ജീവിതത്തെ നോക്കി കാണുവാനും അതിന്റെ ഭംഗിയും അഭംഗിയും നിരീക്ഷിക്കാനും നമ്മുക്ക് നേരമോ മനസോ ഇല്ല . ചുറ്റുവട്ടത്തെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കാം . ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിക്കാന്‍ തയ്യാറാവുന്ന മനുഷ്യന്‍ , തന്റെ അസ്ഥിത്വം തന്നെ മറന്ന മട്ടിലാണ് . സര്‍വ മണ്ഡലത്തിലും പുരോഗതിയുടെ കുതിച്ചു പായലിലാണ് . ഇതിനൊപ്പം നീങ്ങുന്ന ആധുനിക സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും ????
കാടുകളും , പുല്‍ മൈതാനങ്ങളും , വിളഞ്ഞ നെല്പാടങ്ങളും , കുളങ്ങളും സൌകര്യപൂര്‍വ്വം ടവരുകള്‍ക്കും ഡിഷ് ആന്റിനകള്‍ക്കും വഴി മാറികൊടുത്തു . കമ്പുട്ടരിന്റെയും ഇന്റര്‍ നെറ്റിന്റെയും ലോകത്ത് കുരുങ്ങി കിടക്കുന്ന മനുഷ്യന്‍ ബഹുമാനമോ ആദരവോ ആത്മാര്‍ഥതയോ ഇല്ലാതെ ജീവിക്കുന്നു . സമൂഹ ഘടന ആകെ മാറിയിരിക്കുന്നു . ബന്ധങ്ങളുടെ ഭാഷ്യമെന്നപോലെ പാടി വിടര്‍ന്ന പുഞ്ചിരി , അതും കാപട്യം നിറഞ്ഞത് .
ചിരിക്കാന്‍ കഴിയാത്ത അവന്‍ എപ്പോളും ബിസി തന്നെ . രണ്ടു പേരുടെ സംസാരം ശ്രദ്ധിച്ചാല്‍ എത്ര തവണ " സമയമില്ല " എന്ന വാക്ക് കേള്‍ക്കാം . ? ? ? ഇനി ചിലര്‍ തിരക്ക് അഭിനയിക്കുന്നതിലും മാന്യത കാട്ടുന്നു . വിദ്യാഭ്യാസ രംഗം യഥാര്‍ത്ഥത്തില്‍ കുട്ടികളുടെതില്‍ നിന്ന് മാറി രക്ഷിതാക്കലിലാണ് . " എന്റെ മകന് \ മകള്‍ക്ക് ഇംഗ്ലീഷ് മാത്രമേ അറിയൂ " എന്ന് പറയുന്നതിലും " മലയാളം അറിയില്ല " എന്ന് പറയുന്നതിലും ഒരു പോലെ അഭിമാനം കണ്ടെത്തുന്നു . മൂന്നു വയസു മുതല്‍ ഇംഗ്ലീഷ് പദങ്ങള്‍ വായില്‍ തിരുകി കയറ്റിയില്ലങ്കില്‍ ജീവിതം വ്യര്തമായത് തന്നെ എന്നാണു രക്ഷിതാക്കളുടെ ചിന്ത . ഫാസ്റ്റിനു പ്രാധാന്യം നല്‍കുന്നതിനാല്‍ ഭക്ഷണവും ഫാസ്റ്റ് ഫുഡ് തന്നെ .
കുട്ടികളുടെ ജനനം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറ്റുരപ്പിക്കാന്‍ പാട് പെടുകയാണ് രക്ഷിതാക്കള്‍ . അവര്‍ ഇവിടെ കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചയെയും അഭിരുചികളെയും നിഷേദിക്കുകയാണ് . സമൂഹത്തില്‍ " സ്റ്റാറ്റസ് " കിട്ടുന്ന മാര്‍ഗത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു . ഈ സാഹചര്യത്തില്‍ അവന്റെതായ ഒരു ശൈലി ഒരു സംസ്കാരം വളര്‍ത്തിയെടുക്കുക അസാദ്യം തന്നെ . വഞ്ചനയും കാപട്യവും ചുറ്റും നടമാടുമ്പോള്‍ അതില്‍ ഒരു ആളായി അവനും മാറുന്നു .
ദൃശ്യ - ശ്രവ്യ മാദ്യമങ്ങളെ അനുകരിക്കുന്നവര്‍ ഇതിലൊന്നും പെടാത്ത നിഷ്കളങ്കരെ തനി " നാടന്‍ " എന്ന് മുദ്ര കുത്തുന്ന കാലം . പുരോഗതി ചുറ്റും ഉണ്ടാകുമ്പോള്‍ മനുഷ്യനില്‍ വളരുന്നത് സങ്ങുചിതത്വം മാത്രമാണ് . സ്നേഹ ബന്ധങ്ങളും സംസ്കാര തനിമയും വേരറ്റു പോകുമ്പോള്‍ ഉല്കണ്ടപ്പെടാന്‍ ആരെങ്കിലും ?
