിയുന്നത് ജലത്തിന്‍റെ സാന്ദ്രത ഓരോ നോട്ടിക്കല്‍ മൈലിലും വ്യത്യാസപ്പെടുന്നതിനു അനുസരിച്ചായിരിക്കും. ജല നൌകകളുടെ യാത്രയില്‍ ഉണ്ടാകുന്ന താഴ്ചയും ഇതിനോടനുബന്ധിച്ച് വ്യത്യാസപ്പെടുന്നു.
ആമസോണ്‍ മഴക്കാടുകളിലെ ഓരോ മരങ്ങള്‍ക്കും വളരാന്‍ ആവശ്യമായ പ്രകൃതി വളം ലഭിക്കുന്നത് ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നും ആയിരത്തി അറനൂര്‍ മൈല്‍ ദൂരെവരെ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ കാറ്റില്‍ പറന്നു പോകുന്ന പൊടിപടലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസില്‍ നിന്നാണെന്നു നിങ്ങള്‍ അറിയുമ്പോള്‍ അവിശ്വസനീയമായി തോന്നും. മഴക്കാടുകളുടെ 56% വളമിടല്‍ കാറ്റിലൂടെ പ്രകൃതി നിര്‍വ്വഹിക്കുകയാണിവിടെ.
ഓരോ വര്‍ഷവും ശരാശരി182 million tons പൊടിപടലങ്ങള്‍ സഹാറയില്‍ നിന്നും ആമസോണില്‍ വന്നെത്തുന്നതായി നാസയുടെ
CALIPSO satellite ഇതേവരെ രേഖപ്പെടുത്തിയിട്ടുണ്ട്. മാറിവരുന്ന കാലാവസ്ഥയിലെ മഴയും വെള്ളപ്പൊക്കവും കഴുകി ഒഴിവാക്കുന്ന ഫോസ്ഫറസ് തുടര്‍ന്നു വരുന്ന കാറ്റില്‍ നിന്ന് സഹാറയില്‍ നിന്ന് ആമസോണില്‍ പകരം വെച്ച് കൊടുക്കുന്ന ഒരു പ്രകൃതി പ്രതിഭാസം ഭൂമിയെ സ്കാന്‍ ചെയ്യുന്ന CALIPSO യുടെ Laser range finder വീക്ഷിക്കുന്നു.
വെള്ളപ്പൊക്കക്കെടുതികള്‍, നദികള്‍ കരകവിഞ്ഞൊഴുകുന്നതിന്‍റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങള്‍ തുടങ്ങി ജലം കൊണ്ട് മുറിവേറ്റു ജീവിക്കുന്ന മനുഷ്യവേദനകളില്‍ ആമസോണ്‍ ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹമായി ഒഴുകിയെത്തുന്നു.
പ്രകൃതിയുടെ സംരക്ഷണ ഭിത്തിയാണ് നദികളും മഴക്കാടുകളും. ആരോഗ്യകരമായ ഒരു ഭൂമുഖം നിലനിര്‍ത്താന്‍ നമുക്കിതില്ലാതെ കഴിയില്ല. അതെ, കാടും ഒരു രാജ്യമാണ്. നമ്മുടെ ജീവശ്വാസമൂല്യം. കാത്തു സൂക്ഷിക്കുന്ന ഹരിതാമൃത സൌന്ദര്യം. അവിടെയാണ് ഈ നദിയെ അതിന്‍റെ ഹൃദയത്തിലൂടെയുള്ള ഒരു യാത്രയിലൂടെ ഞാന്‍ തൊട്ടറിഞ്ഞത്.
ഒരു നദിക്ക് ഓരോ മേഖലയിലും മാറി മാറി വരുന്ന മുഖങ്ങള്‍.
ചിലപ്പോള്‍ ശാന്തമായി ഒഴുകുകയും, കൈവഴികളിലൂടെ കാടിന്‍റെ വന്യതയിലേക് കയറിപ്പോവുന്നതുമായ കാഴ്ച. ചിലപ്പോള്‍ കടല്‍ പോലെ
വിതാനിച്ചു അറ്റം കാണാതെയുള്ള യാത്ര. കപ്പല്‍ യാത്ര തുടരുമ്പോള്‍ കരയില്‍ നിന്ന് കൈവീശി കാണിക്കുന്ന അമ്മയും കുഞ്ഞുങ്ങളും,
കപ്പലിനോടൊപ്പം യാത്ര തുടര്‍ന്ന് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ചോദിക്കുന്ന ബോട്ടുകാര്‍. മരപ്പലക കൊണ്ട് വീട് കെട്ടി താമസിക്കുന്ന ഏതൊരു കുടുംബവും എന്തെങ്കിലും കിട്ടുന്നത് വരെ ബോട്ടുമായി പിന്തുടരും. ചിലപ്പോള്‍ നൂറു കണക്കിന് മൈലുകളോളം വൈദ്യുതിയോ ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ഒരു സൌകര്യങ്ങളോ ഇല്ലാത്ത ആദിവാസ ജീവിതം നയിക്കുന്ന ജനങ്ങളെ കാണാം. പൈലറ്റ്‌ പറയുമായിരുന്നു, ഭാഗ്യം അവിടുത്തെ കുട്ടികള്‍ക്കൊന്നും സ്കൂളില്‍ പോകേണ്ടെന്ന്. വടികളില്‍ മത്സ്യം കുത്തിപ്പിടിച്ചും കായ്കനികള്‍ തിന്നും ചെറു മൃഗങ്ങളെ വേട്ടയാടിയും ജീവിക്കുന്നവര്‍.
ഒരു മനുഷ്യനോളം വലുതാവുന്ന നദി ഡോള്‍ഫിനുകള്‍, ഭീമാകാരമായ മുതലകള്‍, കടല്‍ നദിയില്‍ എല്ലായിടത്തും ഒരേ പെലെയല്ല ജലപ്രവാഹം, ചിലയിടങ്ങളില്‍ തെളിഞ്ഞ വെള്ളം, ചിലയിടങ്ങളില്‍ പൊടുന്നേനെ പെയ്യുന്ന മഴയില്‍ കരയിടിഞ്ഞു കുതിരുന്ന മഞ്ഞ പ്രവാഹം. 

ആയിരത്തി ഒരുനൂര്‍ പോഷകനദികളുള്ള ഒരേയൊരു ആമസോണ്‍.
അതില്‍ പതിനേഴോളം നദികള്‍ക്ക് ആയിരം മൈലുകളില്‍ കൂടുതല്‍ നീളം.
ഒരേ സമയം ജീവന്‍റെ ഖനിയും, ചരിത്രവും, ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹവുമാവുന്നു ആമസോണ്‍.

c n p 

Sunday, December 13, 2015

വിശുദ്ധ ലൂസി



നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്. ലൂസി എന്ന നാമം പ്രകാശപൂരിതമായി തുടിച്ചുകൊണ്ടിരിക്കുന്നു, കാലാവസ്ഥയുടെ ഇരുളിനും (ഈ സമയത്ത് പകലുകള് രാത്രികളെക്കാളും നീളം കുറവാണ്) ഇടക്ക് ജീവിക്കുന്ന ഒരു അടയാളം. വളരെ ബുദ്ധിമതിയും കന്യകയുമായായ ലൂസി കത്തിച്ചു പിടിച്ച വിളക്കുമായി തന്റെ മണവാളനെ കാണുവാന് പോകുന്നു. ഇത് തിരുസഭയെന്ന മണവാട്ടി ക്രിസ്തുമസ്സ് എന്ന തന്റെ വിവാഹത്തിനായി വിവാഹ വസ്ത്രങ്ങള് തയ്യാറാക്കുന്നതിന് സമാനമായ ഒരു പ്രയോഗമാണ്. യഥാര്ത്ഥത്തില് ജീവിച്ചിരുന്ന ഈ സിസിലിയന് രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള് പുരാണകാലം മുതല് ഈ വിശുദ്ധക്ക് അര്പ്പിച്ചുവരുന്ന ആദരവില് നിന്നും ആചാരങ്ങളില് നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. 

ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല് കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില് വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്ത്ഥയാത്ര പോകുന്നു. വളരെ ഭക്തിപൂര്വ്വം ആ ശവ കുടീരത്തില് പ്രാര്ത്ഥന നടത്തി കഴിഞ്ഞപ്പോള് വിശുദ്ധ അഗത സ്വപ്നത്തില് പ്രത്യക്ഷപ്പെടുകയും അവളെ ഇപ്രകാരം ആശ്വസിപ്പിക്കുകയും ചെയ്തു "അല്ലയോ കന്യകയായ ലൂസി, നിന്റെ അമ്മക്ക് വേണ്ടി നിനക്ക് കഴിയാത്ത എന്ത് സഹായമാണ് നീ എന്നില് നിന്നും ആവശ്യപ്പെടുന്നത്? നിന്റെ വിശ്വാസം തന്നെ നിന്റെ അമ്മക്ക് തുണയാകും, അപ്രകാരം നിന്റെ അമ്മ സുഖം പ്രാപിക്കുകയും ചെയ്യും. നിന്റെ കന്യകാവിശുദ്ധിയാല് നീ ദൈവത്തിനു മനോഹരമായ ഒരു ഭവനം ഒരുക്കിയിരിക്കുന്നു." ഉടനെ തന്നെ അവളുടെ അമ്മയുടെ അസുഖം ഭേതമായി.

ഉടന്തന്നെ ലൂസി താന് കന്യകയായി തുടരുന്നതിനുള്ള അനുവാദം വാങ്ങിക്കുകയും ഭാവിയിലെ തന്റെ സ്ത്രീധനം മുഴുവനും ദരിദ്രരായ ക്രിസ്ത്യാനികള്ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. അമ്മയും മകളും അവരുടെ ജന്മനഗരമായ സിറാക്കുസിലേക്ക് തിരിച്ചു പോന്നു. തുടര്ന്ന് ലൂസി തന്റെ സ്വത്ത് മുഴുവനും വിറ്റതിന് ശേഷം ആ തുക മുഴുവനും പാവങ്ങള്ക്കിടയില് വിതരണം ചെയ്തു. ലൂസിയുടെ ഇഷ്ടത്തിനു വിപരീതമായി മാതാപിതാക്കള് അവളെ വിവാഹം ചെയ്തു നല്കാമെന്ന് ഒരു യുവാവിന് വാഗ്ദാനം നല്കിയിരുന്നു. പ്രസ്തുത യുവാവ് ഇക്കാര്യങ്ങള് അറിഞ്ഞപ്പോള് ഒരു ക്രിസ്ത്യാനി എന്ന നിലയില് അവളെ നഗരമുഖ്യന് മുന്പില് ഹാജരാക്കി. "മര്ദ്ദനങ്ങളുടെ പ്രഹര ശേഷിയില് നിന്റെ വാക്കുകള് നിശബ്ദമാക്കപ്പെടും" എന്ന് മുഖ്യന് അവളോടു പറഞ്ഞപ്പോള് വിശുദ്ധ ഇപ്രകാരം പ്രതിവചിച്ചു "ദൈവത്തിന്റെ ദാസന്മാര്ക്ക് ശരിയായ വാക്കുകള്ക്ക് പോരായ്മ വരില്ല, പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കും." "ദൈവഭക്തിയിലും നിര്മ്മലതയിലും ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിന്റെ ദേവാലയങ്ങള് ആണ്'" എന്നും വിശുദ്ധ കൂട്ടിച്ചേര്ത്തു. "ഞാന് നിന്നെ വേശ്യകള്ക്കൊപ്പം വിടുകയാണെങ്കില് പരിശുദ്ധാത്മാവ് നിന്നെ വിട്ടു പോകും" എന്ന് മുഖ്യന് പറഞ്ഞപ്പോള് "ഞാന് എന്റെ ആഗ്രഹത്തിന് വിപരീതമായി അപമാനിക്കപ്പെടുകയാണെങ്കില്, എന്റെ വിശുദ്ധി എനിക്ക് ഇരട്ട വിജയകിരീടം നേടി തരും" എന്നാണ് വിശുദ്ധ മറുപടി കൊടുത്തത്.

ഇത് കേട്ട് കോപത്താല് ജ്വലിച്ച മുഖ്യന് താന് ഭീഷണിപ്പെടുത്തിയത് പോലെയുള്ള ശിക്ഷാവിധിക്ക് ഉത്തരവിട്ടു. പക്ഷെ ദൈവം തന്റെ വിശ്വസ്ത കന്യകക്ക് തന്റെ തീരുമാനത്തില് ഉറച്ചു നില്ക്കുന്നതിനുള്ള ശക്തി നല്കി. ഒരു ശക്തിക്കും അവളെ അവളുടെ തീരുമാനത്തില് നിന്നും വ്യതിചലിപ്പിക്കുവാന് കഴിഞ്ഞില്ല. "അപാരമായ ശക്തിയോടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ കന്യകയെ അചഞ്ചലയായി നിര്ത്തി." തുടര്ന്ന് അവര് ചൂടാക്കിയ ടാറും മരപ്പശയും വിശുദ്ധയുടെ മേല് ഒഴിച്ചു. "ഞാന് എന്റെ പ്രഭുവായ ക്രിസ്തുവിനോട് ഈ അഗ്നിക്ക് എന്റെ മേല് യാതൊരു ശക്തിയും ഉണ്ടായിരിക്കരുത് എന്നപേക്ഷിച്ചിട്ടുണ്ട്. ഇതിനു തെളിവായി എന്റെ മരണം നീട്ടി തരുവാന് ഞാന് ആപേക്ഷിച്ചിരിക്കുന്നു." എന്നാണ് വിശുദ്ധ ഈ മര്ദ്ദനങ്ങള്ക്കിടക്ക് പറഞ്ഞത്. ഈ മര്ദ്ദനങ്ങള്ക്ക് ശേഷവും യാതൊരു പരിക്കും കൂടാതെ വിശുദ്ധ നില്ക്കുന്നത് കണ്ടപ്പോള് അവര് വിശുദ്ധയുടെ കണ്ഠനാളം വാളിനാല് ചിന്നഭിന്നമാക്കി. ഇപ്രകാരം വിശുദ്ധ തന്റെ വിശ്വാസത്തിനു ചേര്ന്നവിധമുള്ള രക്തസാക്ഷിത്വ മകുടം ചൂടി.

വിചിത്രം പക്ഷെ സത്യം !