Tuesday, December 21, 2010
Monday, December 6, 2010
മഹാ പ്രതിഭകള്‍ !!
പരിപൂര്‍ണതയുടെ ഇടവും വലവും
ലാറയോ ? സച്ചിനോ ? സച്ചിന്‍ ആരാധകര്‍ എന്നോട് ക്ഷമിക്കുക , കളിയുടെ സൌന്ദര്യത്തിലും അതിന്റെ പരിപൂര്‍ണതയിലും ലാറ സച്ചിനേക്കാള്‍ എത്രയോ മുകളില്‍ !!!!
ഞാന്‍ ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ ഈ രാജ്യത്തെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളും മുള്‍മുനയില്‍ ആണ് കാരണം തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്‍ 50 സെഞ്ച്വറി തികക്കുന്നത് കാണാനുള്ള കാത്തിരിപ്പ് ..
ഓര്‍മകളിലെ സച്ചിന്‍
1988 -1989 വര്‍ഷത്തെ പാക്കിസ്ഥാന്‍ പരിയടനതിനുള്ള ടീമിലക്ക് 15 വയസുള്ള ഒരു പയ്യന്‍ അതെ സച്ചിന്‍ ഇത് അന്നേ ഒരു വലിയ വാര്‍ത്തയായിരുന്നു ..കാരണം ഇമ്രാന്‍ ഖാന്‍ , വാസിം അക്രം , വാഖ്‌ഹാര്‍ യൌനിസ് എന്നിവര്‍ ഉള്‍പെട്ട പാക് ബൌളിംഗ് നിരക്കെതിരെ സച്ചിന്‍ എന്ന കൊച്ചു പയ്യന്‍ ..കഴിഞ്ഞ 20 വര്‍ഷമായി ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ പല താരങ്ങളുമായി സച്ചിനെ താരതമ്യ പെടുത്തി പറഞ്ഞു കേള്‍ക്കാറുണ്ട് .എക്കാലത്തെയും മികച്ച താരമായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സച്ചിന്റെ ബാറ്റിംഗ് തന്റെ ബാറ്റിംഗ് അനുസ്മരിപ്പിക്കുന്നു എന്ന് പറഞ്ഞത് ഒരു താരത്തിനു കിട്ടാവുന്ന വലിയ ബഹുമതി ആണ് .
എനിക്ക് തോന്നുന്നത് മറ്റു കളികളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ താരതമ്യം ചെയ്യല്‍ കൂടുതല്‍ ആണ് എന്നാണ് . കഴിഞ രണ്ടു ദശകമയി ഈ കാര്യത്തില്‍ ഒരു പാട് വാത പ്രതി വാതങ്ങള്‍ നടുന്നു കഴിഞ്ഞു എപ്പോള്‍ നടക്കുന്നും ഉണ്ട് ... ഡോണ്‍ ബ്രാഡ് മാനെ ഒഴിച്ച് നിര്‍ത്തി ആണ് ഈ വാത പ്രതിവാതം എന്നത് ആശ്വാസകരം ... ഈ കാര്യത്തില്‍ എന്റെ കൂട്ടുകാര്‍ പലരും സച്ചിന് വോട്ടു ചെയ്യുന്നവര്‍ ആണ് .. സച്ചിന് വെല്ലുവിളിയായി ഒരേ ഒരു പേരാണ് ഉയര്‍ന്നു വരുന്നത് ബ്രയാന്‍ ലാറ .
രണ്ടു പേരും ഒരേ കാലത്താണ് കളിച്ചത് ഒരേ പ്രതിയോഗികള്‍ക്ക് എതിരെയും അത് ഇവര്‍ തമ്മിലുള്ള താരതമ്യം എളുപ്പമാക്കുമെന്നു ഞാന്‍ കരുതുന്നു ...ഞാനും ഈ കാര്യത്തില്‍ ഒരുപാട് ആള്‍ക്കാരുമായി വാത പ്രതിവാതങ്ങള്‍ നടത്തിയിട്ടുണ്ട് . എന്റെ ഈ അഭിപ്രായം ഭൂരി പക്ഷം വരുന്നവര്‍ക്കും ഇഷടപ്പെടില്ല എങ്കിലും ഞാന്‍ പങ്കു വയ്ക്കട്ടെ ..