2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന്‍ ക്രൂ ആന്തൃയാസ് പെട്രോമോ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചു കാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌ ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്‍റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ്‌ മാര്‍ട്ടിനും കോ-പൈലറ്റ്‌ പാംപോസും പ്രീ ഫ്ലൈറ്റ്‌ ചെക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. വേനലവധി ആയതിനാല്‍ കുടുംബങ്ങള്‍ ആയിരുന്നു യാത്രക്കാരില്‍ അധികവും. ഒടുവില്‍, കൃത്യം 9 മണിക്ക് 115 ഓണ്‍ ബോര്‍ഡ്‌ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹീലിയോസ് വിമാനം വായുവിലേക്ക് പറന്നുയര്‍ന്നു.
എയര്‍ ട്രാഫിക്‌ കണ്ട്രോളര്‍ നിര്‍ദേശിച്ച 32000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം, വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക്‌ കണ്ട്രോളറെ വിവരം അറിയിച്ചു. 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്‍റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത്‌ കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒപ്പം വിമാനത്തിനുള്ളില്‍ ചൂട് വര്‍ദ്ധിക്കുകയും ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യാന്‍ തുടങ്ങി. കോക്ക്പിറ്റിലെ പിരിമുറുക്കം വീണ്ടും കൂട്ടിക്കൊണ്ട് പുതിയൊരു മുന്നറിയിപ്പ് കൂടി പൈലറ്റുമാര്‍ക്ക് ലഭിച്ചു- 'Master caution alarm'! വിമാനത്തിനുള്ളിലെ ചില സംവിധാനങ്ങള്‍ അസാധാരണമായി ചൂടാവുന്നു എന്ന് നിര്‍ദേശിക്കുകയാണ് ഈ അലാം ചെയ്യുന്നത്. ഒപ്പം പൈലറ്റുമാരുടെ അറിവില്ലാതെ തന്നെ പാസഞ്ചര്‍ ക്യാബിനിലെ ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് വീഴുകയും ചെയ്തു! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ 115 യാത്രക്കാരും, കോക്ക്പിറ്റില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതിനാല്‍ ക്യാബിന്‍ ക്രൂവും പരിഭ്രമിച്ചു. ക്രൂവിന്‍റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ സൈപ്രസ്സിലെ കണ്ട്രോള്‍ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ്‌ 522 നും 115 യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയാതെയായി. എന്നാല്‍ അപ്പോഴും മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഏഥന്‍സ് ലക്ഷ്യമാക്കി ഹീലിയോസ് 522 കുതിക്കുകയായിരുന്നു!
ഏഥന്‍സ്:
സാധാരണയായി സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്കുള്ള യാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്. പക്ഷെ ഹീലിയോസ് 522 ഏകദേശം രണ്ടു മണിക്കൂറായി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാതെ ഏഥന്‍സ് നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. ഫ്ലൈറ്റ്‌ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. മൂന്ന് മില്ല്യയണിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക്‌ എയര്‍ ഫോഴ്സ്‌ രണ്ട് ഫൈറ്റര്‍ ജെറ്റ്‌ വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്‍റെ അടുത്തുകൂടി പറന്ന ഫൈറ്ററിന്‍റെ പൈലറ്റ്‌ കണ്ട്രോള്‍ ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ്‌ ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! ക്യാബിനിലെ ഒരു യാത്രക്കാരനും തങ്ങളുടെ വിമാനത്തോട് ചേര്‍ന്ന് ഒരു യുദ്ധ വിമാനം പറക്കുന്നത് ശ്രദ്ധിക്കുന്നത് പോലുമില്ല. എല്ലാപേരും മരിച്ചിരിക്കുന്നു! പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ്‌ അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്‍റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്‍റെ പൈലറ്റും കണ്ട്രോള്‍ ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിലെ ഒരു മലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു! വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടു.
അന്വേഷണം ആരംഭിച്ചു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാപേരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്.
1. യാത്രക്കാര്‍ മരിച്ചത് യാത്രയ്ക്കിടെ അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒരു യുദ്ധ വിമാനത്തിന്‍റെ സാമീപ്യത്തില്‍ പോലും പ്രതികരിച്ചില്ല?
2. ഫൈറ്റര്‍ വിമാനത്തിന്‍റെ പൈലറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അവസാന നിമിഷം വിമാനത്തിനെ നിയന്ത്രിച്ചിരുന്ന, വിമാനത്തിനുള്ളില്‍ അന്നേരം ചലിച്ചിരുന്ന ഒരേ ഒരാള്‍... ആര്?
രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കോക്ക്പിറ്റിലെ അവശിഷ്ട്ടങ്ങളില്‍ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ നിന്നും ചീഫ്‌ ഇന്‍വെസ്റ്റിഗേറ്ററായ ആക്രിവോസ്‌ സൊലക്കിസിന് ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; ഫ്ലൈറ്റ്‌ അറ്റന്‍റന്‍റ് പെട്രോമോ ആയിരുന്നു അത്! തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഇയാള്‍ പൈലറ്റ്‌ ട്രൈനിംഗ് കഴിഞ്ഞിരുന്നു എന്നും വ്യക്തമായി. ടെററിസ്റ്റ് അറ്റാക്ക്‌ എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്‍റെ വോയിസ്‌ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്‍റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്‍റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും. വിമാനം പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തപ്പെട്ടു. ഡാറ്റാ റെക്കോര്‍ഡര്‍ കൂടി പരിശോധിച്ചപ്പോള്‍ ആദ്യ അരമണിക്കൂറിനു ശേഷം വിമാനം മനുഷ്യ നിയന്ത്രണത്തിലായിരുന്നില്ല, മറിച്ച് ഓട്ടോ പൈലറ്റ്‌ സിസ്റ്റം ആണ് വിമാനം പറത്തിയിരുന്നത് എന്ന് വ്യക്തമായി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ്‌ റെക്കോര്‍ഡറിന്‍റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം. ഇതിനിടയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. പ്രഷറൈസേഷന്‍ പാനല്‍. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്!
ഒടുവില്‍, വിമാനത്തിന്‍റെ മെയിന്‍റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പിന്‍ വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്‍റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്‍റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം.
വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന്‍ ഓട്ടോമാറ്റിക്‌ ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന്‍ കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ്‌ കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ്‌ നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധ രഹിതരായി!
പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയതെന്നും തെളിഞ്ഞു. അതും തീര്‍ന്നപ്പോഴാണ്‌ അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്‍റെ കണ്ട്രോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്.....

Friday, December 11, 2015

സുളൂ .... യഥാർത്ഥ പോരാളി



1999 ലോകകപ്പിലെ ഒാസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമിഫൈനല്‍.അവസാന ഒാവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക്­ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്.കൈവശമുള്ളത് ഒരേയൊരു വിക്കറ്റ്.ബൗള്‍ചെയ്യ­ുന്ന ഡാമിയന്‍ ഫ്ളെമിങ്ങിന്‍െറ ചങ്കുപിടയ്ക്കുകയായിര­ുന്നു.കാരണം ബാറ്റ് ചെയ്യുന്നത് ലാന്‍സ് ക്ളൂസ്നറാണ് !! അയാളുടെ ബാറ്റിന്‍െറ മദ്ധ്യത്തില്‍ കൊള്ളുന്ന പന്തുകള്‍ക്ക് ബൗണ്ടറിയില്‍ മാത്രമേ സ്ഥാനമുള്ളൂ.ക്ളൂസ്നര­്‍ തൊട്ടതെല്ലാം പൊന്നായി മാറിയ ഒരു ലോകകപ്പുമായിരുന്നു അത്.ഫ്ളെമിങ് ആശങ്കപ്പെട്ടത് സംഭവിച്ചു.ആദ്യ രണ്ടു പന്തുകളും കവറിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞു.ഇനി വേണ്ടത് നാലു പന്തില്‍ ഒരേയൊരു റണ്‍ !
സിംഗിള്‍ തടയാന്‍ ഒാസീസ് നായകന്‍ സ്റ്റീവ് വോ എല്ലാ ഫീല്‍ഡര്‍മാരെയും സര്‍ക്കിളിനുള്ളില്‍ വിന്യസിച്ചു.നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്നിരുന്ന അലന്‍ ഡോണള്‍ഡ് ഒരു റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടുന്നു.ലോകമെ­മ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ശ്വാസം നിലച്ചു പോയ നിമിഷങ്ങള്‍.... ക്ളൂസ്നറുടെ മനസ്സില്‍ കടലിരമ്പുകയായിരുന്നു­.വര്‍ണ്ണവിവേചനത്തിന്­‍െറ പേരില്‍ ഏറെക്കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്­ട തന്‍െറ രാജ്യം ഒരു ലോകകപ്പ് ഫൈനലിലേക്ക് തന്‍െറ ചുമലുകളിലേറി കടന്നുചെല്ലാന്‍ പോവുകയാണ്.തൊട്ടടുത്ത­ാണ് വിജയം.ഒരു ഷോട്ട് അകലെ....
അടുത്ത പന്തിനെ മിഡ്-ഒാഫിലേക്ക് പായിച്ച് ക്ളൂസ്നര്‍ ഒാട്ടം തുടങ്ങി.എന്നാല്‍ ഡോണള്‍ഡ് ഒാട്ടം ആരംഭിച്ചപ്പോഴേക്കും ക്ളൂസ്നര്‍ നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലെത്തിക്കഴിഞ്ഞ­ിരുന്നു.ആ പരിഭ്രമത്തിനിടെ ബാറ്റ് പോലും നഷ്ടപ്പെട്ട ഡോണള്‍ഡിനെ ഒാസീസ് അനായാസം റണ്ണൗട്ടാക്കി.മത്സരം­ ടൈ ! ലീഗ് റൗണ്ടിലെ ജയത്തിന്‍െറ അടിസ്ഥാനത്തില്‍ ഒാസീസ് ഫൈനലിലേക്കും ദക്ഷിണാഫ്രിക്ക പുറത്തേക്കും.
സ്റ്റീവും കൂട്ടുകാരും പരസ്പരം കെട്ടിപ്പുണര്‍ന്ന് വിജയം ആഘോഷിക്കവെ ക്ളൂസ്നര്‍ നടന്നകന്നു.അനിവാര്യമ­ായ ദുരന്തം സംഭവിച്ചുകഴിഞ്ഞെന്ന്­ അയാള്‍ക്കറിയാമായിരുന­്നു.എങ്കിലും ഒന്ന് തിരിഞ്ഞുനോക്കാന്‍ ക്ളൂസ്നര്‍ ശ്രമിച്ചു.അവിടെക്കണ്­ട കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.അ­തോടെ നടത്തത്തിന്‍െറ വേഗം കൂടി.എത്ര വേഗത്തില്‍ നടന്നാലും എഡ്ജ്ബാസ്റ്റണിലെ പവലിയനിലേക്ക് ഒരുപാടു ദൂരമുണ്ടെന്നേ അയാള്‍ക്കന്ന് തോന്നിക്കാണൂ.ചില ഒാസ്ട്രേലിയക്കാര്‍ വന്ന് അഭിനന്ദിച്ചു.കാണികളു­ടെ കൈയടികള്‍... ഒന്നും ക്ളൂസ്നര്‍ അറിഞ്ഞെന്ന് തോന്നുന്നില്ല.അയാള്‍­ വേറെയേതോ ലോകത്തായിരുന്നു.അതെ.­.. അതികഠിനമായ വേദനയുടെ ലോകത്ത്.....
നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഏതു തലമുറയെ ആണ് എന്നത് വിഷയമല്ല.ഇഷ്ടപ്പെടുന­്നത് ഏതു ടീമിനെ ആണ് എന്നതും പ്രധാനമല്ല.ഒരിക്കലെങ­്കിലും ഈ കളി കണ്ടിട്ടുണ്ടെങ്കില്‍­ ഒരു നീറ്റലോടെ മാത്രമേ ക്ളൂസ്നറെ ഒാര്‍ക്കാനാകൂ.140.50­ എന്ന ബാറ്റിങ് ശരാശരിയിലാണ് ക്ളൂസ്നര്‍ ആ ലോകകപ്പ് അവസാനിപ്പിച്ചത്.നേടി­യത് നാലു മാന്‍ ഒാഫ് ദ മാച്ച് അവാര്‍ഡുകള്‍ ! വീഴ്ത്തിയത് 18 വിക്കറ്റുകള്‍ !! പക്ഷേ ലോകകപ്പില്‍ മുത്തമിടാനായില്ല.ദക്­ഷിണാഫ്രിക്കയുടെ ദൗര്‍ഭാഗ്യങ്ങളുടെ ഗ്രന്ഥത്തില്‍ പുതിയൊരദ്ധ്യായം കൂടി....

കരിമ്പിന്‍തോട്ടത്തില­െ തൊഴിലാളികളോടൊപ്പം ബാല്യം ചെലവഴിച്ച ക്ളൂസ്നര്‍ക്ക് അവരുടെ 'സുളു' ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന­്നു.പിന്നീട് അത് ക്ളൂസ്നറുടെ ഒാമനപ്പേരായി.ഒരു പ്രതിഭയെ തിരിച്ചറിയാന്‍ മറ്റൊരു പ്രതിഭയ്ക്ക് സാധിക്കും എന്നു പറയുന്നത് സത്യമാണ്.'സുളു'വില്‍­ ഒരു ക്രിക്കറ്റ് താരമുണ്ടെന്ന കാര്യം ആദ്യം മനസ്സിലാക്കിയത് കരീബിയന്‍ ഇതിഹാസം മാല്‍ക്കം മാര്‍ഷല്‍ ആയിരുന്നു.
ജഴ്സിയുടെ കൈ തെറുത്തുകയറ്റിക്കൊണ്­ടുള്ള ക്ളൂസ്നറുടെ നില്‍പ്പു കണ്ടാല്‍ തന്നെ ബൗളര്‍മാര്‍ വിറകൊള്ളുമായിരുന്നു.­മിഡ്വിക്കറ്റ് എന്ന പ്രദേശത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു സുളുവിന്.ലോകകപ്പില്‍­ വസീം അക്രത്തെയും ഷോയബ് അക്തറിനെയുമെല്ലാം പഞ്ഞിക്കിടുന്ന ആ ഇന്നിങ്സ് കണ്ടാല്‍ ഞെട്ടിപ്പോകും.ബൗണ്ടറ­ി ബോര്‍ഡുകളെ തുളയ്ക്കാനുള്ള കരുത്തായിരുന്നു ആ ഷോട്ടുകള്‍ക്ക്.പന്തി­നെ തഴുകിവിടുന്ന മാന്ത്രികനായിരുന്നില­്ല ക്ളൂസ്നര്‍.അവയെ വെറുപ്പോടെ തല്ലിയകറ്റുകയാണ് ചെയ്തത്.വലതു കാല്‍ മുന്നോട്ടു നീട്ടീവെച്ച് അയാള്‍ സ്വീപ്പ് ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍മാര്‍ ജീവനും കൊണ്ട് ചാടിമാറും.
ഈഡന്‍ ഗാര്‍ഡന്‍സ് എന്ന മൈതാനത്തോട് സൗരവ് ഗാംഗുലിയ്ക്കുള്ള ബന്ധം നമുക്കറിയാം.എന്നാല്‍­ ഈഡനില്‍ കളിച്ച ആദ്യ അന്താരാഷ്ട്ര മത്സരം ഇന്നും ഗാംഗുലിയുടെ ദുഃസ്വപ്നമായി പ്രത്യക്ഷപ്പെടുന്നുണ­്ടാവാം.ആ സ്വപ്നത്തില്‍ കൈയിലൊരു പന്തും പിടിച്ച് ക്ളൂസ്നര്‍ എന്ന അരങ്ങേറ്റക്കാരന്‍ നില്‍പ്പുണ്ടാകും.അതെ­.1996ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ക്ളൂസ്നര്‍ വീഴ്ത്തിയ 8 വിക്കറ്റുകളുടെ മികവില്‍ 329 റണ്ണുകള്‍ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത് !! പില്‍ക്കാലത്ത് പരിക്ക് ക്ളൂസ്നറുടെ ബൗളിങ്ങില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഏകദിന ക്രിക്കറ്റ് ആയിരുന്നു ക്ളൂസ്നറുടെ കളിത്തട്ട്.എങ്കിലും ടെസ്റ്റില്‍ ചില നല്ല പ്രകടനങ്ങളും പുറത്തെടുത്തു.പൊതുവെ­ സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്­ ദക്ഷിണാഫ്രിക്കക്കാര്­‍ എന്നിരിക്കെ മുരളീധരനെതിരെ കാന്‍ഡിയില്‍ നേടിയ സെഞ്ച്വറിയും കുംബ്ളെയ്ക്കെതിരെ ബാംഗ്ളൂരില്‍ നേടിയ 97ഉം ക്ളൂസ്നര്‍ക്ക് എറെ പ്രിയപ്പെട്ടതായിരിക്­കും.ഈ രണ്ടു ടെസ്റ്റുകളിലും ടീം ജയിക്കുകയും ചെയ്തു.
2003ല്‍ ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ വിരുന്നിനെത്തി.കാലം ക്ളൂസ്നറിൽ ചില പോറലുകൾ ഏൽപ്പിച്ചുകഴിഞ്ഞിരുന്നു.പഴയ ഫോം അയാൾക്ക് കൈമോശം വന്നിരുന്നു.എന്നാൽ ക്ളൂസ­്നറുടെ മനസ്സിലെ കനല്‍ ജ്വലിക്കുകയായിരുന്നു­.നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് കൈ എത്തും ദൂരത്ത് നഷ്ടപ്പെട്ടത് സ്വന്തം കാ ണികള്‍ക്കു മുമ്പില്‍ വെച്ച് തിരിച്ചുപിടിക്കണമെന്­ന നിശ്ചയദാര്‍ഢ്യം അയാളുടെ കരങ്ങള്‍ക്ക് കരുത്തു നല്‍കി.വിന്‍ഡീസിനെതി­രായ മത്സരത്തില്‍ ക്ളൂസ്നര്‍ അടിച്ച പടുകൂറ്റന്‍ സിക്സറുകള്‍ കണ്ട് ദക്ഷിണാഫ്രിക്കന്‍ ജനത കോരിത്തരിച്ചു.സ്വപ്ന­ങ്ങള്‍ കണ്ടു...
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലം തീര്‍ന്നിരുന്നില്ല.ശ­്രീലങ്കയുമായുള്ള നിര്‍ണ്ണായക മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം നിശ്ചയിക്കുന്നതില്‍ ടീം മാനേജ്മെന്‍റിന് പിഴച്ചപ്പോള്‍ ഒരു റണ്ണിന്‍െറ വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്ക പുറത്ത് ! ബൗച്ചറിനോടൊപ്പം ക്രീസില്‍ ഉണ്ടായിരുന്നത് ക്ളൂസ്നര്‍ ആയിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം.പതിവുപോലെ മറ്റേയറ്റത്ത് നിസ്സഹായനായി അയാള്‍ നിന്നു.8 പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ക്ളൂസ്നര്‍ക്ക് ടീമിന്‍െറ പതനത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന് പലരും പറഞ്ഞു.ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.ഇടറുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു-''ഞാന്‍ ക്രിക്കറ്റ് നിര്‍ത്തി മീന്‍പിടിത്തത്തിന് പോയാലോ എന്നാലോചിക്കുകയാണ്!"­.എത്രത്തോളം നിരാശനായിരുന്നിരിക്ക­ണം അയാള്‍.... സുളുവിൻെറ വാക്കുകൾ ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ സങ്കടത്തിലാഴ്ത്തി.

അതിനു ശേഷം കുറച്ചുകാലം കൂടി കളിച്ചെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ക്ളൂസ്നര്‍ക്ക് ഉണ്ടാക്കാനായില്ല.അടു­ത്ത വര്‍ഷം,മുപ്പത്തിമൂന്­നാം വയസ്സില്‍ ആ കരിയര്‍ അവസാനിച്ചു.ക്രിക്കറ്­റില്‍ ക്ളൂസ്നറെപ്പോലുള്ള ദുരന്തനായകര്‍ ഒരുപാടൊന്നും ഉണ്ടായിക്കാണില്ല.
പ്രിയപ്പെട്ട സുളൂ,വിഷമിക്കേണ്ട കാര്യമില്ല.നിങ്ങളുടെ­ മികവുകള്‍ അളക്കാന്‍ ഒരു ലോകകപ്പ് വേണമെന്നില്ല.കളിക്കള­ത്തില്‍ നിങ്ങള്‍ തോറ്റിട്ടുണ്ടാകും.പക­്ഷേ ഞങ്ങളുടെ മനസ്സുകളെ നിങ്ങള്‍ ജയിച്ചു സുളൂ.നിങ്ങള്‍ ചെയ്തുവെച്ച കാര്യങ്ങളോര്‍ത്ത് അഭിമാനമുണ്ട്....



c n p

Sunday, December 6, 2015

ടൂറിനിലെ തിരുകച്ച - ഒരു ശാസ്ത്ര വിചിന്തനം !