തുടക്കത്തില്‍ ലാറ സച്ചിനേക്കാള്‍ വളരെ ഉയരത്തില്‍ ആരുന്നു എന്നാല്‍ കരിയറിന്റെ മദ്യഭാഗത്ത് സച്ചിന്‍ ലാരക്ക് ഒപ്പം വന്നു അവസാനം പിന്നെയും ലാറ തന്നെ .സച്ചിന്‍ ആണ് മികച്ചത് എന്ന് പറയുന്ന നിരൂപകരെല്ലാം ലാരയ്ക്കെതിരെ ഉയര്‍ത്തുന്ന ആക്ഷേപം ഉണ്ട് ഇത്ര മികച്ച കളികാരന്‍ ആണേ എങ്കില്‍ എന്തുകൊണ്ട് വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തില്‍ എത്തിക്കാന്‍ കഴിയുന്നില്ല എന്ന് . ഇതിനുള്ള എന്റെ മറുപടി ഒരു ടീം ഗയിമില്‍ എല്ലാവരും അവരുടെ സംഭാവന നല്‍കണം എന്നത് തന്നെ .. സമീപകാലത്തെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ അവസ്ഥ നോക്കുക ദയനീയം , പരിതാപകരം .. അപ്പോളാണ് ലാറയുടെ മഹത്വം നമ്മുക്ക് കാണാന്‍ കഴിയുക .. ഒരിന്നിങ്ങ്സില്‍ 500 റണ്‍ എടുത്ത ബാറ്റ്സ് മാന്‍ ഓര്‍ത്തു നോക്ക് ആരുണ്ട് ? ? ഒരു സീസണില്‍ 500 റണ്‍ എടുക്കാന്‍ പാടുപെടുന്നവര്‍ ആണ് അദികവും . അണ്ടര്‍ 15 എതിരെ പോലും നമ്മുക്ക് ഇത് സാധിക്കില്ല ... അതുപോലെ തന്നെ 365 എന്ന റിക്കാര്‍ഡ് 375 ആക്കി ഉയര്തിയവാന്‍ ഹൈടന്‍ 380 ആക്കിയപ്പോള്‍ വാശിയോടെ 400 ആക്കി വീണ്ടും സ്വന്തം പേരില്‍ കുറിച്ചവന്‍ . ഇത് ലാറക്കു മാത്രം കഴിയുന്ന കാര്യം ..
പരിമിതികല്‍ക്കെതിരെ ലാറ
ലാറയും സച്ചിനും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എല്ലാവരും വിട്ടു പോകുന്ന ഒരു കാര്യമുണ്ട് .. എതിര്‍പ്പുകള്‍ക്കും വെല്ലുവിളികള്‍ക്കും എതിരെ തുഴഞ്ഞാണ് ലാറ ഈ കാണുന്ന നീട്ടം എല്ലമുണ്ടാക്കിയത് . സ്വന്തം അസോസിയേഷന്‍ നിന്നാണ് ലാറക്കു കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടായത് .പല തവണ അച്ചടക്ക നടപട്ക്ക് വിദയാനായി കാപ്ടന്‍ സ്ഥാനം നഷ്ടപ്പെട്ടു സ്പോന്‍സര്‍ഷിപ് പ്രശ്നങ്ങള്‍ അങ്ങനെ അങ്ങനെ എന്തെല്ലാം .. എന്നാല്‍ സച്ചിനെ ബി സി സി ഐ ലെ എല്ലാവരുടെയും പിന്തുണ സച്ചിനുണ്ട് ..മോശം ഷോട്ട് കളിച്ചു പുറത്താകുമ്പോള്‍ പോലും സച്ചിന് പരുക്കന്‍ വാക്കുകള്‍ കേള്‍ക്കണ്ടി വന്നിട്ടില്ല . . സ്വന്തം നേട്ടത്തിന് വേണ്ടി കളിച്ചാല്‍ പോലും എല്ലാവരുടെയും പിന്തുണ അദേഹത്തിനുണ്ട് . . ഈ പ്രശ്നങ്ങള്‍ക്ക് നടുവിലും ലാറ ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായി ..
ലാറയുടെ സെഞ്ച്വറി കല്‍ എല്ലാം പടുകൂറ്റന്‍ ഇന്നിംഗ് സുകള്‍ ആണ് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം , അവ അതിവേഗം സ്കോര്‍ ചെയ്യപ്പെടുന്നവയും . ടെസ്റ്റില്‍ ആണെങ്കില്‍ കൂടിയും എത്ര വേഗമാണ് സ്കോര്‍ ബോര്‍ഡ് ചലിക്കുന്നത് . അതില്‍ പല സെഞ്ച്വറി കളും മികച്ച ടീമിനെതിരെ എന്നതാണ് മറ്റൊരു കാര്യം ഓസ്ട്രേലിയ ഇംഗ്ലണ്ട് സൌത്ത് ആഫ്രിക്ക. ശ്രീലങ്ക ആവട്ടെ ഇടങ്കയ്യന്‍ മാര്‍ക്ക് പേടി സ്വപ്നമായ ( ലാറക്കു ഒഴിച്ച് ) മുരളി കളിക്കുന്ന ടീമും .. സച്ചിന്‍ ടെസ്റ്റില്‍ സാവധാനമാണ് സ്കോര്‍ ചെയ്യുന്നത് . ഒരു ട്രിപ്പിള്‍ സെഞ്ച്വറി യോ ക്വാദ്രപ്പില്‍ സെഞ്ച്വറി യോ മറന്നേക്കു .. തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി എടുക്കാന്‍ സച്ചിന്‍ എടുത്തത് എത്ര വര്‍ഷമാണ് ...