2000 വർഷം പഴക്കമുള്ള യേശുക്രിസ്തുവിന്റെ ശവസംസ്ക്കാരത്തിന്‌ ഉപയോഗിച്ച പ്രസിദ്ധമായ തിരുകച്ച സൂക്ഷിക്കുന്ന ഇറ്റലിയിലെ ടൂറിനിലേക്ക്, കഴിഞ്ഞ ജൂണിൽ ഫ്രാൻസിസ് പാപ്പ തീർത്ഥാടനം നടത്തി. ലിനൻ തുണിയിലുള്ള തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ ഒരു മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ. 1578-മുതലാണ്‌ ഇത് ടൂറിനിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
തിരുക്കച്ചയെ പറ്റി ആധികാരികമായ ശാസ്ത്രീയ പഠനം നടത്തിയ പദ്ധതിയുടെ പേരായിരിന്നു The shroud of Turin Research Project അഥവാ STRUP. ഈ സംഘത്തിന്റെ പഠനത്തിൽ പങ്കെടുക്കാൻ സാങ്കേതിക മുൻനിര വിദഗ്ദന്മാരിൽ പ്രധാനിയായ ബാരി ഷ്വോർറ്റ്സിനെ ക്ഷണിക്കുന്നത് 1978-ൽ ആണ്‌. തികച്ചും നിരീശ്വരവാദിയായ അദ്ദേഹം, മനസ്സില്ലാമനസ്സോടെയാണ്‌ STRUP-ന്റെ ഭാഗമാകാൻ സമ്മതിച്ചത്.
മധ്യനൂറ്റാണ്ടുകളിൽ വരച്ച്ചേർത്ത ചിത്രമാണ്‌ തുണിയിൽ കാണപ്പെടുന്നതെന്ന് തെളിയിക്കാൻ പറ്റുമെന്നുള്ള പ്രതീക്ഷയിലാണ്‌ അദ്ദേഹം സംഘത്തിൽ ചേർന്നത്. എന്നാൽ അനേകം വർഷങ്ങളിലെ പഠന വിചിന്തനങ്ങളുടെ ഫലമായി, അതിന്റെ സത്യാവസ്ഥയിൽ അദ്ദേഹത്തിന്‌ ബോദ്ധ്യം വരികയാണുണ്ടായത്.
ഈ വിഷയത്തിൽ കൂടെകൂടെ പുറത്ത് വരുന്ന തെറ്റായ മാദ്ധ്യമ വാർത്തകളിൽ വിഷമം തോന്നിയ ഷ്വോർട്സ് 1996-ൽ ഒരു വെബ്സൈറ്റ് തുറന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഇപ്പോഴും മാധ്യമങ്ങൾക്കും, റോമിലെ സെമിനാരിക്കാർ ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങൾക്ക് അദ്ദേഹം തിരുക്കച്ചയുടെ യഥാർത്ഥ സ്വഭാവം വിവരിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നുണ്ട്.
അടുത്തിടെ, ഷ്വോർട്സ്, CWR-വുമായി (Catholic World Report) നടത്തിയ അഭിമുഖത്തിന്റെ ലിഖിതരൂപം ചുവടെ ചേര്‍ക്കുന്നു.
CWR: തിരുകച്ചയുടെ തനിമ തെളിയിക്കുന്ന തർക്കിക്കാനാവാത്ത ഏതാനും വാദമുഖങ്ങൾ നിരത്താമോ?
ബാരി ഷ്വോർട്സ്: 37 വർഷങ്ങൾക്ക് മുമ്പ്, പരിശുദ്ധമായ ഈ തുണി പരിശോധിക്കാൻ STRUP സംഘത്തോടൊപ്പം ഇറ്റലിയിലേക്ക് പോയപ്പോൾ, ഏതോ ഒരു തരം മദ്ധ്യകാലഘട്ട ചിത്രപ്പണി ചെയ്ത ഒരു വ്യാജരൂപമാണിതന്നാണ്‌ ഞാൻ ധരിച്ചിരുന്നത്. എന്നാൽ ഒരു പത്തുമിനിറ്റ് പരിശോധന കഴിഞ്ഞപ്പോൾ, അതൊരു ചിത്ര രചനയല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു മുഴുവൻസമയ ഛായഗ്രഹകനെന്ന നിലയിൽ, ബ്രഷിന്റെ പാടുകൾ കണ്ടെത്താനാണ്‌ ഞാൻ ശ്രമിച്ചത്. പക്ഷെ ചായമോ, ചായമടിച്ചതിന്റെ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നിട്ടും, തുടര്‍ന്നുള്ള 17-വർഷക്കാലം, തിരുക്കച്ച ശരിയായിട്ടുളതാണന്ന് സമ്മതിക്കാൻ ഞാൻ കൂട്ടാക്കിയില്ല. വിശ്വസിക്കാതിരിക്കാനുള്ള ഒടുവിലത്തെക്കാരണം രക്തത്തിന്റെ നിറമായിരുന്നു. തിരുക്കച്ചയിലെ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു; വാസ്തവത്തിൽ, ഒരു തുണിയിൽ രക്തം പുരണ്ടാൽ, ഏതാനം മണിക്കൂറുകൾ കഴിഞ്ഞാല്‍, അത് തവിട്ടോ, കറുപ്പോ ആയി മാറണം. രസതന്ത്രശാസ്ത്രജ്ഞനായ അലൻ അഡ്ലറുമായി ഞാൻ ഫോണിൽ സംസാരിച്ചു. എന്റൊ വിയോജിപ്പ് ഞാൻ അദ്ദേഹവുമായി പങ്ക് വച്ചു. അശാന്തനായ അദ്ദേഹം ചോദിച്ചു: “എന്റെ പ്രസിദ്ധീകരണം അങ്ങ് വായിച്ചിട്ടില്ലേ?”
അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു: “തുണിയിൽ ഉയർന്ന അളവിൽ ബിലിറൂബിൻ ഉണ്ടായിരുന്നു; ചുവന്ന് നിറത്തിന്‌ കാരണം അതായിരുന്നു. ഒരു മനുഷ്യജീവി മർദ്ദിക്കപ്പെടുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്താൽ, ശരീരത്തിൽ ഉണ്ടാകാവുന്ന ഷോക്കിൽ നിന്നും രക്ഷപെടുത്താനായി, കരൾ ബിലിറൂബിൻ പ്രവഹിപ്പിക്കാൻ തുടങ്ങും. ഇതു കലരുന്ന രക്തം ചുവപ്പായി തന്നെ ഇരിക്കും. എന്നെ കുഴപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു. ഉത്തരം കിട്ടാൻ ഇനി ഒന്നും ബാക്കിയില്ല. കച്ചയുടെ സത്യം തെളിയിക്കാൻ ഇതു മാത്രമല്ലായിരുന്നു ഉണ്ടായിരുന്നത്.
തിരുക്കച്ചയുടെ സത്യാവസ്ഥ എനിക്ക് ബോദ്ധ്യമായ ആധികാരിക തെളിവുകളിൽ ഏറ്റവും ഇഷ്ടമായത് എന്റെ മാതാവിൽ നിന്നും ലഭിച്ചതാണ്‌. ജന്മനാ എന്റെ അമ്മ പോളണ്ടുകാരിയാണ്‌; വെറും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരിക്കൽ എന്റെ ഒരു പ്രസംഗം കേട്ട ശേഷം അമ്മയെ ഞാൻ വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. കുറേ അധിക നേരം അമ്മ നിശബ്ദതയായിരുന്നു. (ഒരു യഹൂദ സ്ത്രീ നിശബ്ദയായിരുന്നാൽ പേടിക്കേണ്ടതായിട്ടുണ്ട്). അത് കൊണ്ട് ഞാൻ ചോദിച്ചു, “അമ്മേ, എന്താണ്‌ ആലോചിച്ചു കൊണ്ടിരിക്കുന്നത്?” അമ്മ പറഞ്ഞു, “ബാറി, തീർച്ചയായും അത് സത്യമായിട്ടുള്ളതാണ്‌; അല്ലായിരുന്നെങ്കിൽ, അവർ അത് 2000 വർഷങ്ങൾ കാത്ത് സൂക്ഷിക്കുകയില്ലായിരുന്നു.”
അമ്മ പറഞ്ഞത് ഒരൊന്നാന്തരം വാദമുഖമായിരുന്നു. യഹൂദ നിയമപ്രകാരം, രക്തം പുരണ്ട ചുറ്റുതുണി ശവക്കുഴിയിൽ അടക്കം ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് വഴി, വാസ്തവത്തിൽ, നിയമം ലംഘിച്ചാലുണ്ടാകുന്ന അപകടം ഏറ്റെടുക്കുകയായിരുന്നു. ശാസ്ത്രീയമായും, യുക്തിപരമായും യേശുവിന്റെ മൃതശരീരം പൊതിഞ്ഞ തുണി തന്നെയായിരുന്നു ഈ തിരുകച്ച.
തിരുക്കച്ച വ്യാജമാണന്നുള്ള പൊതുധാരണകൾ ഏതൊക്കെയാണ്‌?
ഷ്വോർട്സ്: അങ്ങനെയൊരു പട്ടിക ഉണ്ടാക്കിയെടുക്കാൻ മണിക്കൂറുകൾ വേണ്ടി വരും. അസംബന്ധങ്ങളുടെ തുടർച്ചയായുള്ള അപശബ്ദം ലോകത്തിന്റെമ വിവിധ ഭാഗങ്ങളില്‍ ഉയര്ന്നു കൊണ്ടിരിക്കുകയാണ്‌. 1995-ൽ, സംസാരമദ്ധ്യേ എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി, “നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന ആ കച്ചക്കാര്യമുണ്ടല്ലോ? അതിലെ രൂപം ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ്‌. ഈ വിവരം എവിടെ നിന്നാണ്‌ കിട്ടിയതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ ഞാനും ഭാര്യയും കൂടി പലചരക്ക് കടയിൽ പോയപ്പോൾ, പണമടക്കുന്ന മേശയിൽ വച്ചിരുന്ന മഞ്ഞപത്രത്തിൽ കണ്ടതാണ്‌.”
ഡാവിഞ്ചി വളരെ നല്ല ഒരു കലാകാരനായിരുന്നു; പക്ഷെ, അദ്ദേഹം ജനിക്കുന്നതിന്‌ നൂറ്‌ വർഷങ്ങൾക്ക് മുമ്പ് വരെ കാലപ്പഴക്കമുള്ളതാണ്‌ തിരുക്കച്ചയെന്നുള്ളതിന്റെറ രേഖ ഞങ്ങളുടെ കൈവശമുണ്ട്. ഞാൻ എനിക്ക് വേണ്ടിത്തന്നെ ഒരു കുറിപ്പ് എഴുതി വച്ചതായി ഓർക്കുന്നു.
കച്ച ഒരു സങ്കീർണ്ണമായ വസ്തുവാണ്‌; 6 പേജിലുള്ള ഒരു ലേഖനത്തിനോ, 44-മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്റുറിക്കോ, (രണ്ടും വളരെ രസകരമാണെങ്കിലും) അതിനോട് നീതി പുലർത്താൻ സാധിക്കില്ല. അത് കൊണ്ടാണ്‌ ഞാൻ www.shrond.com എന്ന സൈറ്റ് സൃഷ്ടിച്ചത്; തന്മൂലം ജനങ്ങൾക്ക് നിലവിലുള്ള എല്ലാ രേഖകളും പരിശോധിക്കാനും, ആ വസ്തുതകളനുസരിച്ച് സ്വന്തം നിഗമനത്തിൽ എത്തിച്ചേരാനും സാധിക്കും.
CWR : ക്രിസ്തുവിന്റെ ശാരീരികപീഢനങ്ങളെ കച്ച എപ്രകാരമാണ്‌ വെളിപ്പെടുത്തുന്നത്?
ഷ്വോർട്സ്: യേശുവിന്റെ പീഢാനുഭവങ്ങളും സഹിച്ച ക്രൂരതകളും അക്ഷരാർത്ഥത്തിൽ വിവരിക്കുന്ന ഒരു രേഖയാണത്. തിരുമുഖം ക്രൂരമായി അടിക്കപ്പെട്ടിരുന്നു; പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റും നീര്‌ വന്ന് വീർത്തിരിക്കുന്നു. മുഴുസമയ ബോക്സിങ്ങിന്റെ ഒരു ആരാധകനാണ്‌ ഞാൻ. ഒരു കളിയിൽ തോറ്റുപോയ ഒരു ബോക്സറുടെ മുഖമാണ്‌ കച്ചയിലെ രൂപത്തിന്റെ മുഖം എന്നെ ഓർമ്മിപ്പിച്ചത്.
കച്ചയിലെ മനുഷ്യൻ ക്രൂരമായി ചാട്ടവാറടിയേറ്റവനായി കാണപ്പെടുന്നു. പുറം ഭാഗത്തെ മുറിവുകൾ മാത്രമല്ല, ശരീരത്തെ ചുറ്റപ്പെട്ട ചാട്ടവാറിന്റെ പൊതിയലും മുൻഭാഗവും അടിയേല്ക്കപ്പെട്ടതായും, കാണാൻ സാധിക്കുന്നു. നിയമ വൈദ്യശാസ്ത്ര ഭാഷയിൽ പറയുകയാണെങ്കിൽ, ചിത്രകലയിൽ പൊതുവെ നാം കാണുന്ന ചിത്രങ്ങളേക്കാൾ കൃത്യമായ രൂപമാണ്‌ കച്ചയിൽ ഉള്ളത്.
ഈ മനുഷ്യന്റെ നെഞ്ചിന്റെ ഒരു വശത്തായി കുന്തമുനയാലുണ്ടായ മുറിവ് ഉണ്ട്. ക്രൂശിക്കപ്പെടുന്നവരിൽ സാധാരണയായുള്ളതു പോലെ, അവന്റെു കാലുകളും ഒടിക്കപ്പെട്ടിട്ടില്ല. അവന്റെ് തലയും തലയോട്ടിയും മുറിവുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരിക്കൽ കൂടി ചിത്രകലയുടെ കാര്യം എടുക്കാം; ചായപ്പടങ്ങളിൽ പലപ്പോഴും നാം കാണുന്നതു ക്രിസ്തുവിന്റെ തലയ്ക്കു ചുറ്റും ലോറൽ ഇലകൾ പോലെ തോന്നിക്കുന്ന ഒരു ചെറിയ വൃത്തം “മുൾകിരീട”മായി ചിത്രീകരിക്കപ്പെട്ടതാണ്‌. പക്ഷെ, ഇതല്ല യഥാർത്ഥ വസ്തുത. വാസ്തവത്തിൽ, പട്ടാളക്കാർ ഒരു മുൾച്ചെടി പറിച്ചെടുത്ത് തലയിൽ ഇടിച്ച് താഴ്ത്തുകയായിരുന്നു.
കച്ചയിലെ രൂപത്തിൽ ഒരു കൈയുടെ പുറക് വശം കാണാം. അതിൽ കാണുന്നത്, കൈവെള്ളയുടെ മദ്ധ്യഭാഗത്ത്കൂടിയല്ല ആണികൾ അടിച്ചിരിക്കുന്നത്; മറിച്ച്, കണങ്കൈക്ക് ഒരിഞ്ച് അടുത്തായിട്ടാണ്‌. ഒരു തവണ ഇരുപതോ അതിലധികമോ ആളുകളെ ഒരുമിച്ച് കുരിശിൽ തറക്കേണ്ട ഒരു റോമൻ പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു വിവേകപൂർവ്വമായ രീതിയാണ്‌. കൈകൾ ഊർന്ന് പോകാതെ താങ്ങി നിറുത്തുവാൻ ആണി അടിക്കേണ്ട പറ്റിയസ്ഥാനം ഇതാണ്‌; എന്നിട്ട് , വേഗത്തിൽ അടുത്ത കുരിശിലേക്ക് പോകുകയും ചെയ്യാം.
ഇനിയും കാലുകളുടെ കാര്യം എടുക്കാം. രണ്ട് കാലുകളും ഒരൊറ്റ ആണിയിൽ താങ്ങി നിന്നെന്നോ, ഓരോ കാലിലും ഓരോ ആണികൾ അടിച്ചിരുന്നതായോ, നമുക്ക് ചിന്തിക്കുവാൻ പോലും സാദ്ധ്യമല്ല. കുരിശിൽ തറക്കപ്പെട്ട രണ്ട് മൃതശരീരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. രണ്ട് ആണികളാണ്‌ കാലുകളിൽ ഉപയോഗിച്ചിരുന്നത്.
CWR : കൈകളുടെ കുഴ തെറ്റിക്കുവാനായി അദ്ദേഹം കുരിശിൽ വലിക്കപ്പെട്ടോ? അദ്ദേഹത്തിന്റെ താടി രോമങ്ങൾ പറിക്കപ്പെട്ടോ?