കൈമുട്ടിന്റെ പരിക്കും പ്രായവും സച്ചിന്റെ ബാറ്റിംഗ് ശൈലിയെ ഒരു പാട് മാറ്റിയിട്ടുണ്ട് .. എന്നാല്‍ ലാറ അവസാന കാലത്ത് പോലും തന്റെ ശൈലിയോ ബൌളര്‍ മാര്‍ക്ക് മേലുള്ള തന്റെ ആദിപത്യം നിലനിര്‍ത്തുന്ന ആക്രമണ സ്വഭാവമോ മാറ്റുന്നില്ല ... ഫോമിലേക്ക് ഉയരുന്ന ദിവസം യേത് ലോകോത്തര ബൌളറും ലാറക്കു മുന്നില്‍ സ്കൂള്‍ കുട്ടി ആകുന്നതു നമിപ്പോലും കാണുന്നു ...
തീര്‍ച്ചയായും ലോകം കണ്ട മികച്ച ബാറ്റ്സ് മാന്‍ മാരില്‍ ഒരാള്‍ തന്നെയാണ് സച്ചിന്‍ അതാര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല , നിഷേധിക്കണ്ട കാര്യവും ഇല്ല .. എന്റെ ഒരു സ്വകാര്യം നിങ്ങളോട് പങ്കു വച്ചന്നു മാത്രം ......
Thursday, December 2, 2010
ആര്‍ദ്രമാം സ്നേഹം !!!!!!!!
ഒത്തിരി ഒത്തിരി സ്നേഹിച്ചു പോയി , മുത്തേ ,
ഇനിയെന്നെ മറക്കരുതേ .
കതുമെന്നാത്മാവിന്‍ കനലണച്ചീടുവാന്‍
വരുമോ , സഖീ നീ വരുമോ .......
എത്രനാള്‍ ഞാന്‍ നിന്നെ പൂജിച്ചു നെഞ്ചില്‍
എത്രനാള്‍ നമ്മള്‍ കിനാവുകണ്ടൂ
എന്നിട്ടുമെന്തേ ..............
എന്നിട്ടുമെന്തേ നൊമ്പരങ്ങള്‍ മാത്രം
തന്നിട്ടു പോകുന്നു നീ - സഖീ , തന്നിട്ടു പോകുന്നു നീ
മുളംകാട് മൂളുന്നു , കുയിലുകള്‍ പാടുന്നു
എന്നും നമ്മുടെ പ്രണയ ഗാനം
എല്ലാം മറക്കുവാന്‍ .........
എല്ലാം മറക്കുവാന്‍ മനസാകെ മാറ്റുവാന്‍
എന്തു പിഴ ഞാന്‍ ചെയ്തു , നിന്നോടരുതാത്തതെന്തു ഞാന്‍ ചെയ്തു .
ഇനിയെന്നെ മറക്കരുതേ .
കതുമെന്നാത്മാവിന്‍ കനലണച്ചീടുവാന്‍
വരുമോ , സഖീ നീ വരുമോ .......
എത്രനാള്‍ ഞാന്‍ നിന്നെ പൂജിച്ചു നെഞ്ചില്‍
എത്രനാള്‍ നമ്മള്‍ കിനാവുകണ്ടൂ
എന്നിട്ടുമെന്തേ ..............
എന്നിട്ടുമെന്തേ നൊമ്പരങ്ങള്‍ മാത്രം
തന്നിട്ടു പോകുന്നു നീ - സഖീ , തന്നിട്ടു പോകുന്നു നീ
മുളംകാട് മൂളുന്നു , കുയിലുകള്‍ പാടുന്നു
എന്നും നമ്മുടെ പ്രണയ ഗാനം
എല്ലാം മറക്കുവാന്‍ .........
എല്ലാം മറക്കുവാന്‍ മനസാകെ മാറ്റുവാന്‍
എന്തു പിഴ ഞാന്‍ ചെയ്തു , നിന്നോടരുതാത്തതെന്തു ഞാന്‍ ചെയ്തു .
Subscribe to:
Posts (Atom)