ഷ്വോർട്സ്: നിയമ-വൈദ്യത്തെളിവുകൾ പറയുന്നത് കൈക്കുഴകൾ തെറ്റിക്കുവാനായി വലിക്കപ്പെട്ടതായ സാദ്ധ്യത ഉണ്ടെന്നാണ്‌. രോമങ്ങൾ പറിക്കപ്പെട്ടതിന്റെ അടയാളമാണ്‌ താടിയിൽ കാണപ്പെട്ട ‘V' ആകൃതിയിലുള്ള കുഴികൾ സൂചിപ്പിക്കുന്നത്.
ചുരുക്കത്തിൽ, “ക്രിസ്തുവിന്റെ പീഢാനുഭവ” സമയത്ത് യഥാർത്ഥത്തിൽ സംഭവിച്ചതിന്റെു കൃത്യമായ വിവരണമാണ്‌ ലേഖനങ്ങൾ നൽകുന്നതെന്നാണ്‌ നിയമ-ശാസ്ത്രത്തെളിവുകൾ സൂചിപ്പിക്കുന്നത്.
CWR : ശവക്കച്ചക്കുള്ളിൽ, മറ്റനേകം സാധനങ്ങൾ ചില ആളുകൾ കണ്ടിട്ടുണ്ട്; ഉദാഹരണമായി, ക്രിസ്തുവിന്റെ കണ്ണുകൾ റോമൻ നാണയങ്ങൾ കൊണ്ട് മറക്കപ്പെട്ടിരിന്നു, ഇതില്‍ എത്രത്തോളം അടിസ്ഥാനമുണ്ട്?
ഷ്വോർട്സ്: ശരിയാണ്‌. അവിടെ ഉള്ളതോ, ഇല്ലാത്തതുമായ നാണയങ്ങൾ, പൂക്കൾ, തുടങ്ങി പല സാധനങ്ങളും കണ്ടതായി ആളുകൾ പറയുന്നു. നാണയത്തെപ്പറ്റി, ഞങ്ങളുടെ STRUP-സംഘത്തിൽ നാസയുടെ ഒരു തൽസ്വരൂപ നിർമ്മാണ ശാസ്ത്രജ്ഞൻ (ശരിക്കും ഒരു നല്ല കത്തോലിക്കാ വിശ്വാസി) ഉണ്ടായിരുന്നു. ഒരു നാണയത്തിലെ എഴുത്തുകൾ പതിയാൻ പറ്റാത്ത രീതിയിൽ വളരെ പരുപരുത്ത പട്ടുനെയ്ത്തു തുണിയായിരുന്നു അതെന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. നമുക്ക് നിശ്ചയമായും അറിയാവുന്നത് അതിൽ ഒരു മനുഷ്യന്റെ രൂപമാണ്‌ കാണാൻ സാധിക്കുന്നത് എന്നുള്ളതാണ്‌; അതല്ലേ ഏറ്റവും പ്രധാനപ്പെട്ടത് ?
CWR: ഈ സംസ്കാരത്തുണിയുടെ പഠനത്തിൽ നിന്നും, ക്രിസ്തുവിന്റെ ശാരീരിക വിവരണം എപ്രകാരം അങ്ങക്ക് നൽകാൻ കഴിയും?
ഷ്വോർട്സ്: നല്ല ഉറച്ച ശരീരമുള്ള ആളായിരുന്നു; ഇപ്പോഴത്തെ ഭാഷയിൽ പറയാമെങ്കിൽ, വടിവൊത്ത പോലെയുള്ള ശരീരം. ഉറച്ച മേൽ ഭാഗം, ദീർഘമായ നെഞ്ച്, നല്ല മുഴുത്ത തോളുകൾ. ഒരാശാരിയായിരുന്നത് കൊണ്ട് ഇത് സ്വാഭാവികം. അക്കാലത്ത്, ഒരാശാരി ധാരാളം സഞ്ചരിക്കണം, ഒരു മരം വെട്ടിയിടണം, മുറിച്ചെടുക്കണം, കൊത്തുപണികൾ ചെയ്യണം-ഇങ്ങനെ ശാരീരികശക്തി ശരിക്കും ആവശ്യമുള്ളവയെല്ലാം ചെയ്യണമായിരുന്നു. ഇനിയും ആളിന്റെു ഉയരത്തെപ്പറ്റി, അത് പറയാൻ പ്രയാസമാണ്‌. രൂപത്തിന്റെി അരികുകൾ ശരിയായി തെളിഞ്ഞിട്ടില്ല; മാഞ്ഞുപോയിരിക്കുകയാണ്‌. തുണിയും വലിഞ്ഞിരിക്കുകയാണ്‌.
അന്തരീക്ഷ ഈർപ്പവും ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലും, ഞങ്ങളുടെ പഠനപ്രകാരം അഞ്ചടി പത്ത് ഇഞ്ച് പതിനൊന്നിഞ്ച് പൊക്കം കാണും. ആയതിനാൽ, അക്കാലത്തെ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ അല്പം പൊക്ക കൂടുതലുള്ള ആൾ; എന്നാൽ “സുവിശേഷ ലേഖകർ” ശ്രദ്ധിച്ച് കുറിച്ചിട്ടത് പോലെ അത്ര പൊക്കമില്ലതാനും. ആ കാലഘട്ടത്തിൽ മരിച്ച യഹൂദ പുരുഷന്മാരുടെ ഇന്നും അവശേഷിക്കുന്ന ശവശരീരങ്ങളനുസരിച്ച്, അവർ ആറടിക്കു മുകളിൽ ഉയരമുള്ളവരായിരുന്നു.
CWR : കുതിരയുടെ വാലിന് സമാനമായ ശൈലിയിൽ കെട്ടിയിടുന്ന കേശാലങ്കാരമായിരുന്നോ അദ്ദേഹത്തിന്റേത്‌?
ഷ്വോർട്സ്: തീർച്ചയായും അങ്ങനെതന്നെയാണ്. അക്കാലത്തെ പാരമ്പര്യ യഹൂദന്മാർ മുടിനീട്ടി വളർത്തുമായിരുന്നു എന്നത് ഇതിനെ സാദൂകരിക്കുന്നു.
CWR: പ്രസ്തുത ‘തുണിയെ’പ്പറ്റി തന്നെ ഞങ്ങളോട് എന്തൊക്കെ പറയാനുള്ളത്?
ഷോർട്സ്: ഉന്നതസ്ഥാനീയനായ ഒരാൾ വാങ്ങാൻ സാദ്ധ്യതയുള്ള ഒന്നാംതരം ഉയർന്ന നിലവാരമുള്ള തുണിയായിരുന്നു. മിക്കവാറും സിറിയായിൽ നിർമ്മിച്ചതായിരിക്കണം. അവിടെ നിന്നും ഒട്ടകപ്പുറത്ത് ജെറുസലേമിലേക്ക് കൊണ്ടുവന്നതായിരിക്കണം. അങ്ങനെ ഇറക്കുമതി ചെയ്തതാകയാൽ, വില പിടിപ്പുള്ളതുമാണ്‌. അരിമത്ത്യാക്കാരൻ ജോസഫ് ഒരു ധനവായിരിന്നു എന്ന സുവിശേഷവിവരണത്തെ ഇത് സാധൂകരിക്കുന്നു. മിക്കവാറും ഇത് സ്വന്തം ശവസംസ്കാരത്തിനായി അദ്ദേഹം ഒരുക്കി വച്ചതായിരിക്കാമെന്ന് അനുമാനിക്കാം.
എന്റെഹ യഹൂദനായ പിതാവ്, മരിക്കുന്നതിന്‌ മുമ്പ് സ്വന്തം സംസ്കാരത്തിനുള്ള എല്ലാ സംഗതികളും ഒരുക്കി വച്ചിരുന്ന ആളായിരുന്നു. അരിമത്ത്യാ ജോസഫും അങ്ങനെ ചെയ്തിരുന്നെന്ന് ന്യായമായും വിശ്വസിക്കാം. ക്രിസ്തു മരിച്ച ഉടനെ, സ്വന്തം കച്ച ജോസഫ് കൊടുത്തതായിരുന്നു, പിന്നീട് തനിക്കായി മറ്റൊന്ന് വാങ്ങാമെന്ന ഉദ്ദേശത്തോട് കൂടിയാണ് ജോസഫ് ഇത് ചെയ്തതെന്ന് നമ്മുക്ക് അനുമാനിക്കാം. CWR : അങ്ങയുടെ വെബ്സൈറ്റിന്റെ പത്തൊമ്പതാം വാർഷികം ഇപ്പോൾ ആണല്ലോ ആഘോഷിക്കപ്പെട്ടത്.വെബ്സൈറ്റ്നെ എങ്ങനെ വിലയിരുത്തുന്നു?
ഷ്വോർട്സ്: ശരിയാണ്‌. ഈ വെബ്സൈറ്റ് വലിയ ഒരു ദൈവീകപദ്ധതിയായിരിന്നുവെന്നു ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്.
1978-ൽ STRUP-സംഘത്തോടൊപ്പം ഇറ്റലിയിലെ കൊച്ചു മുറിയിൽ ആയിരിക്കുവാൻ കഴിഞ്ഞത് ദൈവ ഹിതമായിരിന്നുവെന്ന് വളരെക്കാലം മുമ്പേ ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ എന്‍റെ കേഴ്വിക്കാരോട് പറയാറുള്ളത് പോലെ, ഞാൻ ആ മുറിയിൽ ആയിരുന്നതു എനിക്ക് വേണ്ടി ആയിരുന്നില്ല, മറ്റാര്‍ക്കോ വേണ്ടിയാണ്‌.
ദൈവം എന്തിനാണ്‌ അവിടെയായിരിക്കുവാൻ എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്കറിഞ്ഞു കൂടാ; ആ സമയത്ത്, ഈ വിശുദ്ധ കച്ചയുടെ വിഷയത്തിൽ, എനിക്ക് യാതൊരുവിധ വൈകാരിക അടുപ്പമോ, താൽപര്യമോ ഉണ്ടായിരുന്നതേ ഇല്ല. പക്ഷേ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു. ഒരവിശ്വാസിയ്ക്കു വലിയ ഒരു ദൈവാനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അവനെക്കാള്‍ വലിയ സാക്ഷി ആരുണ്ട് ?
CWR : 1978-ൽ STRUP-ൽ താങ്കളുണ്ടായിരുന്നപ്പോൾ എന്തൊക്കെ പരീക്ഷണ പദ്ധതികളാണ് ഉണ്ടായിരുന്നത്?
ഷ്വോർട്സ്: 80 പെട്ടി ഉപകരണങ്ങളുമായി ഒരാഴ്ച നേരത്തെ ഞങ്ങൾ എത്തിച്ചേർന്നു. ഇറ്റലിയിലെ കസ്റ്റംസ്കാർ ഇത് അഞ്ച് ദിവസത്തേക്ക് പിടിച്ചു വച്ചു. 67-പേജുള്ള പരീക്ഷണപദ്ധതി നടത്തുവാൻ ഞങ്ങൾക്ക് ചുരുങ്ങിയ സമയമേ ലഭിച്ചൊള്ളു. തയ്യാറെടുപ്പിനായുള്ള അഞ്ച് ദിനങ്ങൾ നഷ്ടമായതിനാൽ, എല്ലാ പരീക്ഷണങ്ങളും നടത്താൻ സാധിക്കുമോയെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു.
ഇതിൽ, കത്തോലിക്കാ സഭക്ക് തന്നെ പങ്കാളിത്തമേ ഉണ്ടായിരിന്നില്ല. അക്കാലത്ത്, തിരുക്കച്ചയുടെ ഉടമസ്ഥാവകാശം സഭക്കായിരുന്നില്ല. സവോയിലെ പ്രഭുവായിരുന്ന അംബർട്ടോ രാജാവിന്റെ (ഇറ്റലിയിലെ മുൻകാല ഭരണകൂടം) കുടുംബത്തിന്റേതായിരുന്നു, ആറ്‌ നൂറ്റാണ്ടോളം ഈ ഉടമസ്ഥാവകാശം തുടരുകയും ചെയ്തു.ടൂറിനിലെ സഭ പുരാവസ്തുവിന്റെ കേവലം സൂക്ഷിപ്പുകാർ മാത്രമായിരുന്നു.
ഇതൊന്ന് പരിശോധിച്ച് മനസ്സിലാക്കാൻ, പ്രാരംഭത്തിൽ ഞങ്ങൾ 96 മണിക്കൂറുകളാണ്‌ ആവശ്യപ്പെട്ടതെങ്കിലും, 120 മണിക്കൂറുകൾ അധികാരികള്‍ നൽകി. ഞങ്ങൾ അവിടെ എത്തിയത് വിവരശേഖരണത്തിനാണ്‌, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു ലളിതമായ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാണ്‌ എത്തിയത്; എങ്ങനെയാണ്‌ ഇങ്ങനെയൊരു ചിത്രം തുണിയിൽ പതിഞ്ഞത്? തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ, ഞങ്ങൾ ധാരാളം രേഖകൾ എഴുതി തയ്യാറാക്കി, യുക്തിവാദികളുടെ വിമർശനങ്ങള്ക്ക് മറുപടിയായി പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചു.
അവസാനം, എന്ത് കൊണ്ട് രൂപങ്ങൾ തുണിയിൽ പതിയാതിരിക്കണം എന്ന സത്യമാണ്‌ ഞങ്ങൾ ഉന്നയിച്ചത്. അതായത്, അത് ഒരു ചിത്ര രചനയല്ല, ചൂടാക്കി കരുവാളിപ്പിച്ചതല്ല, ഒരു ഫോട്ടോയുമല്ല.
കത്തോലിക്കർ മുതൽ തികഞ്ഞ നിരീശ്വരവാദികള്‍ വരെ അടങ്ങിയ വിദഗ്ദരുടെ ഒരു സംഘമായിരുന്നു ഞങ്ങളുടേത്. വ്യക്തമായി പറഞ്ഞാല്‍ ഞങ്ങളുടെ കൂടെ, മോർമോൺ സഭക്കാർ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, യഹൂദന്മാർ തുടങ്ങിയവർ ഉണ്ടായിരുന്നു. സംഘത്തിൽ അംഗമാകുന്നതിനുള്ള മാനദണ്ഢം മത വിശ്വാസമായിരുന്നില്ല. വാസ്തവത്തിൽ, ഒരു യഹൂദൻ എന്ന നിലക്ക്, സംഘത്തിൽ ചേരുന്നത് അത്ര സുഖകരമായി എനിക്ക് തോന്നിയില്ല;രാജിവക്കാൻ രണ്ടു പ്രാവശ്യം ഞാൻ ശ്രമിച്ചതാണ്‌.
JPL-ൽ ജോലി ചെയ്തിരുന്ന സംഘംഗമായ ഡോൺ ലിൻ എന്റെ ഒരു സുഹൃത്തും ഒരു നല്ല കത്തോലിക്കനുമായിരുന്നു. ഒരു യഹൂദനായതു കൊണ്ട് രാജിവക്കാൻ പോകുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം ചോദിച്ചു: “യേശു ഒരു യഹൂദനായിരുന്നു എന്ന കാര്യം നിങ്ങൾ മറന്നു പോയോ?”
യേശുവിനെ പറ്റി വളരെയൊന്നും എനിക്ക് അറിഞ്ഞു കൂടെന്നും, ഒരു യഹൂദനായിരുന്നു എന്ന് തീർച്ചയായും അറിയാമായിരുന്നു എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "തിരഞ്ഞെടുക്കപ്പെട്ട ജന"ത്തിൽ നിന്നും ഒരാൾ സംഘത്തിൽ വേണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നില്ലേ?” ടൂറിനിലേക്ക് പോകാനും, കഴിയുന്നതെല്ലാം ഏറ്റവും ഭംഗിയായി ചെയ്തുകൊടുക്കുവാനും, ഒരു യഹൂദനാണെന്ന കാര്യത്തിൽ വിഷമിക്കേണ്ടന്നും അദ്ദേഹം എന്നെ ഉപദേശിച്ചു.
CWR: ഈ തിരുക്കച്ചയമായി താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും മറ്റൊരു വസ്തു ഈ ലോകത്തിലുണ്ടോ?
ഷ്വോർട്സ്: ഇതു പോലെയുള്ള യാതൊന്നും ഈ ലോകത്തില്‍ ഇല്ല.
CWR: കാണികളിൽ അങ്ങ് ദർശിച്ച ഈ വിശുദ്ധ കച്ചയുടെ സ്വാധീനം എത്ര മാത്രമാണ്‌?
ഷ്വോർട്സ്: വിവിധ പ്രതികരണങ്ങളുടെ ഒരു നീണ്ടനിരയാണ്‌ ഞാൻ നിരീക്ഷിച്ചിട്ടുള്ളത്. ചിലർക്ക് യാതൊരു പ്രതികരണവുമില്ല, മറ്റ് അനേകം പേരുടെ ഇടറുന്ന വിശ്വാസം വീണ്ടെടുക്കപ്പെടുന്നു. എന്നാൽ, അത്യന്തികമായി, വിശ്വാസം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഒരു കഷണം തുണിയിലല്ലല്ലോ, മറിച്ച്, അതിന്റെ വിശുദ്ധ ദർശനം ലഭിക്കുന്നവരുടെ ഹൃദയങ്ങളെ ഉണർത്തുന്ന ദൈവത്തിന്റെ വലിയ ഒരു ദാനമാണ് വിശ്വാസം.


കടപ്പാട്  : www.shrond.com